1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╅╊✿ ★Mohanlal ★▪Major Ravi▪▬ 1971 BEYOND BORDERS // Vishu Major Hit

Discussion in 'MTownHub' started by Aattiprackel Jimmy, May 27, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Plz Delete Cheyyanam :(
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Dwnls cheythalallle delete cheyya :doh:

    Sent from my SM-J710F using Tapatalk
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    :kiki: FB_IMG_1495965505766.jpg
     
    Mark Twain and ANIL like this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    IMG-20170523-WA0036.jpg
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ninakonnu poti karanjudedaa..
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    1971: ബിയോണ്ട് ബോർഡേഴ്സ്- റിവ്യൂ

    വാർ ആൻഡ് ലവിന്റെ ഫോട്ടോ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന കൾട്ട് തറവാട്ടിലെ ഉമ്മറത്ത്, പോയ കാലപ്രതാപ സ്മരണകൾ അയവിറക്കി മുറ്റത്തേക്ക് മുറുക്കിത്തുപ്പി ഇരിക്കുന്ന കാരണവരാണ് ബീയോണ്ട് ദി ബോർഡേഴ്സ് എന്ന ചിത്രം .മൂന്നു മാസത്തോളം നീണ്ട ഓഡിഷനു ശേഷം പട്ടാള ലുക്കുള്ള കുറച്ചു നടന്മാരെ കണ്ടെത്തി അവരെ വീട്ടിൽ പറഞ്ഞു വിട്ട ശേഷം ബാക്കിയുള്ളവരെ വെച്ച്‌ മേജർ രവി എടുത്ത ചിത്രമാണ് ഇത് .

    ഒരു വെടി വെപ്പിനിടയിൽ സൂപ്പർ മാരിയോ കോസ്റ്റ്യൂമിൽ വന്ന് ഒരു പാകിസ്ഥാൻ പാട്ടാളക്കാരനെ രക്ഷിക്കുന്ന ലാലേട്ടന്റെ ഇന്ട്രോയോടെയാണ് ചിത്രത്തിന്റെ തുടക്കം. അതിനു ശേഷം പഴയ യുദ്ധത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പുള്ളിയെ ലാലേട്ടൻ ക്ഷണിക്കുന്നു. അവിടെ വെച്ച് പ്രേമത്തിലെ മലരിന്റെ കൂട്ടുകാരി നിവിൻ പോളിയോട് 'കൊതുകാണോ' എന്നു ചോദിക്കുന്നത് പോലെ ആർക്കും മനസിലാവാത്ത രീതിയിൽ ലാലേട്ടൻ ഉറുദുവിൽ പുള്ളിയോട് എന്തോ ചോദിക്കുന്നു. Can I have a mocha latte and the wifi password please എന്ന് ഉറുദുവിൽ തന്നെ പുള്ളി തിരിച്ച് മറുപടിയും കൊടുക്കുന്നു. താഴെ മലയാളത്തിൽ സബ്ടൈറ്റിൽ ഉള്ളത് കൊണ്ട് തന്റെ അച്ഛനെ കുത്തി കൊന്നതിനു ലാലേട്ടന്റെ അച്ഛനോട് നന്ദി പറയുകയായിരുന്നു പുള്ളി എന്ന് പ്രേക്ഷകർക്ക് മനസിലാകുന്നു.

    അവിടെ നിന്ന് പടം കട്ട് ചെയ്തു പോകുന്നത് രണ്ടു പേരുടെ ഫോട്ടോയിൽ ആദരാഞ്ജലി അർപ്പിക്കുന്ന നീല കോട്ടിട്ട ഉടയോൻ അഥവാ ബ്രിഗേഡിയർ സഹദേവനിലേക്കാണ്. കൂടെ നിൽക്കുന്നവരെ കുരുതി കൊടുക്കുന്നത് അവരുടെ കുടുംബക്കാരുടെ ഹോബി ആയതു കൊണ്ട് അല്ലു ചിരീഷിന്റെ പുഞ്ചിരിച്ച ഫോട്ടോ കാണുമ്പോൾ കാണികൾക്ക് പ്രേത്യേകിച്ച് അത്ഭുതം ഒന്നും തോന്നുന്നില്ല. പക്ഷെ കൂടെ വെച്ചിരിക്കുന്ന ഫോട്ടോയിലെ പൊക്കമുള്ള മിസ്റ്റർ ബീൻ ആരെന്ന് സഹദേവന്റെ കൊച്ചുമക്കളെപ്പോലെ പ്രേക്ഷകരും ഉത്കണ്ഠാകുലരാകുന്നു. ക്രൈം നമ്പർ 126/ 12 കട്ടപ്പ-ബാഹുബലി കൊലക്കേസ്, 136/ 14 ജോർജ്കുട്ടി-വരുൺ പ്രഭാകർ കൊലക്കേസ് എന്നിവയ്ക്ക് ശേഷം ഒരു കൊലപാതകത്തിന്റെ ചുരുളഴിയാൻ പ്രേക്ഷകർ ഇത്രയധികം കാത്തിരിക്കുന്നത് ഇതാദ്യമായിട്ടാകും. അവിടെ നിന്നാണ് സഹദേവന്റെ കഥ തുടങ്ങുന്നത്. ഇത്തവണ ഒരു മൂപ്പന്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് പുള്ളി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

    കിഴക്കേപ്പാടം എന്ന അതിമനോഹരമായ ഗ്രാമം. ടൂ ടു ടൂ ടു ... ടുടു..!!
    അവിടുത്തെ കഥകൾ പറഞ്ഞു തുടങ്ങിയാൽ ഇപ്പോഴെങ്ങും തീരില്ല എന്നത് കൊണ്ട് അധികം വിസ്തരിക്കുന്നില്ല. എങ്കിലും സഹദേവൻറെ മകനേപ്പറ്റി രണ്ടു വാക്ക്. ബാങ്ക് ജീവനക്കാരുടെ മക്കളുടെ ഇഷ്ടപെട്ട കളിപ്പാട്ടം ചെക്ക് ബുക്ക്, കെമിസ്ട്രി ടീച്ചർമാരുടെ മക്കളുടെ ഇഷ്ട്ടപ്പെട്ട കളിപ്പാട്ടം സൾഫ്യൂരിക് ആസിഡ് എന്നൊക്കെ പറയുന്നതു പോലെ സഹദേവന്റെ മകന്റെ ഇഷ്ടപെട്ട കളിപ്പാട്ടം ഒരു പട്ടാളവണ്ടിയാണ്. ബ്രൂം ബ്രൂം എന്ന ശബ്ദത്തോടെ അത് ഉരുട്ടിക്കളിക്കുകയാണ് ബാലനായ മഹാദേവന്റെ ഇഷ്ടവിനോദം. ആ ഗ്രാമത്തിൽ നിന്ന് സഹദേവന് യുദ്ധത്തിന് പോകാൻ വിളി വരുന്നതോടെ പടം മറ്റൊരു ലെവെലിലേക്ക് എത്തുന്നു.

    സിനിമയിൽ ഇനി വരുന്ന അരമണിക്കൂറോളം നീണ്ട ഒരു ഭാഗം മാത്രം കട്ട് ചെയ്തെടുത്താൽ 'ചിട്ടി 2.0' എന്ന പേരിൽ മറ്റൊരു പടം ഇറക്കാം. കത്തുകളുടെ പ്രാധാന്യം അത്രയ്ക്ക് വലുതാണ് ഈ ഭാഗത്തിൽ. കത്ത് കണ്ടാൽ പിന്നെ ആർക്കും തോക്കും വേണ്ട യുദ്ധവും വേണ്ട. ഇതറിഞ്ഞിരുന്നെങ്കിൽ അതിർത്തിയിൽ കുറച്ച് കത്ത് കൊണ്ടിട്ട് പാകിസ്ഥാൻ പട്ടാളം ഈസി ആയി യുദ്ധം ജയിച്ചേനെ.

    തീരെ ക്ളീഷേ അല്ലാത്ത ചില കത്തുകളുടെ ഉള്ളടക്കം ചുവടെ ചേർക്കുന്നു.

    കത്ത് 1 : അച്ഛാ.. എന്റെ പരീക്ഷ കഴിഞ്ഞു. ഇന്ന് ക്ലാസ്സിൽ ടീച്ചർ ചോദിച്ചു മോന് ആരാവാനാ ആഗ്രഹം എന്ന് ? ഞാൻ പറഞ്ഞു എനിക്ക് അച്ഛനെപ്പോലെ കേണൽ ആകാനാ ആഗ്രഹം എന്ന്.

    ടീച്ചർ: മോന്റെ അച്ഛൻ കേണൽ ആണോ ?

    മോൻ : അല്ല.. അച്ഛനും കേണൽ ആകാനായിരുന്നു ആഗ്രഹം.

    കത്ത് 2 : ചേട്ടാ വീട്ടിലെ പൂവാലിപ്പശു പെറ്റു. നല്ല ചന്തമുള്ള രണ്ടു പൂച്ചക്കുട്ടികൾ. ആ കണ്ടൻ പൂച്ച തൊഴുത്തിന് ചുറ്റും നടക്കുന്നത് കണ്ടപ്പോഴേ വിചാരിച്ചതാ.

    ഡ്രാക്കുള 3D-യ്ക്ക് ശേഷം സുധീർ വില്ലൻ വേഷത്തിൽ വീണ്ടും ഭയപ്പെടുത്തി. ആഹാരത്തിനു മുൻപും ശേഷവും ഒന്ന് വീതം മൂന്നു നേരം സാലാ ഹിന്ദുസ്ഥാനി എന്ന് പറയുകയാണ് പട്ടാളത്തിൽ ഇയാളുടെ ജോലി. ഇതിനായി പാകിസ്ഥാൻ ഗവൺമെന്റ് നല്ലൊരു തുക അദ്ദേഹത്തിന് ശമ്പളമായി നൽകുന്നുണ്ട്.

    ഇയാളുടെ ക്രൂരമായ അഭിനയത്തിൽ കൃഷ്ണകുമാർ കൊല്ലപ്പെടുന്നു. വിവരം പറയാൻ നാട്ടിൽ പോകുന്ന പട്ടാളക്കാരൻ ആശുപത്രിയിൽ വെച്ച് റേഡിയോ എന്ന് പേരുള്ള ഒരു നേഴ്‌സിനെ കണ്ടു മുട്ടുന്നു. ഒന്നും അങ്ങോട്ട് പറയാൻ പാടില്ല. പറയുന്നതെല്ലാം ഇങ്ങോട്ട് കേട്ടോണം എന്നത് കൊണ്ടാണത്രേ നേഴ്സിന്‌ അങ്ങനെ പേരിട്ടത്. എന്തായാലും അച്ചാറ് തിന്ന് പൂച്ച ചത്ത് എന്നൊക്കെ പറയുന്നത് പോലെ, പട്ടാളക്കാരന്റെ ആശ്വസിപ്പിക്കൽ കേട്ട് ആ കിളവനും വടിയാകുന്നു.

    ഇതിനിടയിൽ സഹദേവന്റെ കൂടെ നടക്കുന്ന പുള്ളി പറയുന്നു: പെട്ടെന്ന് ചാവാതിരിക്കാനാ ഞാൻ സാറിനെ ചുറ്റിപ്പറ്റി നടക്കുന്നതെന്ന്. പെട്ടെന്ന് അവിടെ "ഈശ്വരാ... ആരുമില്ലല്ലോ ഇവിടെ ഇതൊന്നു പറഞ്ഞു ചിരിക്കാനായിട്ട്" എന്നൊരു അശരീരി കേൾക്കുന്നു. കീർത്തിചക്രയിലെയും കാണ്ഡഹാറിലെയും ബഡ്ഡി പെയറുകളുടെ ശബ്ദത്തിലാണ് ആ അശരീരി എന്ന് കാണികൾ മനസിലാക്കുന്നു.

    ഹെയർപിൻ വളവുകളിൽ പോലും ടാങ്ക് ഓടിക്കുന്ന ഡ്രൈവറുടെ വേഷത്തിലാണ് ഇതിൽ അല്ലു സിരീഷ് അഭിനയിക്കുന്നത്. ഇതിനിടയിൽ പാറ്റൺ ടാങ്കിൽ 8 എടുക്കണം എന്ന ആഗ്രഹത്തോടെ സഹദേവൻ ടാങ്കിൽ കയറുന്നു. നാപ്‌തോളിന്റെ പരസ്യം പോലെ അല്ലു സിരീഷ് ടാങ്കിന്റെ മുകളിൽ കയറിയിരുന്ന് "വൗ ജാക്ക്.. ഇത് തികച്ചും അത്ഭുതമായിരിക്കുന്നല്ലോ" എന്നൊക്കെ പറയുന്നു. ചെറ്ക്കന്റെ തള്ള് സഹിക്കാൻ വയ്യാതെ ടാങ്ക് സ്വയം ഇറങ്ങി ഓടി പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് കറങ്ങി വന്നു നിൽക്കുന്നു.

    ഇത് കഴിഞ്ഞു ടാങ്കിൽ റോന്തു ചുറ്റാനിറങ്ങുന്ന സിരീഷിനെയും കൂട്ടരെയും പാകിസ്ഥാൻ ടാങ്കുകൾ വളയുന്നു. വീഡിയോ ഗെയിമോക്കെ കളിക്കുന്ന ലാഘവത്തോടെ സൈജു കുറുപ്പ് അവനെ വെടി വെയ്ക്ക് ഇവനെ വെടി വെയ്ക്ക് എന്നൊക്കെ പുലമ്പുന്നുണ്ട്. അതിനിടയിൽ മേമന ഇല്ലം, വെടി വഴിപാട് തുടങ്ങി പ്രേക്ഷകന്റെ നെഞ്ചിൽ കയറിയിരുന്നു ഹൃദയത്തിൽ ഇക്കിളിയിടുന്ന തമാശകൾ സൈജുവിന്റെ കൂടെയുള്ള പുള്ളി വെച്ച് കാച്ചുന്നുണ്ട്. എന്തായാലും പാകിസ്ഥാൻ പട്ടാളത്തിന്റെ ആക്രമണത്തിൽ സിരീഷുൾപ്പെടെ എല്ലാരും കൊല്ലപ്പെടുന്നു.

    പിന്നങ്ങോട്ട് യുദ്ധമാണ്. യുദ്ധമെന്നു വെച്ചാ വെടി..പുക.. തോക്കുണ്ടായിട്ടും മുഷ്ടി ചുരുട്ടി ഇടി തുടങ്ങിയവ ഉള്ള യുദ്ധം. പാകിസ്ഥാൻ പട്ടാളത്തിന്റെ ബുള്ളറ്റ് കൊണ്ട് ഫ്രീ ആയി കാത് കുത്ത് കഴിയുന്ന മണിക്കുട്ടൻ വെകിളി പിടിച്ച് ബങ്കറിൽ നിന്ന് ചാടിയിറങ്ങി കബഡി കബഡി എന്ന് പറഞ്ഞു അവരുടെ മൂക്കിന് താഴെ പോയി വെടിയൊക്കെ വെച്ചിട്ട് തിരിച്ചു വരുന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പുള്ളിക്കാരൻ പടമാകാറാണ് പതിവെങ്കിലും ഇത്തവണ മണിക്കുട്ടനെ കൊല്ലാതെ മേജർ രവി മറ്റൊരു ട്വിസ്റ്റ് സമ്മാനിക്കുന്നു.

    അതിനിടയിൽ സഹദേവനും രാജയും തമ്മിൽ സേതുരാമയ്യരെയും കാപ്രയെയും പോലെ നിന്റെ "ജഡം കണ്ടിട്ടേ സൂര്യനുദിക്കൂ... തെറ്റ് എപ്പോൾ നിന്റെ ജഡം കാണുന്നുവോ അപ്പോൾ സൂര്യനുദിക്കും" തുടങ്ങിയ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നു.

    എന്തായാലും യുദ്ധത്തിനൊടുവിൽ മെഡിക്കൽ മിറക്കിൾ എന്നോണം രണ്ടു കൂട്ടരുടെയും വെടിയുണ്ടകൾ ഏതാണ്ട് ഒരേ സമയത്ത് തീരുന്നു. എന്നാപ്പിന്നെ നാലാൾ കാൺകെ ചന്തയിൽ വെച്ച് തല്ലിത്തോപ്പിക്കാം എന്ന തീരുമാനത്തിൽ ഇരുകൂട്ടരും എത്തുന്നു. ഹ..ഹ.. തല്ലിതോപ്പിക്കാൻ.. !! ആരെ..?.ലാലേട്ടനെ..!! എവിടെ വെച്ച്..? പൊതു വഴിയിൽ വെച്ച്..!! ഒന്ന് പോടോ..!!

    എന്തായാലും ലാലേട്ടന്റെ മറ്റു പടങ്ങൾ കണ്ടിട്ടില്ലാത്ത കേണൽ രാജ ഡീലിനു സമ്മതിക്കുകയും, നാടൻ തല്ലിൽ ലാലേട്ടനെ തോൽപ്പിക്കുക അസാധ്യമാണെന്ന് മനസിലാക്കി തോക്കിന്റെ ബയണറ്റിലേക്ക് നെഞ്ചമർത്തി സ്വയം ആത്മത്യ ചെയ്യുകയും ചെയ്യുന്നു.

    അവസാനം കഥ പറഞ്ഞു കഴിയുമ്പോൾ, അങ്കിളിന്റെ ഓര്മയ്ക്കായാണോ തനിക്ക് ചിന്മയ് എന്ന് പേരിട്ടത് എന്ന് കൊച്ചുമകൻ സഹദേവനോട് ആരായുന്നു. "ഏയ്.. അത് നിന്റെ ചേച്ചിയുടെ പേര് ചിഞ്ചു എന്നായതു കൊണ്ട് പ്രാസം വരാൻ ഇട്ടതാണെന്നും.. കൂടെ നിന്ന് തട്ടിപോയ ബഡി പെയറുകളുടെ പേരൊക്കെ കൊച്ചു മക്കൾക്ക് ഇടാൻ തുടങ്ങിയാൽ ഒരു പത്തിരുപത് കൊച്ചു മക്കളെങ്കിലും വേണ്ടി വരും" എന്നും സഹദേവൻ പറയുന്നു.

    എന്തായാലും... യുദ്ധങ്ങൾ കൊണ്ടും മേജർ രവി ചിത്രങ്ങൾ കൊണ്ടും ആർക്കും നേട്ടങ്ങളുണ്ടാകില്ല എന്ന ചെറു സന്ദേശത്തോടെ തന്റെ 25000 സ്‌ക്വയർ ഫീറ്റുള്ള കുടിലിലേക്ക് സഹദേവൻ നടന്നു നീങ്ങുമ്പോൾ സിനിമ അവസാനിക്കുന്നു.


    Ithu aru ezhuthiyathayalum...kolakolli thanne...chirichu ooppadilaki

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Ennekollu: :rofl:
     
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ith ezhutiya aale Kittiyal Onn ennod parayitta:banana:
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Major Ravi :Cold:

    50 kodiyil ninna Lalettane 5 kodiyil ethichu.!
     

Share This Page