ഏഷ്യയിലെ ഏറ്റവും വലിയ ഗൃഹപ്രവേശന ചടങ്ങ് മലപ്പുറത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗൃഹപ്രവേശന ചടങ്ങ് മലപ്പുറത്ത്, വീടിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മലപ്പുറം മങ്കടയിലാണ് അറേബ്യന്‍ കൊട്ടാരങ്ങളുടെ മാതൃകയില്‍ തീര്‍ത്ത മൂന്നു വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നത്. ഗള്‍ഫിലെ പ്രമുഖ ബിസിനസുകാരായ പിടി ഗ്രൂപ്പിന്റെതാണ് മൂന്നു വീടുകളും. മങ്കട ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള വീടുകള്‍ കാണാന്‍ ദൂരദേശത്ത് നിന്നു പോലും നിരവധി പേരാണ് ദിവസവും എത്തുന്നത്. ആറ് ഏക്കറയിലാണ് മൂന്നു വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. നാലാമതൊരു വീടിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. അറേബ്യന്‍ കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ സൗദി അറേബ്യയിലെ ഏതെങ്കിലും രാജകൊട്ടാരമാണെന്നേ തോന്നൂ. ഒറ്റനോട്ടത്തില്‍ മൂന്നൂ വീടും ഒരു പോലെയാണ്, ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളൂ. വള്ളുവനാട് രാജകുടുംബാംഗങ്ങളില്‍ നിന്നു വിലക്ക് വാങ്ങിയ സ്ഥലത്താണ് കൊട്ടാരസദൃശ്യമായ വീടുകള്‍ നിര്‍മിച്ചത്. വള്ളുവനാട് കോവിലകത്തെ ബംഗ്ലാവ് തൊടി എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്ന പഴയ ബംഗ്ലാവ് പൊളിച്ചു നീക്കിയാണ് പുതിയ ആഢംബര വസതികള്‍ പണിതുയര്‍ത്തിയത്. മൂന്നു ദിവസമായിട്ടാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേര് ചടങ്ങിനെത്തി. Pics
.... btw.... cinema pidikan puthya veedu kitti...ella padathilum ore blangavu kandu bore adichu Sent from my SM-J710F using Tapatalk