Rachel:- കുര്യനു പ്രേമിക്കാൻ ഒക്കെ അറിയോ ? Kurien:- എന്റെ പ്രേമത്തെ പറ്റി കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം Njandukalude Naattil Oridavela Hearing Highly Positive Reports From All-over #ഈ_ഓണം_ഞണ്ടോണം
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള റിവ്യൂ:- © അൽത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന് പറഞ്ഞ അന്ന് മുതൽ പ്രതിക്ഷയോട് കാത്തിരുന്ന ചിത്രമായിരുന്നു ' ഞണ്ടുകളുടെ നാട്ടിൽ ഇടവേള' ! കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കനായ നിവിൻ പോളിയുടെ മറ്റൊരു നല്ല കുടുംബ ചിത്രം എന്ന് അവകാശപ്പെടുന്ന ഒന്ന് , നല്ലൊരു സാമൂഹിക വിഷമം വളരെ രസകരമായി ഒരു കുടുംബ അന്തരീക്ഷത്തിൽ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചു , 'അമ്മ വേഷത്തിലെത്തുന്ന ശാന്തി കൃഷ്ണയാണ് ചിത്രം കൊണ്ടുപോകുന്നത് വേറിട്ട അഭിനയംകൊണ്ട് ഒരു വലിയൊരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് ! ലാൽ തന്റെ അച്ഛൻ വേഷം ഹാസ്യ രംഗങ്ങളിലും , സെന്റി രംഗങ്ങളിലും മികച്ചു നിന്ന് , നായികക്ക് ചിത്രത്തിൽ വല്യ റോൾ ഇല്ലെങ്കിൽ പോലും ഉള്ള സമയം നല്ല പ്രകടനം ആയിരുന്നു ! ഷറാഫുദീൻ രണ്ടാം പകുതിയിലാണ് വരുന്നതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തീയറ്ററിൽ ചിരി പടർത്താൻ അദ്ദേഹത്തിന് സാധിച്ചു . ജേക്കബ് സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും വേഷവുമാണ് നിവിൻ പോളിക്ക് ഈ ചിത്രത്തിൽ , നല്ല തന്മയത്തോടെ കൈകാര്യം ചെയ്തു ! ഒരു പക്ക ഫീൽ ഗുഡ് മൂവി , നല്ല സ്ലോ പേസിലാണ് ചിത്രം പോകുന്നതെങ്കിലും ശക്തമായ കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ അടിത്തറ, ഒരു നിമിഷം പോലും ബോറടികത്ത രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു ! ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇഷ്ടപെട്ടർക്കും ആസ്വദിച്ചവർക്കും ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല കുടുംബത്തോട് കൂടി ഓണത്തിന് കാണാവുന്ന ഒരു വിരുന്ന് തന്നെയാണ് " ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള"