പടം കണ്ടു. എടപ്പാൾ ഗോവിന്ദ audi -2 80%ആളുണ്ട്. പേരുമായി ഒരു ബന്ധവും എനിക്കു തോന്നിയില്ല. മാത്രമല്ല ശരാശരി യിലും താഴെ ആയാണ് എനിക്കു അനുഭവപ്പെട്ടത്. തൊഴിൽ ഇല്ലാതെ നടക്കുന്ന 4-5സുഹൃത്തുക്കളുടെ കഥ ആണ് പടം. കാശുണ്ടാക്കാൻ ചില ഉടായിപ്പ് ചെയ്യുന്നത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നതാണ് പിന്നീടങ്ങോട്. ധ്യാൻ -അജു -ഹരീഷ് -ശ്രീനാഥ് ഭാസി ഒക്കെ തരക്കേടില്ല. ഹരീഷ് ആണ് ഒരു ആശ്വാസം. ഗാനങ്ങൾ ഒക്കെ വലിയ മെച്ചം ഇല്ല. ധ്യാൻ തിരക്കഥാ രചന ഒന്നുടെ നന്നാക്കിയാൽ ഭാവി ഉണ്ടാകും. കഥ ഗതിയിൽ അത്ര എൻഗേജിങ് ആയ അവസ്ഥ ഇല്ലാത്തതു ബോറിങ് ആണ്. മമ്ത കാര്യമായ റോൾ ഇല്ല. അലന്സിയര് നന്നായി. ഒരു തട്ടിക്കൂട്ടി എടുത്ത പടം പോലെ തോന്നി.... മൈ റേറ്റിംഗ് - 2.5 കഴിചിലാവാൻ പാടാണ് !