പടം ഇന്നാണ് കാണുന്നത് ! @ശാരദ മൂവീസ് എടപ്പാൾ സ്റ്റാറ്റസ് -90%ലു കൂടുതൽ ! നൂൺ ഷോ ! പടം ഇഷ്ടപ്പെട്ടു !ഒരുപക്ഷെ രാഷ്ട്രീയക്കാരെ കൊട്ടുന്നത് കാണാൻ വലിയ ഇഷ്ടമുള്ള ആളായത് കൊണ്ടാകാം വളരെ ഇഷ്ടമായി.... ജോയ് താക്കോൽക്കാരൻ പുണ്യാളൻ അഗർബത്തീസ് എന്ന കമ്പനി പൂട്ടുന്നതും ശേഷം പുണ്യാളൻ വെള്ളം തുടങ്ങുന്നതും ആണ് കഥ. അതും ആനമൂത്രം ഉപയോഗിച്ച് !ഗ്രേറ്റ് മൂവ് ! പിന്നീട് പക്ഷെ കഥാഗതിയിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യം ആണ് കൂടുതൽ ആയി വരുന്നത്.. ആദ്യ ഭാഗത്തെ വെച്ച് നോക്കുമ്പോൾ ഹാസ്യം അല്പം കുറഞ്ഞു.. ഉള്ളതിൽ ചിലത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന പോലെ ! സാധാരണക്കാരൻ പറയാൻ ആഗ്രഹിക്കുന്ന ചില ഡയലോഗുകൾ കൊട്ടകയിൽ കയ്യടി നേടി.. ഭരിക്കുന്നവന്റെ നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തെ സിനിമ കണക്കിന് വിമർശിക്കുന്നു. പക്ഷെ നമ്മുടെ ജനം സിനിമയിലെ പോലെ മാറും എന്നു കരുതുന്നില്ല ! ജയസൂര്യ -ശ്രീജിത്ത് രവി -വിജയരാഘവൻ -ജിംബ്രു -ധർമജൻ ഒക്കെ അവരുടെ റോൾ ഭംഗി ആക്കി. തട്ടിക്കൂട്ട് ഫീൽ തോന്നിയെങ്കിലും പടം മോശമല്ല എന്നാണ് എന്റെ അഭിപ്രായം. ക്ലൈമാക്സ് കുറച്ചൂടെ ഗും ഉണ്ടായിരുന്നേൽ നന്നായേനെ.... മൈ റേറ്റിംഗ് -3.2 വെർഡിക്ട് -ഹിറ്റ്