Aadu2 എന്ത് പ്രതീക്ഷിച്ചിട്ടാണോ ടിക്കറ്റ് എടുത്തത് അതിന്റെ മൂന്നിരട്ടി തിരിച്ചു തന്നു Midhun Manuel Thomas ചേട്ടൻ ❤ തുടക്കം മുതൽ ഒടുക്കം വരെ തൊണ്ടക്കും കൈകൾക്കും റസ്റ്റ് തരാത്ത ചിരിപ്പിച്ച് ചിരിപ്പിച്ച് ഊപ്പാടിളകിപ്പിച്ച കിടിലോൽ കിടിലം എന്റെർറ്റൈനർ. ഷാജി പാപ്പനും, ഡ്യൂഡും, സർബത്ത് ഷമീറും, സാത്താൻ സേവ്യറും, പാപ്പന്റെ ഗ്യാങ്ങും ഡ്യൂഡിന്റെ ഗ്യാങ്ങും എന്നുവേണ്ട ഓരോ സീനിൽ വന്ന് പോയവർ പോലും കുടുകുടാ ചിരിപ്പിച്ചു. എന്തൊരു എനർജറ്റിക്ക് പെർഫോമൻസായിരുന്നു ഓരോരുത്തരും.... റബ്ബർ പാല് കുടിച്ച് തുള്ളുന്ന പോലെയല്ലായിരുന്നോ പാപ്പന്റേയും കൂട്ടരുടേയും അഴിഞ്ഞാട്ടം. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ മനസ്സറിഞ്ഞു ചിരിച്ചത്.... അതും രണ്ടരമണിക്കൂർ നിർത്താതെയുള്ള ചിരി. ചിരി മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നല്ലേ പറയാറ്.... അങ്ങനാണേൽ ഈ സിനിമ ഒന്ന് രണ്ട് വട്ടം കണ്ടാൽ ഒരുപാട് നീട്ടി കിട്ടും ആയുസ്സ്. ആദ്യഭാഗം ഇതുപോലെ ആദ്യ ദിവസം ആദ്യ ഷോ കണ്ടിട്ട് ഇഷ്ടപ്പെടാതെപോയൊരു വ്യക്തിയായിരുന്നു ഞാൻ പിന്നീട് പലരേയും പോലെ മൊബൈലിലും മറ്റും കണ്ട് പാപ്പനും കൂട്ടരും അങ്ങ് മനസ്സിൽ വല്ലാതെ ആഴത്തിൽ അങ്ങ് കയറി സ്ഥാനം പിടിച്ചു. ബുദ്ധിയൊക്കെ വീട്ടിൽ വെച്ച് രണ്ടരമണിക്കൂർ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ തയ്യാറാണേൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ..... Manu Manjith ചേട്ടൻ എഴുതിയ ഗാനങ്ങൾ സിനിമയോട് ചേർന്ന് നിന്ന എനെർജറ്റിക്ക് ഐറ്റങ്ങൾ തന്നെയായിരുന്നു. പിന്നെ അതിന് സംഗീതം നിർവ്വഹിച്ച ആടിന്റെ തേജസ്സും ഓജസ്സുമായ Shaan Rahman ഇക്ക..... ആടിന്റെ നട്ടെല്ലാണ് ഇങ്ങേര്. വിഷ്ണു നാരായണൻ ചേട്ടന്റെ ഛായാഗ്രഹണവും Lijo Paul ചേട്ടന്റെ എഡിറ്റിങ്ങും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മിഥുൻ ചേട്ടന്റെ മേക്കിങ് തകർത്തിട്ടുണ്ട് ഓരോ സിനിമകൾ കഴിയുന്തോറും ഒരുപാട് മികച്ചുവരുന്ന ഒരു സംവിധായകൻ. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനൊരു ഉത്സവാന്തരീക്ഷത്തിൽ ഒരു സിനിമ കാണുന്നത് അജ്ജാതി ഓളമായിരുന്നു തിയ്യേറ്ററിൽ. പല പ്രമുഖ താരങ്ങളേക്കാളും ഫാൻസുണ്ട് ഷാജിപാപ്പനും കൂട്ടർക്കും എന്ന് മനസ്സിലായി. ഒരു നൂറ് വട്ടം കണ്ടാലും ഇതിലെ തമാശകൾ മുഴുവൻ നമുക്ക് പഠിക്കാൻ പറ്റില്ല അത്രക്കുണ്ട് തമാശകൾ. ഫെസ്റ്റിവൽ എന്റർടൈനർ എന്ന വാക്കിനോട് 101% നീതിപുലർത്തിയ സിനിമ. ആകെ ഒരു സങ്കടം തോന്നിയത് ചെമ്പൻ ചേട്ടന്റെ ഹൈ റേഞ്ച് ഹക്കീം ഇല്ലായിരുന്നു എന്നതാണ്. എന്തായാലും ഷാജിപാപ്പനും പിള്ളേരും തിയ്യേറ്റർ ജീവനക്കാർക്കും ഹൌസ്ഫുൾ ബോർഡുകൾക്കും വിശ്രമം നൽകില്ല എന്നുറപ്പായി. ടിക്കറ്റ് കിട്ടിയതിനേക്കാൾ കൂടുതൽ ടിക്കറ്റ് കിട്ടാതെ അതിലാരാട്ടിയാളുകൾ മടങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. ക്രിസ്തുമസ്സ് കപ്പ് ഷാജിപാപ്പനും പിള്ളേരും പുഷ്പം പോലെ അടിച്ചെടുത്തു. ഇങ്ങനൊരു ചിരിവിരുന്നൊരുക്കി തന്ന ആടിന്റെ അണിയറപ്രവർത്തകർക്കെല്ലാം ഒരുപാട് നന്ദി ഒപ്പം അഭിനന്ദനങ്ങളും. (അഭിപ്രായം തികച്ചും വ്യക്തിപരം )