കൊട്ടക -ശാരദ എടപ്പാൾ സമയം -7pm സ്റ്റാറ്റസ് -ഫുൾ ആദ്യ ഭാഗം ഇഷ്ടമായിരുന്നില്ല എങ്കിലും ഇതു തരക്കേടില്ല എന്നാണ് അഭിപ്രായം.. വിനോദം ആണ് ലക്ഷ്യം എങ്കിൽ ഫാമിലിക് ധൈര്യമായി ടിക്കറ്റ് എടുക്കാം. ഗംഭീര റെസ്പോൺസ് ആണ് ഷാജി പാപ്പൻ -dude -അറക്കൽ അബു -സാത്താൻ സേവിയർ എന്ന കഥാപാത്രങ്ങൾക് ലഭിച്ചത്. തുടക്കവും നായകൻ അടക്കമുള്ളവരുടെ ഇൻട്രോ സീനുകളും മികച്ചതാണ്. ആദ്യ പകുതിയിൽ കോമഡി നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. പ്രേത്യേകിച്ചു വിനായകൻ ചെയ്യുന്ന കഥാപാത്രം പറയുന്ന ഇംഗ്ലീഷ് ഡയലോഗുകൾ തിയേറ്ററിൽ നല്ല ഇമ്പാക്ട് ഉണ്ടാക്കി. സോങ് വലിയ മെച്ചമില്ല. ആദ്യ ഭാഗത്തെ അപേക്ഷിച്ചു ഷാജി പാപ്പൻ സ്വല്പം മാസ്സ് പരിവേഷം കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ നന്നായി.. സർബത്ത് ഷെമീർ സ്വല്പം മോശമായി എന്നു തോന്നി... ചില നമ്പറുകൾ ചളി ആയി. നോട്ടു നിരോധനംമൂലം പാപ്പനും കൂട്ടർക്കും മറ്റു സംഘങ്ങൾക്കും ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾ ആണ് ഇത്തവണ പറയുന്നത്... ലോജിക് ഇല്ലാത്ത പടം ആണെന്ന് മുൻകൂട്ടി ജാമ്യം മേക്കേഴ്‌സ് എടുത്ത സ്ഥിതിക്ക് ഇഴ കീറി പരിശോധന നടത്തുന്നത് വിഡ്ഢിത്തം ആണ്.. ആഘോഷ സിനിമ ഈ സീസൺ ടൈം എന്ന ഫാക്ടർസ് കണക്കിലെടുത്താൽ പാപ്പൻ കപ്പടിക്കും ! മൈ റേറ്റിംഗ് -3 വെർഡിക്ട് -സൂപ്പർ ഹിറ്റ് മിനിമം