തിയേറ്റർ - ഐശ്വര്യ പൊന്നാനി സമയം -6.15 pm സ്റ്റാറ്റസ് - 70% ആദി എന്ന സിനിമ വളരെ ആധിയോടെ ആണ് കാത്തിരുന്നതും കാണാൻ കയറിയതും . മലയാളം കണ്ട ഏറ്റവും വലിയ സ്റ്റാർ മോഹൻലാൽ ന്റെ മകൻ ആണ് നായകൻ എന്ന ഒറ്റ കാരണം ആണ് അതിനു പിറകിൽ ! സംശയങ്ങൾ നീങ്ങി ..ആദി തിളങ്ങി ..ജൂനിയർ മോഹൻലാൽ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ആദി ! പുതുമുഖം എന്ന നിലയിൽ പ്രകടനം കൊണ്ട് ഈ നടൻ അഭിനയിച്ചു തകർത്തു എന്ന് അഭിപ്രായം ഇല്ലെങ്കിലും ആക്ഷൻ സീനുകളിൽ തകർത്തു ! ആദി എന്ന നായക കഥാപാത്രം സിനിമ രംഗത്ത് മ്യൂസിക് ഡയറക്ടർ ആകാൻ കൊതിച്ചു നടക്കുന്ന കഥാഗതിയിൽ ഒരു യാത്ര അവശ്യം ആയി വരികയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങൾ ആദിയുടെ ജീവിതം തന്നെ അപകടത്തിൽ പെടുന്നതും ആയ കഥാഗതി ആണ് പിന്നീട് ! മറ്റു താരങ്ങളിൽ സിദ്ദിഖ് -അനുശ്രീ -മേഘ നാഥൻ -ഷറഫുദ്ധീൻ എന്നിവർ മികച്ചു നിന്നു . ലെനയുടെ അമ്മ വേഷം ഇടക്ക് ചില രംഗങ്ങളിൽ അരോചകം ആയി തോന്നി . സിജു -ജഗപതി ബാബു -അതിഥി രവി വലിയ തരക്കേടില്ല . ശരാശരി നിലവാരം ആദ്യം മുതൽ നിലനിർത്തി പോന്ന ചിത്രം ക്ലൈമാക്സ് അടുപ്പിച്ചു മികച്ച നിലവാരത്തിലേക്ക് ഉയർന്നു . പ്രണവ് എന്ന നടനില് ഉപരിയായി പ്രണവ് എന്ന അഭ്യാസിയുടെ ,അത്‌ലറ്റ് ന്റെ വിജയം ആണ് ആദി എന്ന് നിസംശയം പറയാം . ഇത്രക്ക് ചടുലമായ രംഗങ്ങൾ മലയാളം സിനിമയിൽ ഇതാദ്യം ! ഗാനങ്ങൾ തരക്കേടില്ല . കൂട്ടത്തിൽ നജീം അർഷാദ് പാടിയ ഗാനം മികച്ചു നിന്നു . ചില അനാവശ്യ രംഗങ്ങൾ - കാസ്റ്റിംഗ് ഒഴിച്ച് നിർത്തമായിരുന്നു ..ഇടവേളയ്ക്കു മുൻപുള്ള രംഗം ഒന്നുടെ നന്നാക്കാമായിരുന്നു എന്ന് തോന്നി . സ്ഥിരം വേഷങ്ങളിൽ നിന്നു ഷറഫുദ്ധീൻ എന്ന നടന് ഒരു മോചനം കൂടെ ആണ് ആദി . ഇമോഷണൽ രംഗങ്ങൾ പതർച്ച തോന്നിപ്പിച്ചു എങ്കിലും അച്ഛന് ഈ മകൻ പേരുദോഷം ഉണ്ടാക്കില്ല എന്ന് തിയേറ്ററിൽ വീഴുന്ന കയ്യടി തെളിയിച്ചു . അവസാനം വരുന്ന മേക്കിങ് വീഡിയോ എണീറ്റു നിന്നു കണ്ടവർ കയ്യടികളോടെ തിയേറ്റർ വിടുന്ന കാഴ്ച ഈ നടന് ലഭിക്കുന്ന സ്വീകാര്യത ആണ് . ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം . മൈ റേറ്റിംഗ് -3.5 വെർഡിക്ട് - സൂപ്പർ ഹിറ്റ് ഫാമിലി പ്രേക്ഷകർ എങ്ങനെ സിനിമ നോക്കി കാണുന്നു എന്നത് ലോങ്ങ് റൺ deciding factor ആണ് .