ഫ്ലാഷ്ബാക്ക് 32 വർഷങ്ങൾക്കു മുൻപ് രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ മോഹൻലാൽ എന്ന നടൻ ചെറുപ്പക്കാരുടെ ആവേശമായി....കുട്ടി-പെട്ടി പടങ്ങൾ ബോക്സ് ഓഫീസിൽ അരങ്ങു വാണിരുന്ന ആ കാലത്തു കയ്യിൽ മെഷീൻ ഗണ്ണുമായി വന്ന വിൻസെന്റ് ഗോമസ് പ്രേക്ഷകരെ അതു വരെ കാണാത്ത ആക്ഷൻ സിനിമയുടെ ലോകത്തിലേക്ക് കൈപിടിച്ച് കയറ്റി.....അതിന്റെ ചുവടു പിടിച്ചു മലയാള സിനിമയിൽ എണ്ണം പറഞ്ഞ മികച്ച ഒരു പിടി ആക്ഷൻ സിനിമകൾ പിറവിയെടുത്തു.... 2018......ആദി മോഹൻലാൽ എന്ന താര രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചലച്ചിത്രം മലയാള സിനിമയുടെ ജാതകം വീണ്ടും മാറ്റി മറിക്കാൻ പോകുന്നു.... മാസ് എന്ന പേരിൽ പടച്ചു വിടുന്ന ജീവനില്ലാത്ത ആക്ഷൻ സിനിമകൾ (പുലി മുരുകൻ ഒഴിച്ച് നിർത്തിയാൽ) കണ്ടു മടുത്ത മലയാള സിനിമാ പ്രേക്ഷകനെ ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളുടെ ലോകത്തിലേക്ക് "ആദി"കൊണ്ടു പോകുന്നു.... 32 വർഷങ്ങൾക്കു ശേഷം, മലയാള സിനിമയിൽ ഇത്തരമൊരു മാറ്റത്തിന് "രാജാവിന്റെ മകൻ"തന്നെ വേണ്ടി വന്നു എന്നത് ചരിത്രത്തിന്റെ അകസ്മികതയാകാം....അല്ലെങ്കിൽ നിയോഗം ആകാം........ സവിശേഷത അതി മനോഹരമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ആദിയെ മറ്റു സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നത്.... മലയാളത്തിൽ ഇത് വരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് വരെ വിശേഷിപ്പിക്കാവുന്ന കിടിലൻ ചേസുകളും, ഫൈറ്റുകളും സിനിമയെ വേറെ തലത്തിലേക്ക് ഉയർത്തുന്നു... പ്രണവ് മോഹൻലാൽ ആദി എന്ന കേന്ദ്ര കഥാപാത്രമായി ഒതുക്കമുള്ള അഭിനയം കാഴ്ച്ച വെച്ച പ്രണവ് ആക്ഷൻ, ചേസ് രംഗങ്ങളുടെ അത്ഭുദപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്......ലോക നിലവാരത്തിലുള്ള ലക്ഷണമൊത്ത ഒരു ആക്ഷൻ ഹീറോ ആകാനുള്ള പ്രതിഭ തനിക്കുണ്ടെന്നു ആദിയിലൂടെ പ്രണവ് തെളിയിച്ചിരിക്കുന്നു..... കഥ തൻ്റെതല്ലാത്ത കുറ്റത്തിന് വേട്ടയാടപെടുന്ന നായകനെ ചുറ്റി പറ്റിയുള്ള ക്രൈം ത്രില്ലറുകൾക്കു ഹിച്ച് കോക്കിന്റെ കാലത്തോളം പഴക്കമുണ്ട്.... അതേ കഥ പശ്ചാത്തലമാണ് അദിയുടെതും.... ഭേദപ്പെട്ട തിരക്കഥ ത്രില്ലറുകൾ എടുക്കാൻ തനിക്കുള്ള മിടുക്കു ഡിറ്റക്ടിവ്, മെമ്മറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ തെളിയിച്ച ഫിലിം മേക്കറാണ് ജിത്തു ജോസഫ്...തന്റെ മുൻകാല ത്രില്ലറുകളുടെ ചടുലത ആദിക്കു അവകാശപ്പെടാൻ കഴിയില്ല...നല്ല ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ കുടുംബ ഘടകങ്ങൾക്കു മുൻതൂക്കം നൽകുമ്പോൾ സിനിമക്ക് വേഗത നഷ്ടപ്പെടുന്നുണ്ട്.....മികച്ച ഫൈറ്റുകളും, ക്ലൈമാക്സും ഉള്ളത് കൊണ്ട് ഈ സിനിമയിൽ അത് കാര്യമായ പരിക്കേൽപിച്ചില്ല, എങ്കിലും. ഒരു പക്കാ ത്രില്ലർ ആക്കുവാനുള്ള വൻ സാധ്യതകൾ ഉണ്ടായിട്ടും, രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫാമിലി elements കൂടുതൽ ചേർത്തത് ബോക്സ് ഓഫീസിൽ കുടുംബ പ്രേക്ഷകരുടെ രണ്ടു തുട്ടു കൂടുതൽ വീഴ്ത്താനുള്ള ഒരു compromise ആയി പ്രേക്ഷകന് തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല.... ജിത്തു ജോസഫ് എന്ന സംവിധായകന്റെ തിരിച്ചു വരവ് നൂറിൽ നൂറു മാർക്ക് നൽകാവുന്ന ദൃശ്യം എന്ന ചലച്ചിത്ര വിസ്മയം സൃഷ്ടിച്ച ജിത്തു ജോസഫിന് തന്റെ പിന്നീടുള്ള ചിത്രങ്ങളിൽ മലയാള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ ഭാരത്തോട് നീതി പുലർത്താൻ സാധിച്ചില്ല എന്ന പരാതിയുയർന്നിരുന്നു....എന്നാൽ ആദിയിൽ അദ്ദേഹം തന്റെ താഴോട്ട് പോയ കരിയർ ഗ്രാഫ് ഒരു പടി മുകളിലെക്കു ഉയർത്തിയിരുക്കുന്നു....ഒരു താര പുത്രന്റെ അരങ്ങേറ്റത്തിനു പറ്റിയ ഒരു safest launch അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്...... അതിലുപരി, അതി മനോഹരമായി ചിത്രീകരിച്ച ഈ ചിത്രത്തിലെ ചേസുകളും, ഫൈറ്റുകളും ക്ലൈമാക്സ് രംഗങ്ങളും ഒരു craftsman എന്ന നിലയിൽ ജിത്തു ജോസഫിന് അഭിമാനിക്കാൻ വക നൽകുന്നതാണ്. അഭിലാഷം ആദി യുടെ ചുവടു പിടിച്ചു ലോക നിലവാരമുള്ള ആക്ഷൻ സിനിമകൾ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.....
Kidu macha kidu ! Action trend thanne thirichu kondu vannathu Rajavu aanenkil athu onnukoodi realistic aaki ooti urapikunnathu Rajavinte Makan aanu !