Watched Aadhi Movie കണ്ണഞ്ചിപ്പിക്കുന്ന പാർകൗർ /ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായൊരു ത്രില്ലർ. പൂർണ്ണമായും പ്രണവ് മോഹൻലാലിന്റെ സിനിമയെന്ന് തെല്ലും സംശയമില്ലാതെ പറയാം. ജീത്തു ജോസഫിന്റെ ശരാശരിയിൽ ഒതുങ്ങിയ കഥയും തിരക്കഥയും മികച്ച മെയ്‌ക്കിങ്ങും. ക്ലീഷേകളുടെ കളിയാണ് തിരക്കഥയെങ്കിലും മേക്കിങ്ങിന്റെ മുൻപിലും പ്രണവിന്റെ അധ്വാനത്തിന് മുൻപിലും മറ്റുള്ള കുറവുകളെല്ലാം നിഷ്പ്രഭമായിപ്പോയിരിക്കുന്നു. അനിൽ ജോൺസൺ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ് വശമാണ്. സംഗീതവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു പ്രത്യേകിച്ചും ആക്ഷൻ സീനുകളിലേത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും നന്നായിരുന്നു. അനുശ്രീ, ഷറഫുദ്ധീൻ, സിജു വിത്സൺ, സിദ്ദിഖ്,മേഘനാഥൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. അനുശ്രീയുടെ പ്രകടനം എടുത്ത് പറയേണ്ടുന്ന ഒന്നാണ്. അഭിനേതാക്കളിൽ ലെന മാത്രം നന്നായിട്ട് വെറുപ്പിച്ചു. ബാക്കിയുള്ളവർ അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പ്രണവ് മോഹൻലാൽ....... അദ്ദേഹത്തിന്റെ അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും വിസ്മയമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഭാവാഭിനയം കൊണ്ടല്ല ആക്ഷൻ സീനുകൾ കൊണ്ടാണ് അപ്പു വിസ്മയിപ്പിച്ചത്. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത പാർകൗർ രംഗങ്ങൾ അത്യുജ്ജലമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത് അതും ഡ്യൂപ്പിന്റെ സഹായം പോലുമില്ലാതെ. (പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ ) ക്ലൈമാക്സിനോടടുത്ത ഒരു ഇരുപത് മിനുട്ട് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കണ്ടിരിക്കാനാവില്ല. പറയാൻ വാക്കുകളില്ല പ്രണവ് നിങ്ങൾ ശരിക്കും ഞെട്ടിച്ചു വിസ്മയിപ്പിച്ചു. ❤ അഭിനയിച്ചു ഫലിപ്പിക്കാനുള്ള ഒരു റോൾ ആയിരുന്നില്ല അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിനയപാടവമൊന്നും കാണാനായില്ല അതൊക്കെ അടുത്ത സിനിമയിൽ കാണുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അല്ലേലും എല്ലാം കൂടെ ഒറ്റയടിക്ക് കാണിച്ചാൽ ഒരു ഗും ഉണ്ടാവില്ലല്ലോ..... അദ്ദേഹത്തിന്റെ കഥാപാത്രം എന്താണോ ആവശ്യപ്പെട്ടത് അത് അദ്ദേഹം നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്തിട്ടുണ്ട്..... അതി ഗംഭീരമാക്കിയിട്ടുണ്ട്. ഈ സിനിമയുടെ വിജയം സംവിധായകനോ മറ്റാർക്കോ അവകാശപ്പെട്ടതല്ല അത് പ്രണവിന് മാത്രം അവകാശപ്പെട്ടതാണ്. കാരണം ശരാശരി നിലവാരം മാത്രമുള്ളൊരു തിരക്കഥയെ ജീവൻ പണയം വെച്ചുള്ള സാഹസിക രംഗങ്ങൾ കൊണ്ട് ഒറ്റയ്ക്ക് താങ്ങി നിർത്തി പ്രേക്ഷകന്റെ കൈയ്യടി മുഴുവൻ വാങ്ങി കൂട്ടി ഈ കാണുന്ന വിജയമാക്കി തീർത്തത് പ്രണവ് മോഹൻലാൽ എന്ന ചെറുപ്പക്കാരന്റെ അധ്വാനം മാത്രമാണ്. തിയ്യേറ്ററിൽ പോയി തന്നെ ആസ്വദിക്കേണ്ടൊരു സിനിമയാണ് ആദി. പ്രണവ് മോഹൻലാൽ തന്റെ മലയാള സിനിമയിലേക്കുള്ള വരവ് രാജകീയമാക്കി എന്നു തന്നെ പറയാം. ഉറപ്പിച്ചോളൂ ഈ ചെറുപ്പക്കാരൻ മലയാള സിനിമയ്‌ക്കൊരു മുതൽകൂട്ടാവും തീർച്ച. താൻ നായകനായ ആദ്യ സിനിമയിൽ തന്നെ ഇങ്ങനുള്ള സാഹസിക രംഗങ്ങൾക്ക് മുതിർന്ന പ്രണവിനിരിക്കട്ടെ സല്യൂട്ട്. (അഭിപ്രായം തികച്ചും വ്യക്തിപരം ) Pranav Mohanlal അപ്പുവേട്ടാ....... ❤