Watched Aami നീർമാതളം പോലെ അതിമനോഹരമാണ് "കമലിന്റെ ആമി" മാധവിക്കുട്ടിയുടെ ജീവിതത്തെ രാധാ-കൃഷ്ണ പ്രണയ സങ്കൽപ്പത്തെ കൂട്ട് പിടിച്ചോണ്ടായിരുന്നു കമൽ അവതരിപ്പിച്ചത്. ഒരു ബയോപിക് എന്നതിലുപരി ആമി മികച്ചൊരു കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു കമൽ. വിവാദങ്ങൾക്ക് വഴിയൊരുക്കാത്ത തരത്തിലുള്ള എഴുത്തായിരുന്നു കമലിന്റേത്. പലതും അതിൽ അദ്ദേഹം മറച്ചിരിക്കുന്നു.... മാധവിക്കുട്ടിയെ അടുത്തറിയുന്ന വായനക്കാരായിരുന്ന പ്രേക്ഷകർക്ക് ഒരുപക്ഷേ ചെറിയ ഒരു നീരസം അനുഭവപ്പെട്ടേക്കാം.... പക്ഷേ അത് സിനിമയുടെ അവസാനമാകുമ്പോഴേക്കും മാറിയിരിക്കും. എന്നാൽ പലതും അദ്ദേഹം പറയാതെ പറഞ്ഞിട്ടുമുണ്ട്. കമൽ എന്ന മികച്ച സംവിധായകനും മികച്ച എഴുത്തുകാരനുമൊപ്പം കമൽ എന്ന ബുദ്ധിമാനായ വ്യക്തിയേയും കാണാനായി. ആമിയുടെ അവസാന ഭാഗമൊക്കെ യാതൊരു വേലിക്കെട്ടുകളുമില്ലാതെ കാണിച്ചതും മാറ്റ് കൂട്ടി. നല്ലൊരു തിരക്കഥക്ക് മനോഹരമായ സംവിധാനം. ചിന്നി ചിതറിപ്പോയ കണ്ണാടി ചേർത്ത് വെക്കുന്നത് പോലെ അവിടിവിടന്നായി ചേർത്ത് വെക്കുന്നത് പോലെയായിരുന്നു ആമിയുടെ വളർച്ചയെ കമൽ അവതരിപ്പിച്ചത്. മഞ്ജു വാര്യർ എന്ന അഭിനേത്രി അതിനെ പൂർണ്ണമായും ഉൾക്കൊണ്ട് ആമിയുടെ ഓരോ കാലഘട്ടവും പൂർണ്ണതയോടെ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുവിന്റെ രൂപം ആമിയായി മാറിയാൽ അമ്പേ പരാജയമാകും എന്ന് പറഞ്ഞ് വിമർശിച്ചവരുടെ മുഖമടച്ചുള്ള പ്രഹരമാണ് ഈ സിനിമയിലെ അവരുടെ പ്രകടനം. കമലയായും, കമലാ ദാസായും, കമലാ സുരയ്യയായും മഞ്ജു നിറഞ്ഞാടി. അവർക്കേ പറ്റൂ അതിന്. അതിമനോഹരം എന്നേ വിശേഷിപ്പിക്കാനാവൂ ഈ പ്രകടനത്തെ. അവരുടെ അഭിനയജീവിതത്തിലെ മികച്ച മുഹൂർത്തങ്ങളിൽ ഒന്നാവും ഈ പകർന്നാട്ടം.... തീർച്ച. നാലപ്പാട് തറവാടും പുന്നയൂർ കുളവും നീർമാതളവുമെല്ലാം പ്രേക്ഷകന്റെ കണ്ണിന് ദ്രിശ്ശ്യ വിരുന്നൊരുക്കി അതിമനോഹരമായി മനസ്സിൽ പതിയത്തക്ക വിധം അതിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത് വിസ്മയിപ്പിച്ചിരിക്കുന്നു Madhu Neelakandan. ഒറ്റ വാക്കിൽ പറഞ്ഞാൽ മികച്ച ഛായാഗ്രഹണം. ആമിയെ ഒരു പുഴയായി ഉപമിക്കുകയാണേൽ ആ പുഴയിലെ അതിമനോഹരമായ ഓളങ്ങൾ ആയിരുന്നു എം.ജയചന്ദ്രനും തൗഫീക്ക് ഖുറേഷിയും ഒരുക്കിയ ഗാനങ്ങൾ.....ശ്രേയാ ഘോഷാലിന്റെ അത്ഭുത ശബ്ദം കൂടെ ചേർന്നപ്പോൾ അതിന് ഭംഗിയേറി. പുഴയെ തഴുകിക്കൊണ്ട് കടന്നുപോകുന്ന ഇളംകാറ്റുപോലെ Bijibal Maniyil ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ഇന്ത്യക്ക് മുൻപുള്ള കൽക്കട്ടയൊക്കെ അതിഗംഭീരമായിട്ടാണ് ഒരുക്കിയിരിക്കുന്നത് കലാ സംവിധായകൻ സുനിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ തീർച്ചയായും പ്രശംസയർഹിക്കുന്നു.... അത്രയ്ക്ക് മികച്ചു നിന്നു ആർട്ട് ഡിറക്ഷൻ. മേക്കപ്പ് ഒരുക്കിയ പട്ടണം റഷീദും അഭിനന്ദനം അർഹിക്കുന്നു. ആമിയെ മനോഹരമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു എഡിറ്റർ ശ്രീകർ പ്രസാദ്. ആമിയുടെ ദാസേട്ടനായി Murali Gopy മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അക്ബർ അലിയായി എത്തിയ Anoop Menonഉം നിരാശനാക്കിയില്ല. ആമിയുടെ സങ്കൽപ്പങ്ങളിൽ ഓടിയെത്തിയ കൃഷ്ണനായി Tovino Thomas മികവാർന്ന അഭിനയമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. കെ.പി.എ.സി ലളിത, ശ്രീദേവി ഉണ്ണി, വത്സല മേനോൻ, രഞ്ജിപണിക്കർ, രസ്ന പവിത്രൻ,സന്തോഷ് കീഴാറ്റൂർ, ബാലചന്ദ്രൻ ചുള്ളിക്കാട്, രാഹുൽ മാധവ്, വിനയ പ്രസാദ്, അഞ്ജലി നായർ, ജ്യോതി കൃഷ്ണ, ശ്രീജ ദാസ്, Etc. തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികവുറ്റ അഭിനയം കാഴ്ച്ചവെച്ചപ്പോൾ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും ആയി എത്തിയ കുട്ടികൾ ശരാശരിയിലൊതുങ്ങി. കമലിന്റെ ആമിയിൽ മാധവിക്കുട്ടിയുടെ "എന്റെ കഥ"യോ മറ്റുള്ള ലേഖനങ്ങളോ കാണാനാകില്ല അവരുടെ വരികൾക്കിടയിലൂടെ അവരെ കണ്ടെത്താൻ കമൽ ശ്രമിക്കുന്നതേ കാണാനാകൂ അതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ കഴിവുകൾ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള തിരക്കഥകൾ ഇനിയും ജനിക്കട്ടെ..... അവരുടെ അഭിനയം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ദൈർഖ്യക്കൂടുതലും വേഗതക്കുറവും പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ല. (ആമിയെ പ്രണയിക്കുന്നവർക്ക് ദൈർഖ്യം കുറവും വേഗത കൂടുതലുമായിരിക്കും. ആർക്കാണ് ആ നീർമാതളം പോലെ മനോഹരമായ അനുഭവത്തിൽ നിന്നും പെട്ടെന്ന് പുറത്ത് വരാൻ ആഗ്രഹം കാണുക.. !!) എന്നെ സംബന്ധിച്ച് ആ ദൈർഖ്യക്കൂടുതലും വേഗതക്കുറവും ആ കഥ പറച്ചിലിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ. മാധവിക്കുട്ടിയുടെ വരികളിലൂടെയുള്ള കമലിന്റെ ആമിയെ കണ്ടെത്തൽ എനിക്ക് ഒരുപാട് ഇഷ്ടമായി.... എന്നിലെ പ്രേക്ഷകന്റെ മനം നിറച്ചു. (അഭിപ്രായം തികച്ചും വ്യക്തിപരം) എന്റെ ചേച്ചി ഇതുപോലുള്ള ഒരുപാട് മികച്ച വേഷങ്ങളിൽ വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഈ കുഞ്ഞനിയൻ കാത്തിരിക്കുന്നു. Manju Warrier ചേച്ചീ..... <3 :*