1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Sudani From Nigeria - My Review !!!

Discussion in 'MTownHub' started by Adhipan, Apr 1, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Sudani From Nigeria

    മലബാറിന്റെ ഫുട്ബോൾ പ്രണയവും മലപ്പുറത്തിന്റെ പരിശുദ്ധിയും മനോഹരമായി പറഞ്ഞ് കണ്ണും മനസ്സും നിറച്ച അപൂർവ്വ സൗന്ദര്യമുള്ളൊരു സിനിമ.

    Zakariya Mohammed എന്ന ചെറുപ്പക്കാരന്റെ മികവുറ്റ സംവിധാനത്തിൽ പിറന്നൊരു സാധാരണക്കാരന്റെ നന്മയുള്ളൊരു സിനിമ. സക്കറിയയുടെ മികച്ച രചനയ്ക്ക് സക്കറിയയും Muhsin Parariയും ചേർന്നൊരുക്കിയ മികച്ച സംഭാഷണങ്ങൾ. എന്താണ് മലപ്പുറം എന്ന് മലയാളിക്ക് വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു ഈ ചെറുപ്പക്കാരൻ. ചരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മനം നിറച്ചു സക്കറിയയുടെ ഈ സിനിമ. കാമ്പുള്ള തിരക്കഥയും അതിനെ വെല്ലുന്ന സംവിധാനവും.

    എന്ത് മനോഹരമാണ് ഓരോ കഥാപാത്രങ്ങളുടേയും പ്രകടനങ്ങൾ.... ജീവിക്കുകയായിരുന്നു ഓരോരുത്തരും. Soubin Shahirഉം Samuel Abiola Robinson എന്ന സുഡാനിയും ലുക്മാനും അനീഷ് മേനോനും KTC അബ്ദുള്ളയും തുടങ്ങി എന്നുവേണ്ട സിനിമയിൽ മുഖം കാണിച്ച എല്ലാവരും ജീവിച്ചു കാണിച്ചു തന്നു.

    എന്നാലും മനസ്സിൽ ഒരുപാട് ഒരുപാട് ഇഷ്ടം തോന്നിയത് രണ്ട് ഉമ്മമാരോടാണ്..... മജീദിന്റെ (സൗബിൻ ) ഉമ്മയുടെ വേഷം ചെയ്ത ജമീലയായി ജീവിച്ച് കണ്ണ് നിറച്ച സാവിത്രി ശ്രീധരൻ എന്ന അമ്മയും ബീയുമ്മയായി വേഷമിട്ട് ചിരിയുടെ അമിട്ടിന് തിരികൊളുത്തിയ സരസ ബാലുശ്ശേരി എന്ന അമ്മയും. എന്ത് ഭംഗിയായിരുന്നു ഇവരുടെ പ്രകടനം.... ശരിക്കും അത്ഭുതപ്പെടുത്തി.

    ഒരു സിനിമയാണ് കാണുന്നെതെന്ന് ഒരിക്കൽ പോലും തോന്നിയതേയില്ല നമ്മുടെയൊക്കെ ജീവിതത്തിലൂടെ ലൈവ് ആയിട്ടുള്ളൊരു യാത്ര അങ്ങനെയാണ് തോന്നിയത്.

    Rex Vijayanന്റെ സംഗീതം മനോഹരമായിരുന്നു

    ഈ ഭംഗിയേറിയ നിമിഷങ്ങൾ ക്യാമറയിൽ മനോഹരമായി ഒപ്പിയെടുത്ത Shyju Khalid അഭിനന്ദനം അർഹിക്കുന്നു.

    നൗഫൽ അബ്ദുള്ളയുടെ എഡിറ്റിങ്ങും മികച്ചു നിന്നു.

    അതിമനോഹരമായ ഭംഗിയും നന്മയും ഏറെയുള്ള കുറച്ച് ജീവിതങ്ങളെ കാണിച്ചു തന്ന അണിയറപ്രവർത്തകർക്ക് ഒരുപാട് നന്ദി.

    മികച്ച സംവിധാനവും മികച്ച സംഗീതവും മികച്ച ഛായാഗ്രഹണവും മികച്ച എഡിറ്റിംഗും മികച്ച കഥയും തിരക്കഥയും സംഭാഷണങ്ങളും അഭിനേതാക്കളുടെ മികവുറ്റ പ്രകടങ്ങളും അടങ്ങിയ ഭംഗിയും നന്മയും ഏറെയുള്ള ഒരു കലാസൃഷ്ടി അതാണ് എന്നെ സംബന്ധിച്ച് സുഡാനി ഫ്രം നൈജീരിയ.

    ഒരുപാട് ചിരിപ്പിച്ചു..... കണ്ണ് നനയിച്ചു..... ചിന്തിപ്പിച്ചു.... മനം നിറച്ചു.....

    (അഭിപ്രായം തികച്ചും വ്യക്തിപരം )
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks bro.. Good one..
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Thanks macha :clap:
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    thanks bro
     

Share This Page