Watched Panchavarnathatha കുറച്ചധികം ചിരിപ്പിച്ചും അവസാനം കണ്ണുകളെ ഈറനണിയിച്ചും മനസ്സ് നിറച്ചൊരു കൊച്ചു ഫീൽ ഗുഡ് സിനിമ. പിഷാരടിയുടെ ആദ്യ സംവിധാന സംരഭം മോശമായില്ല മികച്ച സംവിധാനത്തിലൂടെ മനോഹരമായൊരു ചിത്രം പിഷാരടി മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. Ramesh Pisharody മനം നിറച്ചൊരു ചിത്രം ഒരുക്കി തന്നതിന് ഒരുപാട് നന്ദി. ഹരി.പി. നായരും പിഷാരടിയും ചേർന്നൊരുക്കിയ സ്ക്രിപ്റ്റും മനോഹരമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ശരിക്കും മനസ്സിൽ തട്ടുംവിധം ഒരുക്കിയിരിക്കുന്നു. മികച്ച സംവിധാനവും മികവുറ്റ തിരക്കഥയും. ഔസേപ്പച്ചൻ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു എന്ന് മാത്രമല്ല നല്ല ഫീലും നൽകാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചു. എം. ജയചന്ദ്രനും നാദിർഷയും ഒരുക്കിയ ഗാനങ്ങളും നിലവാരം പുലർത്തി..... ദാസേട്ടൻ ആലപിച്ച ഗാനം മനോഹരമായിരുന്നു. എഡിറ്റിംഗ് നിർവ്വഹിച്ച വി. സാജനും ഛായാഗ്രഹണം നിർവ്വഹിച്ച പ്രദീപ് നായരും അഭിനന്ദനം അർഹിക്കുന്നു. പേരില്ലാത്ത അവ്യക്തത നിറഞ്ഞ നിഷ്കളങ്കതയും സ്നേഹവും നിറഞ്ഞ മനോഹരമായ കഥാപാത്രമായെത്തിയ ജയറാമേട്ടൻ ശരിക്കും ഞെട്ടിച്ചു. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും അത്ഭുതപ്പെടുത്തി ശ്രീ Jayaram. എങ്ങു നിന്നോ വന്ന് പ്രേക്ഷകന്റെ മനം കവർന്ന് അവനെ കണ്ണീരിലാഴ്ത്തി കടന്നു പോയൊരു കഥാപാത്രം. എല്ലാ അർത്ഥത്തിലും ജയറാം എന്ന അഭിനേതാവിന്റെ ഒരു തിരിച്ചു വരവാണ് ഈ ചിത്രം. ജയറാം എന്ന അഭിനേതാവിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമാണ് ചിത്രം നിറയെ.... സംഭാഷണ ശൈലിയായാലും ഓരോ ചലനങ്ങളായാലും നോട്ടങ്ങളായാലും എല്ലാം വ്യത്യസ്ഥം. ആ കഥാപാത്രമായി അദ്ദേഹം ജീവിച്ചു എന്ന് തന്നെ പറയാം. Kunchacko Boban അവതരിപ്പിച്ച MLA കലേഷ് എന്ന കഥാപാത്രവും മികച്ചു നിന്നു ഒരുപാട് ചിരിപ്പിച്ച ഒരു കഥാപാത്രം. കലേഷ് ആയി ചാക്കോച്ചൻ നിറഞ്ഞാടി. ശ്രീമതി മല്ലിക സുകുമാരന്റെ അമ്മ വേഷവും അനുശ്രീയുടെ ചിത്ര എന്ന കഥാപാത്രവും ധർമ്മജൻ, സലിം കുമാർ, പ്രേം കുമാർ, ടിനി ടോം, ജോജു ജോർജ്ജ്, മണിയൻപിള്ള രാജു, സീമ.ജി.നായർ,ഡിനി ഡാനിയൽ,Etc തുടങ്ങിയവരുടെ കഥാപാത്രങ്ങളും മികച്ചു നിന്നു. അശോകൻ അവതരിപ്പിച്ച ഉദയൻ എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അശോകന്റെ ക്യാരക്ടറാണ്. അശോകൻ ചേട്ടന് ഒരുപാട് കാലങ്ങൾക്ക് ശേഷം കിട്ടിയ മികച്ച കഥാപാത്രം. അദ്ദേഹത്തിന്റെ സ്വസിദ്ധമായ നർമ്മത്തിലൂടെ അദ്ദേഹം മനസ്സ് കീഴടക്കി. ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന ഒരു ചിത്രമാണ് പഞ്ചവർണ്ണതത്ത. കുട്ടികളുടെ മനം കവരാൻ ഒരുപാട് പക്ഷികളും മൃഗങ്ങളും വലിയവരുടെ മനം കവരാൻ പ്രിയ താരങ്ങളുടെ മികച്ച പ്രകടനങ്ങളും ഒപ്പം മനോഹരമായൊരു കഥയും അടങ്ങിയ ഒരു കൊച്ചു ഫീൽ ഗുഡ് സിനിമയാണ് പഞ്ചവർണ്ണതത്ത. (അഭിപ്രായം തികച്ചും വ്യക്തിപരം )