1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Adhipan’s Views On Movies & Characters !!!

Discussion in 'MTownHub' started by Adhipan, Apr 20, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
  2. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    [​IMG]

    ഛോട്ടാമുംബൈ
    -------------------------

    അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ച സിനിമകളിൽ പലർക്കും ഇഷ്ടം രാജമാണിക്യത്തിനോടോ ഉസ്താദ്‌ ഹോട്ടലിനോടോ ഒക്കെ ആയിരിക്കും എന്നാൽ അൻവർ റഷീദ് സിനിമകളിൽ എനിക്ക് പ്രിയപ്പെട്ടത് ഛോട്ടാമുംബൈ ആണ്.

    കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടയ്ക്ക് ലാലേട്ടൻ ഒരുപാട് വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.... ഏതൊരു അഭിനേതാവായാലും എത്ര വ്യത്യസ്ഥമായ വേഷങ്ങൾ അവതരിപ്പിക്കുകയാണെങ്കിലും അതിൽ എവിടെയെങ്കിലും അദ്ദേഹത്തിൽ നമ്മൾ കണ്ടു മറന്ന ചില ഭാവങ്ങളോ.... നോട്ടങ്ങളോ അങ്ങനെ എന്തേലും ഒന്ന് കടന്ന് വരും അത് ചെറിയ എന്തേലും കാര്യമായിരിക്കാം... എന്നാലും അങ്ങനെ എന്തേലും കടന്നു വരും.

    പറഞ്ഞു വന്നത് ഛോട്ടാമുംബൈ എന്ന സിനിമ എടുക്കുകയാണേൽ അതിൽ മോഹൻലാൽ എന്ന അഭിനേതാവ് മുൻപ് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രകടമാക്കിയ ഭാവങ്ങളോ.... സംസാര ശൈലിയോ.... നോട്ടമോ.... അങ്ങനെ ഒന്നും തന്നെ കാണാൻ കഴിഞ്ഞിട്ടില്ല എന്തിനേറെ പറയുന്നു അദ്ദേഹത്തിന്റെ രൂപത്തിലും അതിപ്പോ ശരീരഘടന മുതൽ ഹെയർ സ്റ്റൈൽ വരെ പുതുമ നിറഞ്ഞതായിരുന്നു ഒരു ചുള്ളൻ ചെറുപ്പക്കാരൻ ആയി അദ്ദേഹം മാറി എല്ലാ അർത്ഥത്തിലും. അദ്ദേഹത്തിൽ നിന്നും അത് വരെ കാണാത്ത ഒരു തരം എനർജി ആയിരുന്നു ആ സിനിമയിൽ. എല്ലാത്തിലും അദ്ദേഹം ഒരു പുതുമ കൊണ്ട് വന്നു അത് ഒരു നോട്ടത്തിൽ ആണേലും ചലനത്തിൽ ആണേലും എല്ലാത്തിലും അത് വരെ കാണാത്ത മോഹൻലാലിനെ കാണാൻ പറ്റി അദ്ദേഹം ഈ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചെയ്തതിൽ വെച്ച് എല്ലാ അർത്ഥത്തിലും വ്യത്യസ്ഥതയാർന്ന വേഷം ഏതാണെന്ന് ചോദിച്ചാൽ അത് ഛോട്ടാമുംബൈ എന്ന സിനിമയിലെ പനക്ക പറമ്പിൽ വാസ്കോ ഡി ഗാമ എന്ന കഥാപാത്രമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

    ഒരു 101 ശതമാനം എന്റെർറ്റൈനെർ ആണ് ഛോട്ടാമുംബൈ ഇപ്പൊ കാണുമ്പോഴും ആ സിനിമയിൽ ഒരു പുതുമ അനുഭവിക്കാൻ കഴിയുന്നു.... ഓരോ രംഗങ്ങളും എന്ത് ഭംഗിയാണ്.... എത്രയോ വട്ടം കണ്ടിട്ടും ഇപ്പോഴും ആദ്യമായി കണ്ട അതേ ഫീലോടെ കണ്ടിരിക്കാൻ കഴിയുന്ന ഒരു സിനിമയാണ് ഛോട്ടാമുംബൈ. ഇതുപോലുള്ള കോമഡി ആക്ഷൻ എന്റെർറ്റൈനെറുകൾ ഒക്കെ ഒന്ന് രണ്ട് വട്ടം കണ്ടു കഴിഞ്ഞാൽ മടുപ്പ് തോന്നാറാണ് പതിവ് ആ പതിവ് ഈ സിനിമ തെറ്റിച്ചു.

    പടക്കം ബഷീർ മദ്യം വാങ്ങി വരുന്ന സീനൊക്കെ ഇപ്പൊ കാണുമ്പോഴും നിയന്ത്രണം വിട്ട് ചിരിച്ചു പോകാറുണ്ട്..... "കർത്താവേ കിട്ടി കാണുമോ" എന്ന് ചോദിച്ചു കൊണ്ട് മദ്യക്കുപ്പി കാണുമ്പോൾ തല ശരീമാസകാലം സന്തോഷത്തോടെ ഒരു വിറപ്പിക്കൽ നടത്തുന്നുണ്ട് എന്ത് മനോഹരമായിട്ടാണ് അദ്ദേഹം അത് അവതരിപ്പിച്ചിരിക്കുന്നത്...

    എടുത്ത്‌ പറയുകയാണേൽ എല്ലാ സീനുകളും പറയേണ്ടി വരും. ആരും തല്ലരുത് എനിക്ക് ഒറ്റയ്ക്ക് തല്ലണം..... നന്നാവാൻ ഉള്ള വല്ല ലേഹ്യവും ഉണ്ടെങ്കിൽ വാങ്ങിച്ചു താ ഞാൻ നന്നാവാം.... ഇത് പോലെ സിനിമയിലുടനീളം ചിരിപ്പിക്കുന്ന സംഭാഷണങ്ങളാണ് പ്രത്യേകിച്ച് സിദ്ദിഖും ബിജുക്കുട്ടനും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ.

    ആക്ഷൻ സീനുകളും മികച്ചു നിൽക്കുന്നവയായിരുന്നു....

    എടുത്ത്‌ പറയേണ്ട ഒരു കാര്യം ലാലേട്ടന്റെ ഡാൻസിനെ പറ്റിയാണ് കുറച്ചേ ഉള്ളുവെങ്കിലും ചെട്ടികുളങ്ങര എന്ന ഗാനരംഗത്തിൽ അദ്ദേഹം ചുവട് വെക്കുന്നത് കണ്ടാൽ ഏതൊരു ഡാൻസറായ യൂത്തനും ഞെട്ടും യൂത്തനെന്നല്ല കാണുന്ന ഏതൊരാൾക്കും അതൊരു അത്ഭുത കാഴ്ച്ചയാണ്..... മോഹൻലാൽ എന്ന ഇതിഹാസം ഇതിന് മുൻപും ഒരുപാട് ഗാനരംഗങ്ങളിൽ വളരെ മികച്ച രീതിയിൽ ചുവട് വെച്ചിട്ടുണ്ടെങ്കിലും ഈ ഒരു ഗാനരംഗത്തിൽ അസാമാന്യമായ മെയ്‌വഴക്കത്തോടെ ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഊർജ്ജത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വാസ്കോഡ ഗാമ എന്ന ഗാനരംഗത്തിലും അദ്ദേഹം പ്രേക്ഷകനെ അത്ഭുതപ്പെടുത്തി.

    കലാഭവൻ മണി അവതരിപ്പിച്ച CI നടേശൻ എന്ന കഥാപാത്രം മലയാള സിനിമയിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഓരോ നോട്ടങ്ങൾക്കും വല്ലാത്തൊരു തരം തീക്ഷ്ണത കൊണ്ട് വന്നിട്ടുണ്ട് അദ്ദേഹം. ആ ഒരു നോട്ടത്തിൽ നടേശൻ എത്രത്തോളം ക്രൂരനായ വ്യക്തിയാണെന്ന് അദ്ദേഹം കാണിച്ചു തന്നു. സായ് കുമാറിന്റെ വീട്ടിൽ കയറി പറയുന്ന ഡയലോഗ് മാത്രം മതി ആ കഥാപാത്രത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.

    സിദ്ദിഖ് അവതരിപ്പിച്ച മുള്ളൻ ചന്ദ്രപ്പൻ എന്ന കഥാപാത്രം ചിരിപ്പിച്ചതിന് കണക്കില്ല ഒരുപാട് ഹാസ്യകഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടേലും മുള്ളൻ ചന്ദ്രപ്പൻ അതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്ഥമായിരുന്നു.

    ബിജു കുട്ടന്റെ കരിയറിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഇന്ന് വരെ ഛോട്ടാമുംബൈയിലെ സുശീലൻ ആണ്. "ഈശ്വരാ വെള്ളം തീർന്ന് പോവോ ഡ്രൈ അടിക്കേണ്ടി വരോ " "ആശാനെ ഹാപ്പി ബർത്ത് ഡേ "ഈ രണ്ട് ഡയലോഗുകൾ മതി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ ഓർത്തിരിക്കാൻ.

    ഭാവന അവതരിപ്പിച്ച പറക്കും ലത എന്ന നായികാ കഥാപാത്രം തല തെറിച്ച വാസ്കോഡിഗാമയ്ക്ക് എന്ത് കൊണ്ടും യോജിച്ച ജോഡിയാണെന്ന് പ്രേക്ഷകനെ കൊണ്ട് പറയിപ്പിക്കുന്നതിൽ ഭാവന നൂറ് ശതമാനം വിജയിച്ചു ആണത്തം നിറഞ്ഞ പറക്കും ലതയെ ഭാവന മനോഹരമാക്കി.

    ജഗതി ശ്രീകുമാർ എന്ന ഇതിഹാസം പടക്കം ബഷീറായി വിലസുകയായിരുന്നു "എന്നാൽ ഞാനൊരു നൂറൂടെ വെക്കുന്നു, തല ഇന്ന് വരെ ആരുടെ മുൻപിലും താണിട്ടില്ല താഴ്... താഴ്..." തുടങ്ങിയ സംഭാഷണങ്ങൾ ഷക്കീലയെ വർണ്ണിക്കുന്നത് മുതൽ അവർ പോകുന്നത് വരെയുള്ള സീനുകൾ.... പാമ്പ് ചാക്കോച്ചേട്ടന്റെ തലയിൽ വെള്ളമൊഴിക്കുന്ന സീൻ.... പടക്കം ബഷീറിന്റെ ഇന്റ്രോ സീൻ..... അങ്ങനെ എല്ലാംകൊണ്ടും ജഗതി ചേട്ടന്റെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു അവിടെയെല്ലാം.

    സായ് കുമാർ ആണ് പിന്നെ ഞെട്ടിച്ചത് ഫയൽവാൻ മൈക്കിൾ ആശാനായി അദ്ദേഹം അത് വരെ കാണാത്ത രീതിയിൽ ആയിരുന്നു അത്ഭുതപ്പെടുത്തിയത് രൂപം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും പ്രകടനം കൊണ്ടും അദ്ദേഹം നിറഞ്ഞാടി... മകനെ അതിരറ്റ് സ്നേഹിക്കുന്ന അച്ഛനായി അദ്ദേഹം ചിരിപ്പിച്ചു, അൽപ്പം കരയിച്ചു. അദ്ദേഹത്തിന്റെ ചില നോട്ടങ്ങൾക്കൊക്കെ ഒരു പ്രത്യേക ഭംഗിയായിരുന്നു പ്രത്യേകിച്ചും ബിജു കുട്ടൻ പിറന്നാളാശംസ അറിയിക്കുന്ന സീൻ, പെങ്ങളോട് പിണങ്ങി തല താഴ്ത്തി സൈക്കിളിൽ പോകുന്ന സീൻ.

    ഇന്ദ്രജിത്തിന്റെ ടോമിച്ചൻ.... മണികുട്ടന്റെ സൈനു.... തലയുടെ സംഘത്തിലെ ഇളയവരുടെ റോളുകൾ ഇവരുടെ കൈകളിൽ ഭദ്രമായിരുന്നു.

    രാജൻ. പി. ദേവ് അവതരിപ്പിച്ച പാമ്പ് ചാക്കോ എന്ന കഥാപാത്രം ഒരുപാട് ചിരിപ്പിച്ചു. പെണ്ണ് കാണൽ സീൻ ആ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. "ആരും ഓടരുത് പാമ്പ് എന്നത് എന്റെ ഇരട്ട പേരാണ് എന്നും പറഞ്ഞു ഓടുന്ന രണ്ട് പയ്യന്മാരുടെ തോളിൽ കൈയ്യിട്ട് പിടിച്ച് വിടത്തില്ല വിടത്തില്ല എന്ന് പറയുന്ന സീനൊക്കെ എന്ത് രസമാണ്.

    വിനായകന്റെ സതീശൻ..... മണിയൻ പിള്ള രാജുവിന്റെ വക്കീൽ മേനോൻ.... ഭീമൻ രഘുവിന്റെ CI അലക്സ്‌.... വിജയരാഘവന്റെ CI മോഹൻദാസ്‌.... നാരായണൻ കുട്ടിയുടെ നാണപ്പൻ.... കൊച്ചിൻ ഹനീഫയുടെ വാസുട്ടൻ.... എല്ലാം മികച്ച വേഷങ്ങളായിരുന്നു.

    സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പെണ്ണ് സുനി യാണ് എടുത്ത് പറയേണ്ട കഥാപാത്രങ്ങളിൽ ഒന്ന് "വേഗം കഴിക്ക് ഒന്നൂടെ പറയാം.... കോരി തരട്ടെ...." ഈ സീനുകളെല്ലാം ചിരിപ്പിച്ചവയാണ്.

    കൊച്ചുപ്രേമൻ അവതരിപ്പിച്ച ബാങ്ക് മാനേജർ തലയും പിള്ളേരും കൊളുത്തിയ ചിരിയുടെ മാലപ്പടക്കത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു.

    സനുഷ, മല്ലിക സുകുമാരൻ,ശരണ്യ ശശി, ഗീത വിജയൻ,ബിജു പപ്പൻ,കുഞ്ചൻ തുടങ്ങിയവരും നന്നായിരുന്നു.

    ഷക്കീല,ഐറ്റം സോങ്ങിൽ വന്ന രചന മൗര്യ എന്നിവർ യുവാക്കൾക്കിടയിൽ ഒരു പ്രത്യേക ഊർജ്ജമുണ്ടാക്കി എന്ന് വേണം പറയാൻ.

    അൻവർ റഷീദിനോട് ഒറ്റകാര്യത്തിനെ ദേഷ്യമുള്ളൂ ചെട്ടികുളങ്ങര എന്ന ഗാനം മുഴുവനായും ചിത്രീകരിക്കാത്തതിൽ.

    അൻവർ റഷീദിന്റെ കഥയ്ക്ക് പ്രേക്ഷകനെ അങ്ങേയറ്റം രസിപ്പിച്ച തിരക്കഥയും സംഭാഷണവും ഒരുക്കി ബെന്നി. പി. നായരമ്പലം ഈ ഗ്യാങ്ങിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചു.

    രാഹുൽ രാജ് എന്ന സംഗീത സംവിധായകന്റെ ഉദയം ഛോട്ടാമുംബൈയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് തീർച്ചയായും പുതുമയുണ്ടായിരുന്നു. ഇന്ന് അദ്ദേഹം മലയാള സിനിമയിലെ മുൻനിര സംഗീത സംവിധായകനാണ്. മികച്ചൊരു തുടക്കം തന്നെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഛോട്ടാമുംബൈ പ്രേക്ഷകന് രസിക്കുന്ന രീതിയിൽ ഒരുക്കിയതിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും വലിയൊരു പങ്ക് തന്നെയുണ്ട്.

    അഴകപ്പന്റെ ഛായാഗ്രഹണവും ഡോൺ മാക്സിന്റെ എഡിറ്റിംഗും ചോട്ടാമുംബൈക്ക് മാറ്റ് കൂട്ടി.

    തന്റെ ആദ്യ ചിത്രമായ രാജമാണിക്ക്യം തന്നെ ബ്ലോക്ക്‌ ബസ്റ്റർ ആക്കിയ അൻവർ റഷീദ് രണ്ടാമത് സംവിധായകന്റെ തൊപ്പിയണിഞ്ഞ ചിത്രമായിരുന്നു ഛോട്ടാമുംബൈ. തന്റെ സംവിധാന മികവിലൂടെ തന്റെ പേരിൽ രണ്ടാമത് ഒരു ബ്ലോക്ക്‌ ബസ്റ്റർ കൂടെ അദ്ദേഹം എഴുതി ചേർത്തു.

    2007 ഏപ്രിൽ 6 ന് മണിയൻ പിള്ള രാജു നിർമ്മിച്ച ഛോട്ടാമുംബൈ പ്രദർശനത്തിനെത്തി ആ വർഷത്തെ പണം വാരി ചിത്രങ്ങളിൽ മുൻപന്തിയിൽ കടന്ന് കൂടി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ സെഞ്ച്വറി തികച്ച മറ്റൊരു ചിത്രമായി മാറി ഛോട്ടാമുംബൈ.

    അപ്പന്റെ വാസ്കോയായി കൂട്ടുകാരുടെയും നാട്ടുകാരുടെയും "തല"യായി എല്ലാം കൊണ്ടും ഒരുപാട് പുതുമ നിറഞ്ഞ ഒരു കഥാപാത്രമായി ലാലേട്ടൻ നിറഞ്ഞാടി. ഒരിക്കൽ കൂടെ പറയുന്നു എന്റെ വ്യക്തിപരമായ ഒരു അഭിപ്രായമാണ് ഈ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലാലേട്ടൻ എല്ലാ അർത്ഥത്തിലും പുതുമ കൊണ്ട് വന്ന് അഭിനയിച്ച വ്യത്യസ്ഥമായ കഥാപാത്രം അത് ഛോട്ടാമുംബൈയിലെ പനക്ക പറമ്പിൽ വാസ്കോ ഡി ഗാമയാണ്.... മലയാളികളുടെ സ്വന്തം തല.
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Gd one
     
    Adhipan likes this.
  4. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Adhipan....adipoli

    Sent from my LG-H860 using Tapatalk
     
    Adhipan likes this.
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Kollam.. Keep moving :Cheers:
     
    Adhipan likes this.
  6. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    [​IMG]

    നരൻ
    -------------

    എന്നെ സംബന്ധിച്ച് എന്റെ മനസ്സിൽ കയറി കൂടിയ എന്നിലെ പ്രേക്ഷകനെ മൊത്തമായും കീഴടക്കിയ മാസ്സ് ഹീറോ പൂവള്ളി ഇന്ദുചൂഡനോ.... മംഗലശ്ശേരി നീലകണ്ഠനോ....ആട് തോമയോ.... കണിമംഗലം ജഗന്നാഥനോ ഒന്നുമല്ല അത് വേലായുധനാണ് മുള്ളൻകൊല്ലി വേലായുധൻ.

    ഓരോ തവണ കാണുന്തോറും ഇഷ്ടം കൂടി വരുന്ന ഒരു നിമിഷം പോലും വെറുപ്പിക്കാത്ത ഒരു തരം വിസ്മയമാണ് എന്നെ സംബന്ധിച്ച് നരൻ. സിനിമയുടെ തുടക്കത്തിൽ മധു സാറിന്റെ കഥാപാത്രമായ വലിയ നമ്പ്യാർ പറയുന്നുണ്ട് ഒരു വിസ്മയമാണ് എന്റെ വേലായുധൻ എന്ന്.... ഓരോ തവണ കാണുന്തോറും എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണത് വേലായുധൻ ഒരു വിസ്മയമാണ്.

    സാധാരണക്കാരിൽ സാധാരണക്കാരന്റെ സൂപ്പർ ഹീറോ വേലായുധനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

    വാക്കിലും നോക്കിലും ജീവിതത്തിന്റെ ഒരു ഭാഗത്ത് പോലും ഒരു തരി പോലും കളങ്കമില്ലാത്ത എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു വ്യക്തി.

    കുബുദ്ധികൾ ഒന്നും വശമില്ലാത്ത നേരെ വാ നേരെ പോ എന്ന നയത്തിൽ ഉറച്ച് നടക്കുന്ന വേലായുധൻ കാണുമ്പോഴെല്ലാം എന്റെ മനസ്സിൽ ആഴത്തിൽ തറച്ചു കയറിയ ഒരു കഥാപാത്രമാണ്.

    വേലായുധൻ കരഞ്ഞപ്പോഴെല്ലാം എന്റെ കണ്ണുകളും നിറഞ്ഞു... വേലായുധൻ ചിരിച്ചപ്പോഴെല്ലാം ഞാനും ചിരിച്ചു.... ഗുണ്ടായിസം കാണിക്കുന്നവരെ വേലായുധൻ കീഴ്പ്പെടുത്തുമ്പോൾ എന്നിൽ ആവേശം വാനോളമുയർന്നു....

    വേലായുധന്റെ നഷ്ടപ്രണയം എന്നിലും ഒരു വിങ്ങലായി കടന്ന് വന്നു ജാനകിയും വേലായുധനും ഒരുമിച്ചു വരുന്ന രംഗങ്ങളിലെല്ലാം എന്നിൽ എന്തോ ഒരു പ്രത്യേക അനുഭൂതി ഉണർന്നു...

    മീൻ കച്ചവടം തടയുന്ന സീനിൽ വേലായുധൻ പറയുന്ന ആ ഒരു സംഭാഷണം മാത്രം കേട്ടാൽ മതി വേലായുധന് ആ നാടിനോടും നാട്ടുകാരോടുമുള്ള ഇഷ്ടം മനസ്സിലാക്കാൻ "അല്ലെങ്കിൽ തന്നെ ഇവിടുത്തെ പിള്ളേർക്ക് തൂറലും ഛർദ്ദിയും ഒഴിഞ്ഞ നേരമില്ല ഇനി അമോണിയം ഇട്ട മീൻ കൂടെ തിന്നാൽ റെഡി ആയി "

    വേലായുധൻ എത്രത്തോളം നിഷ്കളങ്കൻ ആണെന്ന് മനസ്സിലാക്കാൻ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ആ ഒരു രംഗം തന്നെ ധാരാളം ആ ഒരു സീൻ കണ്ടു കഴിഞ്ഞാൽ ചെറിയ പിള്ളേരെ ഒക്കെ കളിപ്പിക്കുമ്പോൾ മുഖത്ത് വരുന്ന ഒരു ഭാവമാണ് നമുക്ക് ഒക്കെ വരുന്നത് നിഷ്കളങ്കതയുടെ ഒരു പര്യായം എന്നൊക്കെ അവകാശപ്പെടാവുന്ന തരത്തിലുള്ള ഒരു തരം മാജിക് ആണ് അവിടെ നടന്നത്.

    തന്നെ വളർത്തി വലുതാക്കിയ പുതുശ്ശേരി വലിയ നമ്പ്യാരെ കാണുമ്പോഴുള്ള വേലായുധന്റെ ഭയ ഭക്തി ബഹുമാനം കാണുമ്പോൾ നമ്മളിൽ ചിരി ഉണരുന്നു.

    വേലായുധന്റെ സഹായം അധികമായത് കാരണം വിഷമത്തിൽ ആവുന്ന കേളപ്പേട്ടന്റെ കുടുംബവും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു അഹമ്മദ് ഇക്കയോട് വേലായുധൻ കേളപ്പേട്ടനെ പറ്റി പറയുന്ന ആ ഒരു രംഗം കണ്ണുകളെ ശരിക്കും ഈറനണിയിക്കും.

    വേലായുധൻ അമ്പലനടയിൽ വെച്ച് പറയുന്നുണ്ട് വേലായുധന് അച്ഛനും അമ്മയും ഇല്ല വാക്ക് വേലായുധന് ദൈവമാണ് എന്ന്. സ്വന്തം ജീവൻ പോലും അപകടത്തിലായ ഒരു ഗട്ടം വന്നിട്ടും കൊടുത്ത വാക്ക് പാലിക്കുന്ന വേലായുധൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

    സാഹചര്യം കാരണം ശരീരം വിറ്റ് ജീവിക്കേണ്ടി വന്ന കുന്നുമ്മൽ ശാന്തയുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് അവൾക്ക് കാവലായി കിടക്കുന്ന വേലായുധൻ വലിയ നമ്പ്യാർക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവിടന്ന് ഇറങ്ങി പോരുമ്പോൾ ശാന്തയോട് പറയുന്ന ഒരു കാര്യമുണ്ട്
    "വഴി പിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വലിയ തെറ്റാണ് ശാന്തേ... വേലായുധൻ വെറും പൊട്ടൻ അതൊന്നും അന്നേരം അറിയില്ലായിരുന്നു "

    വേലായുധൻ എത്രത്തോളം ശുദ്ധനാണെന്ന് പറഞ്ഞു തരുന്ന ഒരു മനോഹരമായ രംഗമായിരുന്നു അത്.

    മരം കച്ചവടമാക്കാൻ പോകുമ്പോൾ ഹാജിയാരോട് വേലായുധൻ പണം ഒരുമിച്ചു വേണം എന്നൊക്കെ പറയുന്നുണ്ട് അവിടന്ന് അഞ്ഞൂറ് രൂപ ചോദിക്കുന്ന വേലായുധനെ എതിർത്ത് കേളപ്പേട്ടൻ ആയിരം രൂപ വാങ്ങിക്കുമ്പോൾ വേലായുധൻ ഹാജിയാരോട് പറയുന്നുണ്ട് കേളപ്പേട്ടന്റെ മകളുടെ കല്ല്യാണത്തെ പറ്റി... അത് കേൾക്കുമ്പോൾ കേളപ്പേട്ടനും ഞെട്ടുന്നു. കൂടെയുള്ളവരുടെ കാര്യങ്ങൾ അവരേക്കാൾ നാന്നായി ഓർത്ത് വേണ്ടപോലെ എല്ലാം ചെയ്യുന്ന വേലായുധൻ എന്ന സഹോദരനെ.... കൂട്ടുകാരനെ.... മകനെ.... നമ്മൾ അവിടെ കാണുന്നു.

    നാട്ടിലെ ഉത്സവത്തിനും മറ്റും ആട്ടവും പാട്ടുമായി ചുറുചുറുക്കോടെ മുൻപിൽ നിന്ന് നയിക്കുന്ന ചെറുപ്പക്കാരനായ വേലായുധനെയും നമുക്ക് കാണാം.

    വേലായുധന്റെ ചട്ടങ്ങളും മറ്റും ഒരു വിഭാഗം ആളുകൾക്ക് ദഹിക്കാത്ത കാര്യമാണ് വേലായുധനെ തല്ലി ഒരു ഭാഗത്ത് ഇരുത്താൻ അവർ പിരിവ് നൽകി ഇടക്ക് ഇടക്ക് പല ഗുണ്ടകളേയും കൊണ്ട് വരുന്നുണ്ട്. വേലായുധൻ എല്ലാറ്റിൽ നിന്നും മാറി നടക്കുമ്പോഴാണ് അവർക്ക് മനസ്സിലാകുന്നത് വേലായുധൻ ആയിരുന്നു നൂറ് ശതമാനം ശരി എന്ന്. ഹാജിയാർ ഒരു സീനിൽ പറയുന്നുണ്ട് കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന്. തന്നെ എതിർത്തവരെ പോലും തന്റെ ആരാധകരാക്കാൻ വേലായുധൻ ഒന്നും ചെയ്തിട്ടില്ല ചെയ്തോണ്ടിരുന്ന കാര്യങ്ങൾ ചെയ്യാതിരുന്നു. തന്റെ സ്വഭാവ ശുദ്ധി കൊണ്ട് ആ വ്യക്തി എല്ലാവരേയും തന്നിലേക്ക് അടുപ്പിച്ചു.

    വിദ്യാഭ്യാസം തീരെയില്ലാത്ത വേലായുധന് മറ്റുള്ളവരെക്കാളും അറിവ് ഉണ്ട് എന്ന് മനസ്സിലാക്കി തരുന്ന സീൻ ആണ് ഹോട്ടലിന് ബോർഡ് വെക്കുമ്പോൾ അത് തടഞ്ഞു കൊണ്ട് വേലായുധൻ സംസാരിക്കുന്നത്.

    വേലായുധന് ഒറ്റ ആഗ്രഹമേയുള്ളൂ ആരെങ്കിലും തന്നെ തല്ലി തോൽപ്പിക്കണം എന്ന് ആർക്കും അതിന് കഴിയുന്നില്ല അവിടെ നമ്മൾ വേലായുധന്റെ ശാരീരിക ബലം മനസ്സിലാക്കുന്നു.

    ഇത്രയൊക്കെ സവിഷേതകൾ ഉള്ള ആ വ്യക്തിയെ ലീല വിളിക്കുന്ന പേര് തന്നെയാണ് വിളിക്കേണ്ടത് ""മുള്ളൻകൊല്ലി മഹാരാജാവ് ""

    ആ ഒരു വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യനാണ് വേലായുധൻ ഇത്രയേറെ സവിഷേതകൾ ഉള്ള ആ മനുഷ്യന് മാത്രമാണ് ആ ജനതയെ നയിക്കാനുള്ള യോഗ്യത.

    വേലായുധനെ വിട്ട് നരൻ എന്ന സിനിമയിലേക്ക് വരുമ്പോൾ എന്ത് കൊണ്ടും ഒരു വിസ്മയ ചിതമാണ് നരൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    തീർച്ചയായും ഒരു ഇൻഡ്രസ്‌ട്രി ഹിറ്റ്‌ ആവാൻ നൂറ് ശതമാനം യോഗ്യതയുള്ള ഒരു സിനിമയായിരുന്നു നരൻ.

    ജോഷി എന്ന മാന്ത്രികന്റെ മികച്ച സംവിധാനം

    ഷാജി കുമാറിന്റെ കണ്ണുകൾക്ക്‌ അത്ഭുത കാഴ്ച്ചകൾ സമ്മാനിച്ച മനോഹരമായ ഛായാഗ്രഹണം

    ദീപക്ക് ദേവിന്റെ മികച്ച സംഗീതം തലമുറകൾ മാറി വരുന്നതിനനുസരിച്ച് വീര്യം കൂടുന്ന വേൽ മുരുകാ ഹരോ ഹര എന്ന ഗാനം ഒരു ഉദാഹരണം മാത്രം.

    ഔസേപ്പച്ചന്റെ ഗംഭീര പശ്ചാത്തലസംഗീതം

    രഞ്ജൻ പ്രമോദിന്റെ കെട്ടുറപ്പുള്ള കഥയും തിരക്കഥയും

    മോഹൻലാൽ എന്ന വിസ്മയത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. ആ കുടിച്ചു കൊണ്ടുള്ള രംഗങ്ങൾക്കൊക്കെ ഒരു പ്രത്യേക ഭംഗിയായിരുന്നു... വേലായുധനായി ജീവിച്ച് തകർത്താടി വിസ്മയങ്ങളുടെ വിസ്മയമായ ഈ മനുഷ്യൻ.

    മറ്റുള്ള അഭിനേതാക്കളും മികച്ചു നിന്നു എന്ന് പറഞ്ഞാൽ പോരാ തമ്മിൽ ഒരു മത്സരമായിരുന്നു.

    മധു സാറിന്റെ വലിയ നമ്പ്യാരും..... സിദ്ദിഖ് ഇക്കയുടെ ഗോപി നാഥൻ നമ്പ്യാരും.... ഇന്നസെന്റ് ചേട്ടന്റെ കേളപ്പേട്ടനും..... ജഗതി ചേട്ടന്റെ മെമ്പർ കുറുപ്പും.... ഭാവനയുടെ ലീലയും.... ദേവയാനിയുടെ ജാനകിയും.... സോനാ നായരുടെ കുന്നുമ്മൽ ശാന്തയും.... മാമുക്കോയയുടെ അഹമ്മദ് ഇക്കയും.... ബിന്ദു പണിക്കരുടെ നാരായണി ഏടത്തിയും..... സലിം കുമാറിന്റെ ഇടി മുട്ടി രാജനും..... ഭീമൻ രഘുവിന്റെ കീരി രാഘവനും.... വി.കെ. ശ്രീരാമന്റെ ഹാജിയാരും.... മണിയൻ പിള്ള രാജുവിന്റെ കൃഷ്ണനും.... വിജീഷിന്റെ വാസുക്കുട്ടനും..... രേഖയുടെ സുനന്ദാക്കനും..... സായ് കുമാറിന്റെയും.... ലക്ഷ്മിപ്രിയയുടെയും എന്തിനേറെ പറയുന്നു ബേബി നിരഞ്ജന ചെയ്ത വേഷം പോലും അത്യുഗ്രനായിരുന്നു. ഓരോ സീനിൽ വന്ന് പോയവർ പോലും ജീവിച്ചു കാണിച്ചു.

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരാധകർ പോലും ഒരു സ്ഥലത്തും എന്ത് കൊണ്ടാണ് ഈ സിനിമയെ പരാമർശിക്കാത്തത് എന്ന്.... മറ്റു പല സിനിമകളും റീ റിലീസുകൾ നടത്തണമെന്ന് പറയുമ്പോഴും ആരും എന്താണ് നരനെ പറ്റി പറയാത്തത് എന്ന് ഒരു വേലായുധൻ ഭക്തൻ എന്ന നിലക്ക് എന്നിൽ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ് അതൊക്കെ.....

    ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളുടെ ആരാധകരായാലും ഞാൻ എന്നും വേലായുധന്റെ ആരാധകനാണ് ഭക്തനാണ്....

    "ഈ പുഴയാ സാറേ എന്റെ അമ്മ വിശന്നപ്പോഴൊക്കെ ഊട്ടി കരഞ്ഞപ്പോഴൊക്കെ ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ട് പോയി.... സാറിനെന്നെ നീന്തി തോല്പിക്കാവോ..... "

    വേലായുധന് വേണ്ടി ഒരു നാട് മുഴുവൻ കാത്തിരിക്കുമ്പോൾ അയാൾക്ക്‌ എങ്ങനെ അങ്ങോട്ട്‌ തിരിച്ച് വരാതിരിക്കാനാകും..... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    ഈ സിനിമ കാണുമ്പോഴെല്ലാം ഞാനും അറിയാതെ ഒരു മുള്ളൻകൊല്ലിക്കാരനായി മാറുന്നു....

    നിഷ്കളങ്കനായ..... സാധാരണക്കാരിൽ സാധാരണക്കാരനായ.... അമാനുഷികനല്ലാത്ത..... ശക്തനായ.... നാട്ടുകാരുടെ നായകനായ രക്ഷകനായ.... പ്രിയപ്പെട്ടവനായ നരനായ.... മുള്ളൻകൊല്ലി രാജാവാണ് എന്റെ ഹീറോ <3 :*
     
  7. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Naran Part - 2

    നരൻ.... കടുത്ത ലാലേട്ടൻ ആരാധകർക്കിടയിലെ സംവാദങ്ങളിൽപ്പോലും അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു സിനിമ. നരസിംഹവും ആറാംതമ്പുരാനും ദേവാസുരവും രാവണപ്രഭുവും സ്ഫടികവുമെല്ലാം അവരുടെ സംസാരങ്ങൾക്കിടയിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം കടന്നു വരുമ്പോഴും നരനെ ഒഴിവാക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടം തോന്നാറുണ്ട്. ഇവര് മാത്രമല്ല അധികം ഒരു സിനിമാ ചർച്ചകളിലും ഈ സിനിമയെപ്പറ്റി പറയുന്നത് അങ്ങനെ കേട്ടിട്ടില്ല. പല ഓവർ റേറ്റഡ് കഥാപാത്രങ്ങളേയും പൊക്കി നടക്കുന്നവർ ശരിക്കും ആഘോഷമാക്കേണ്ട വേലായുധനെ മറക്കുന്നു. പല ഓവർ റേറ്റഡ് സിനിമകളും പൊക്കി നടക്കുന്നവർ നരൻ എന്ന ദൃശ്യവിസ്മയത്തെ മനപ്പൂർവം ഒഴിവാക്കുന്നു.

    നരൻ എന്നെ സംബന്ധിച്ച് ഒരു അത്ഭുതമാണ്..... ഒരു വിസ്മയമാണ്..... ഒരിക്കൽ പോലും വെറുക്കാത്ത ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന ഒരു അത്ഭുത ദൃശ്യവിസ്മയം.

    പ്രധാന അഭിനേതാക്കൾ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ മത്സരിച്ച് അഭിനയിച്ച.... തെറ്റി.... ജീവിച്ച ഒരു അത്ഭുത കലാസൃഷ്ടി.

    സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും ആക്‌ഷൻ സംവിധാനവും ആർട്ട് ഡിറക്ഷനും എന്നു വേണ്ട ഒരു സിനിമയുടെ A to Z ഘടകങ്ങളും ഒന്നിനൊന്ന് മികച്ചു നിന്ന അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു സിനിമാനുഭവമാണ് നരൻ.

    മുള്ളൻങ്കൊല്ലി വേലായുധനാണ് എന്റെ സൂപ്പർ ഹീറോ ആ സ്ഥാനത്തേയ്ക്ക് പൂവള്ളി ഇന്ദുചൂഢനേയോ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാനേയോ മംഗലശ്ശേരി നീലകണ്ഠനേയോ മംഗലശ്ശേരി കാർത്തികേയനേയോ ആടുതോമയേയോ ഒന്നും കൊണ്ടുവരാനും പ്രതിഷ്ഠിക്കാനും എനിക്ക് ഇഷ്ടമല്ല.

    വേലായുധൻ അമാനുഷികനല്ലാത്ത സൂപ്പർ ഹീറോയാണ് അതാണ്‌ അയാളുടെ തിളക്കവും. വേലായുധന് വിദ്യാഭ്യാസമില്ല പക്ഷേ മറ്റുള്ളവരേക്കാൾ അറിവുള്ളവനാണ് വേലായുധൻ. ഒരു ജനതയുടെ പ്രശ്നങ്ങളിൽ അവരേക്കാൾ വ്യാകുലപ്പെടുന്ന വ്യക്തി. അവരുടെ സങ്കടങ്ങളിൽ അവരേക്കാൾ കൂടുതൽ കണ്ണീരൊഴുക്കുന്നവൻ.... അവരുടെ സന്തോഷങ്ങളിൽ അവരേക്കാൾ കൂടുതൽ ആഹ്ലാദിക്കുന്നവൻ.

    വേലായുധൻ നിഷ്കളങ്കതയുടെ പര്യായമാണെന്ന് കാണിച്ചു തന്ന ഒരു രംഗമായിരുന്നു പോലീസ് സ്റ്റേഷൻ രംഗം. Si അവിടെ ചെന്ന് ഇരിക്കാൻ പറയുമ്പോൾ ഒരു മൂലയ്ക്ക് ചെന്നിരിക്കുന്ന വേലായുധന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ടാൽ ഏതൊരു വ്യക്തിക്കും കൊച്ചു കുഞ്ഞുങ്ങളെ താലോലിക്കുന്നത് പോലെ ആ കവിളത്ത് നുള്ളാൻ തോന്നും അത്രയേറെ മനോഹരമാണ് ആ രംഗം.

    വേലായുധൻ എത്രത്തോളം ശുദ്ധനും പാവവുമാണെന്ന് കാണിച്ചു തന്ന ഏറ്റവും വലിയ ഉദാഹരണം വലിയ നമ്പ്യാർ കുന്നുമ്മൽ ശാന്തയുടെ വീട്ടിലെ കിടപ്പ് മതിയാക്കാൻ പറഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി വരുന്ന രംഗമാണ്. ആ സമയത്ത് വേലായുധൻ കുന്നുമ്മൽ ശാന്തയോട് പറയുന്ന ഡയലോഗ് ശരിക്കും ഹൃദയത്തെസ്പർശ്ശിക്കുന്ന തരത്തിലാണ്

    "വഴിപിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക..... അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വലിയ തെറ്റാ ശാന്തേ..... വേലായുധൻ പൊട്ടൻ അതൊന്നും അന്നേരം അറിയില്ലായിരുന്നു "

    അത്രമേൽ ഹൃദയസ്പർശ്ശിയായ രംഗമായിരുന്നു അത്.

    വേലായുധൻ ശക്തനാണ് അവനെ പരാജയപ്പെടുത്താൻ പല നാട്ടിൽ നിന്നും പലരും വന്നിട്ടും അവനെ തല്ലി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തന്റെ ധൈര്യം കൊണ്ടും ശക്തികൊണ്ടും ആ നാടിന്‌ സംഭവിച്ചേക്കാവുന്ന പല ദുരന്തങ്ങളും അവൻ ഒഴിവാക്കുന്നു.

    പുറമെ മുരടനായി നടിച്ച് സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവനാണ് വേലായുധൻ. ആ നാട്ടുകാരോടുള ഉത്തരവാദിത്തവും കരുതലും സ്നേഹവും ചീഞ്ഞ മീനുമായി വരുന്ന മീൻകാരനോട് പറയുന്ന ഡയലോഗിൽ വ്യക്തം. "അല്ലെങ്കിലേ ഇവിടത്തെ പിള്ളേർക്ക് തൂറ്റലും ഛർദിയും ഒഴിഞ്ഞ നേരമില്ല അതിന്റെ കൂടെ അമോണിയം ഇട്ട മീനുകൂടെ ആയാൽ നന്നായി ".

    അവന്റെ സ്നേഹം മനസ്സിലാക്കാതെ അവനെ തള്ളിപ്പറയുന്ന ജനതയ്ക്ക് അവൻ എല്ലാറ്റിൽ നിന്നും മാറിനിന്നപ്പോൾ അവന്റെ വില മനസ്സിലാകുന്നു. എല്ലാവരും അവനിൽ അഭയം പ്രാപിക്കുന്നു. ഹാജ്യാരുടെ ഭാഷയിൽ കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ല എന്നത് പോലെ.

    നാലാം ക്ലാസ്സിൽ വെച്ചുണ്ടായ വേലായുധന്റെ പ്രണയവും ഹൃദയഹാരിയാണ്.

    തന്നെ സഹായിച്ചവരോട് വേലായുധന് എന്നും വലിയ കടപ്പാടും സ്നേഹവുമാണ് കേളപ്പേട്ടനോടുള്ള സ്നേഹം ഉദാഹരണം.

    എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയുന്ന എല്ലാവർക്കും നല്ലത് വരണമെന്ന് മാത്രം ആഗ്രഹിക്കുന്ന ശക്തനായ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് വേലായുധൻ. വലിയ നമ്പ്യാർ പറയുന്നത് പോലെ ഒരു വിസ്മയമാണ് വേലായുധൻ. ലീലയുടെ വാക്കിൽ പറഞ്ഞാൽ മുള്ളൻങ്കൊല്ലി മഹാരാജാവ്. അതേ ഒരു നാടിനെ മുൻപോട്ട് കൊണ്ടുപോവാനുള്ള ഒരു രാജാവാകാനുള്ള എല്ലാ ഗുണങ്ങളും ഉള്ളവനാണ് വേലായുധൻ.

    ഗുണ്ടായിസം കാണിക്കുന്നവരെ തല്ലി തോൽപ്പിക്കുന്ന ഒരു ജനതയെ മുഴുവൻ സ്വന്തം കുടുംബം പോലെ കണ്ട് അവരെ സംരക്ഷിക്കുന്ന അമാനുഷികനല്ലാത്ത സാധാരണക്കാരുടെ പ്രതിനിധിയായ പച്ചയായ ഈ മനുഷ്യനാണ് ഈ കഥാപാത്രമാണ് എന്റെ സൂപ്പർ ഹീറോ.

    വലിയ ആഘോഷമാക്കേണ്ടിയിരുന്നൊരു കഥാപാത്രമാണ് മുള്ളൻങ്കൊല്ലി വേലായുധൻ..... തീർച്ചയായും ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ട ഒരു അത്ഭുത ദൃശ്യവിസ്മയമാണ്...... അപൂർവ്വമായി മാത്രം സംഭവിക്കൊന്നൊരു സിനിമാനുഭവമാണ് നരൻ. മണ്ണിനോടും മനുഷ്യനോടും ഇത്രയേറെ ചേർന്ന് നിൽക്കുന്നൊരു സിനിമയും കഥാപാത്രങ്ങളും.

    ഒരു വിസ്മയ ചിത്രം. ❤❤
     
  8. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    [​IMG]

    മഞ്ജുവാര്യരുടെ തിരിച്ചു വരവിൽ അവരിലെ അഭിനേത്രിയിലെ കഴിവുകളെ വേണ്ടവിധത്തിൽ പൂർണ്ണമായും ഉപയോഗിച്ച ഒരേയൊരു സിനിമ "ഉദാഹരണം സുജാത" മാത്രമാണ്.

    മറ്റുള്ള സംവിധായകരും മറ്റും മഞ്ജുവിലെ താരത്തെ മാത്രം ഉപയോഗിച്ച് കാശുണ്ടാക്കാൻ നോക്കിയപ്പോൾ ഫാന്റം പ്രവീൺ(Praveen C Joseph) എന്ന ചെറുപ്പക്കാരൻ മാത്രം മഞ്ജുവിലെ അഭിനേത്രിയെ വേണ്ട വിധത്തിൽ ഉപയോഗിച്ചു അതിലൂടെ മലയാള സിനിമയ്ക്ക് മികച്ച ഒരു സിനിമയും മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് മികവുറ്റൊരു കഥാപാത്രവും ലഭിച്ചു.

    ഹൌ ഓൾഡ് ആർ യൂവും C/O സൈറ ഭാനുവും(ഒരു പരിധി വരെ ഈ രണ്ട് സിനിമകളും മഞ്ജുവിലെ അഭിനേത്രിക്ക് പെർഫോം ചെയ്യാൻ ഉതകുന്ന തരത്തിലുള്ളവയായിരുന്നു) മാറ്റി നിർത്തിയാൽ തിരിച്ചു വരവിൽ മഞ്ജു ചെയ്ത മറ്റു സിനിമകളിൽ അവരുടെ കഴിവിന്റെ ഒരംശം പോലും കാണാനായിരുന്നില്ല അത് അവരുടെ കുറ്റമല്ല മറിച്ച് ആ സിനിമയുടെ സംവിധായകരുടെ കഴിവു കേടാണ് എല്ലാവരും മഞ്ജുവിന്റെ സ്റ്റാർഡം വിറ്റ് കാശുണ്ടാക്കാൻ നോക്കി. അതിൽ സത്യൻ അന്തിക്കാടിനേയും കമലിനേയും പോലുള്ള വലിയ സംവിധായകരും ഉണ്ടെന്നത് ഏതൊരു സിനിമാ സ്നേഹിക്കും സങ്കടമുളവാക്കുന്ന കാര്യമാണ്.

    തന്റെ ആദ്യ സിനിമയിൽ തന്നെ ഇത്രയും വലിയൊരു താരത്തെ കാസ്റ്റ് ചെയ്തപ്പോൾ പ്രവീൺ മറ്റുള്ളവരെപ്പോലെ സിനിമ ഒരു കച്ചവടമായി കണ്ടില്ല മഞ്ജു വാര്യർ എന്ന സൂപ്പർ താരത്തെ ഉപയോഗിക്കാതെ മറിച്ച് മഞ്ജു വാര്യർ എന്ന അഭിനേത്രിയിലെ കഴിവുകളെ വേണ്ട വിധത്തിൽ ഉപയോഗിച്ച് എന്നും ഓർത്തിരിക്കാവുന്ന അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഹൃദയസ്പർശിയായ ഒരു കലാസൃഷ്ടി പ്രവീൺ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

    സിനിമയെ വെറും ഒരു കച്ചവടമായി കാണാതെ അതിനെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഇതുപോലുള്ള നൂറുകണക്കിന് പ്രവീണുമാർ ഈ മേഖലയിലേക്ക് എത്തി ചേർന്നാൽ ഒരുപാട് മികച്ച സിനിമകൾ നമുക്ക് ലഭിക്കുമെന്നതിൽ തെല്ലും സംശയമില്ല. മഞ്ജുവാര്യരെപ്പോലുള്ള അഭിനേതാക്കൾ ഇവരെപ്പോലുള്ള എഴുത്തുകാരുടേയും സംവിധായകരുടേയും കൈയ്യിൽ എത്തിപ്പെട്ടാൽ അവരെപ്പോലുള്ള അനുഗ്രഹീത കലാകാരിൽ നിന്നും ഇനിയും ഒരുപാട് വിസ്മയ പ്രകടനങ്ങൾ നമുക്ക് കാണാനാവും.

    ഉദാഹരണം സുജാതയെന്ന സിനിമ ഓരോ തവണ കാണുമ്പോഴും ഒരു തുള്ളി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനായിട്ടില്ല..... എന്നെ സംബന്ധിച്ച് ഈ സിനിമ ഒരു വിസ്മയമാണ്. ഓരോ തവണ കാണുന്തോറും ഓരോ പുതിയ കാര്യങ്ങൾ തെളിഞ്ഞു വരുന്നു എന്നത് അത്ഭുതമാണ് . സൂക്ഷ്മമായി നിരീക്ഷിച്ചാൽ മഞ്ജു വാര്യർ എന്ന അഭിനേത്രിയിൽ നിന്നും ഇന്നേവരെ കാണാത്ത പല വിസ്മയ ഭാവങ്ങളും കാണാനാവും. നടത്തത്തിലും നോട്ടത്തിലും എന്ന് വേണ്ട ഓരോ ചലനങ്ങളിൽ പോലും അവരിലെ അഭിനേത്രിയിൽ നിന്നും ഇന്നേവരെ കാണാത്ത തരത്തിലുള്ള പല മുഹൂർത്തങ്ങളും കാണാം.

    ഇതുപോലുള്ള കഴിവുള്ള സംവിധായകരുടേയും എഴുത്തുകാരുടേയും കൈയ്യിൽ ചേച്ചി എത്തിപ്പെടട്ടെ മികച്ച സിനിമകളുടെ ഭാഗമാകട്ടെ.... മികവുറ്റ കഥാപാത്രങ്ങൾ ചെയ്യാനാകട്ടെ....

    Manju Warrier ചേച്ചീ.... ചേച്ചിയിലെ താരത്തിനെ മാത്രം വിറ്റ് കാശാക്കുന്നവരുടെ കൈകളിൽ എത്തിപ്പെടാതിരിക്കൂ അതിപ്പോ എത്ര വലിയ സംവിധായകനായാലും എത്ര വലിയ താരത്തിനൊപ്പമാണേലും അങ്ങനെയുള്ള വേഷങ്ങൾ നിരസിക്കൂ.....

    വിമർശകർ പോലും കൈയ്യടിച്ച സുജാതയെപ്പോലുള്ള വേഷങ്ങൾ ചെയ്യൂ.... പ്രവീണേട്ടനെപ്പോലുള്ള സിനിമയെ സ്നേഹിക്കുന്ന അതിനെ ഒരു കച്ചവടമായി കാണാത്തവരുടെ സിനിമകളുടെ ഭാഗമാകും എന്ന് കരുതുന്നു. ചേച്ചിയിലെ അഭിനേത്രിയിലെ കഴിവുകളെ ഉപയോഗിക്കുന്ന തരത്തിലുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് കരുതുന്നു.... ആഗ്രഹിക്കുന്നു......

    ഒന്ന് കാലിടറിയാൽ കുഴിയിലേക്ക് തള്ളിയിടാൻ നാല് ഭാഗവും ആളുകളുണ്ട്. ചേച്ചിയുടെ ആയുധം സിനിമയാണ് മറുപടി നല്ല സിനിമകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമാണ്..... അങ്ങനെയുള്ളവ മാത്രം സംഭവിക്കട്ടെ. ❤❤
     
  9. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Awesome adhipan...

    Aa frst page..frst postil idunna reviews link itttaal kolllaam...

    Esily accessible aavum

    Sent from my LG-H860 using Tapatalk
     
    Adhipan and Mayavi 369 like this.
  10. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Chila kadhapaathrangal ennum manassil kaanum..veendum aa kadhapaathrangale reviewyiloode kazhchavecha Adhipanu salute...

    Ithrem samayam eduthu ezhuthunnatinte aa oru aathmarthathaykke cheeers....

    Sent from my LG-H860 using Tapatalk
     
    TheBeyonder, Adhipan and Mayavi 369 like this.

Share This Page