1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Uncle - My Review!!!

Discussion in 'MTownHub' started by Rohith LLB, Apr 27, 2018.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28


    [​IMG]

    ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ വളരെ സംതൃപ്തിയോടെയാണ് അങ്കിൾ എന്ന സിനിമ കണ്ടിറണ്ടിയത് . സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളെ താരതമ്യം ചെയ്തു നോക്കുമ്പോൾ എത്രയോ മുകളിലാണ് അങ്കിൾ എന്ന സിനിമയുടെ സ്ഥാനം . മമ്മൂട്ടി എന്ന നടൻ വളരെ കയ്യടക്കത്തോടെ കൃഷ്ണ കുമാർ എന്ന kk യെ അവതരിപ്പിച്ചിട്ടുണ്ട് . മമ്മൂട്ടിയോടൊപ്പം തന്നെ ജോയ് മാത്യു ,മുത്തുമണി എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ് .
    വിഭാര്യനും പരസ്ത്രീ സംസർഗ്ഗവുമുള്ള കൃഷ്ണ കുമാർ എന്ന സുഹൃത്ത് തന്റെ മകളായ ശ്രുതിയോടൊപ്പം കാറിൽ ഒരു നീണ്ട യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന വിജയൻ എന്ന അച്ഛന്റെ മാനസിക സംഘര്ഷങ്ങളാണ് സിനിമയുടെ കാതൽ . സിനിമയുടെ നല്ലൊരു ഭാഗവും ഒരു യാത്രയാണ് കാണിക്കുന്നത് . അത്തരം രംഗങ്ങൾ വല്ലാതെ വിരസമായി അനുഭവപ്പെടാഞ്ഞത് മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് കൊണ്ടു കൂടിയായിരുന്നു .രണ്ടാം പകുതിയിലെ ഇഴച്ചിലാണ് സിനിമയുടെ ഒരു ന്യൂനതയായി പറയാനുള്ളത് .

    സദാചാര പോലീസിംഗ് എന്ന ഗുണ്ടായിസത്തെ നല്ല രീതിയിൽ വിമർശിക്കുന്ന സിനിമയിൽ സദാചാര പോലീസിംഗ് ഏറ്റവും കൂടുതൽ നടത്തുന്നത് വർഗ്ഗീയ സംഘടനകളിൽ പെട്ടവരാണെന്ന് പറയാതെ പറയുന്നുണ്ട് (കയ്യടി ). മോറൽ പോലീസിങ്ങിനെ വിമര്ശിച്ചുകൊണ്ടുള്ള ഡയലോഗുകളൊക്കെ നല്ല നിലവാരം പുലർത്തി . വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും നിങ്ങൾ സിനിമയിൽ നിന്ന് പ്രതീക്ഷിക്കണ്ട . പ്രസക്തമായ ഒരു സന്ദേശം നൽകുന്ന, മെല്ലെ നീങ്ങുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് അങ്കിൾ .

    nb : ഒരാൾ അയാളുടെ അഭിപ്രായം പോസ്റ്റ് ചെയ്‌താൽ അതിനു താഴെ കമന്റ് ബോക്സിൽ വന്ന് നീ മമ്മൂട്ടി ഫാൻ ആയതുകൊണ്ടല്ലേ നല്ല അഭിപ്രായം പറഞ്ഞത് എന്ന് ചോദിക്കുന്നത് ഒരു തരം രോഗമാണ് .
    അതെ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് ... ആണ് ....ആണ് !!!
    പരമാവധി നിസ്പക്ഷമായി ഞാൻ സിനിമകൾ വിലയിരുത്താൻ ശ്രമിക്കാറുണ്ട് .അതിൽ ഞാൻ പരാജയപ്പെട്ടു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ അഭിപ്രായം അവഗണിക്കുക . കാണുന്നവർക്ക് എല്ലാം ഇഷ്ടമാകും ഈ സിനിമ എന്ന് പറഞ്ഞ് ഞാൻ ഇവിടെ ആർക്കും ഗ്യാരണ്ടി കൊടുക്കുന്നില്ല . ചുമ്മാ നല്ല അഭിപ്രായം പറഞ്ഞാൽ ഈ സിനിമയുടെ നിർമ്മാതാക്കൾ എനിക്ക് ബിരിയാണി വാങ്ങി തരാനും പോകുന്നില്ല . എനിക്ക് തോന്നിയത് ഞാൻ എന്റെ പ്രൊഫൈലിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നു .അത്രേ ഉള്ളു . നന്ദി ....
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Ningade review ano??
     
  3. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Thankss

    Sent from my LG-H860 using Tapatalk
     
  4. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Nb aanu kooduthal ishtapette...than review

    Sent from my LG-H860 using Tapatalk
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx megastar rkp
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks good one..

    Nb kidukki :Lol:
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Thanx man :Band:
     

Share This Page