ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ വളരെ സംതൃപ്തിയോടെയാണ് അങ്കിൾ എന്ന സിനിമ കണ്ടിറണ്ടിയത് . സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളെ താരതമ്യം ചെയ്തു നോക്കുമ്പോൾ എത്രയോ മുകളിലാണ് അങ്കിൾ എന്ന സിനിമയുടെ സ്ഥാനം . മമ്മൂട്ടി എന്ന നടൻ വളരെ കയ്യടക്കത്തോടെ കൃഷ്ണ കുമാർ എന്ന kk യെ അവതരിപ്പിച്ചിട്ടുണ്ട് . മമ്മൂട്ടിയോടൊപ്പം തന്നെ ജോയ് മാത്യു ,മുത്തുമണി എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ് . വിഭാര്യനും പരസ്ത്രീ സംസർഗ്ഗവുമുള്ള കൃഷ്ണ കുമാർ എന്ന സുഹൃത്ത് തന്റെ മകളായ ശ്രുതിയോടൊപ്പം കാറിൽ ഒരു നീണ്ട യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന വിജയൻ എന്ന അച്ഛന്റെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ കാതൽ . സിനിമയുടെ നല്ലൊരു ഭാഗവും ഒരു യാത്രയാണ് കാണിക്കുന്നത് . അത്തരം രംഗങ്ങൾ വല്ലാതെ വിരസമായി അനുഭവപ്പെടാഞ്ഞത് മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് കൊണ്ടു കൂടിയായിരുന്നു .രണ്ടാം പകുതിയിലെ ഇഴച്ചിലാണ് സിനിമയുടെ ഒരു ന്യൂനതയായി പറയാനുള്ളത് . സദാചാര പോലീസിംഗ് എന്ന ഗുണ്ടായിസത്തെ നല്ല രീതിയിൽ വിമർശിക്കുന്ന സിനിമയിൽ സദാചാര പോലീസിംഗ് ഏറ്റവും കൂടുതൽ നടത്തുന്നത് വർഗ്ഗീയ സംഘടനകളിൽ പെട്ടവരാണെന്ന് പറയാതെ പറയുന്നുണ്ട് (കയ്യടി ). മോറൽ പോലീസിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഡയലോഗുകളൊക്കെ നല്ല നിലവാരം പുലർത്തി . വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും നിങ്ങൾ സിനിമയിൽ നിന്ന് പ്രതീക്ഷിക്കണ്ട . പ്രസക്തമായ ഒരു സന്ദേശം നൽകുന്ന, മെല്ലെ നീങ്ങുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് അങ്കിൾ . nb : ഒരാൾ അയാളുടെ അഭിപ്രായം പോസ്റ്റ് ചെയ്താൽ അതിനു താഴെ കമന്റ് ബോക്സിൽ വന്ന് നീ മമ്മൂട്ടി ഫാൻ ആയതുകൊണ്ടല്ലേ നല്ല അഭിപ്രായം പറഞ്ഞത് എന്ന് ചോദിക്കുന്നത് ഒരു തരം രോഗമാണ് . അതെ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് ... ആണ് ....ആണ് !!! പരമാവധി നിസ്പക്ഷമായി ഞാൻ സിനിമകൾ വിലയിരുത്താൻ ശ്രമിക്കാറുണ്ട് .അതിൽ ഞാൻ പരാജയപ്പെട്ടു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ അഭിപ്രായം അവഗണിക്കുക . കാണുന്നവർക്ക് എല്ലാം ഇഷ്ടമാകും ഈ സിനിമ എന്ന് പറഞ്ഞ് ഞാൻ ഇവിടെ ആർക്കും ഗ്യാരണ്ടി കൊടുക്കുന്നില്ല . ചുമ്മാ നല്ല അഭിപ്രായം പറഞ്ഞാൽ ഈ സിനിമയുടെ നിർമ്മാതാക്കൾ എനിക്ക് ബിരിയാണി വാങ്ങി തരാനും പോകുന്നില്ല . എനിക്ക് തോന്നിയത് ഞാൻ എന്റെ പ്രൊഫൈലിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നു .അത്രേ ഉള്ളു . നന്ദി ....