Watched Mahanati (Nadigaiyar Thilagam) പ്രശസ്തരുടെ ജീവചരിത്രസംബന്ധിയായ സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ മനസ്സിനെ വേട്ടയാടിയവയുണ്ട്..... പ്രചോദനമായവയുണ്ട്...... സന്തോഷം തന്നവയുണ്ട്..... അങ്ങനൊരു ബിയോപിക് ആണ് "മഹാനടി" എന്ന് പറഞ്ഞാൽ അത് ഞാൻ എന്റെ മനസ്സിനോട് ചെയ്യുന്ന കളവാവും. ഈ സിനിമ എന്നെ ഒരുപാട് കരയിപ്പിച്ചു..... ഒരുപാട് ചിന്തിപ്പിച്ചു...... ഒരുപാട് സന്തോഷപ്പെടുത്തി......ഒരുപാട് പ്രചോദനം നൽകി..... ഒരു മനുഷ്യനിൽ സംഭവിക്കാവുന്ന ഫീലിംഗ്സ് എല്ലാം മൂന്ന് മണിക്കൂറ് കൊണ്ട് ഈ ചിത്രത്തിന് തരാനായി. വല്ലാത്തൊരു തരം അവസ്ഥയിലൂടെ കണ്ടു തീർത്തൊരു ജീവിതം. ഇങ്ങനൊരു അതുല്ല്യ കലാകാരിയുടെ (വാക്കുകളില്ല ഇവരെ വർണ്ണിക്കാൻ ) ജീവിതം ഇന്നത്തെ സമൂഹത്തിന് മുൻപിൽ ഇത്രയും മികച്ചൊരു കലാസൃഷ്ടിയായി അവതരിപ്പിച്ചതിന് അണിയറപ്രവർത്തകരോട് നന്ദി പറയാൻ വാക്കുകളില്ല. സാവിത്രിയമ്മ ശരിക്കും ഒരു അത്ഭുതമാണ്..... വിസ്മയമാണ്..... അവരുടെ ജീവിതം ഏവർക്കും ഒരു പാഠമാണ്..... ആർക്കും അസൂയ ഉളവാക്കുന്ന തരത്തിലുള്ളതാണ്.... നാം എന്തെങ്കിലും ആണെന്നുള്ളൊരു ഭാവം അല്ലേൽ തോന്നൽ ഉണ്ടേൽ പ്രത്യേകിച്ചും കലാകാരന്മാരും കലാകാരികളും ഈ ചിത്രമൊന്ന് കണ്ടാൽ മതി. ഒരു കലാകാരി എന്ന നിലയ്‌ക്കും ഒരു വ്യക്തി എന്ന നിലയ്‌ക്കും അത്ഭുതമാണ് സാവിത്രിയമ്മ. ഏവർക്കും ഒരു പാഠപുസ്തകം. ഇങ്ങനൊരു വിസ്മയത്തിന്റെ ജീവിതം വ്യക്തമായി പറഞ്ഞു തന്ന നാഗ് അശ്വിനോടുള്ള നന്ദി വാക്കുകളിൽ തീരില്ല. ഇങ്ങനൊരു അഭിനേത്രി ഉണ്ടായിരുന്നു എന്ന കേട്ടുകേൾവി അല്ലാതെ ഈ വിസ്മയത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. ശരിക്കും ഏവരും അറിഞ്ഞിരിക്കേണ്ടൊരു ജീവിതം തന്നെയാണ് സാവിത്രിയമ്മയുടേത് ജീവിതത്തെ പറ്റി ഒരുപാട് പഠിക്കാനുണ്ട് ആ വിസ്മയത്തിന്റെ ജീവിതത്തിൽ നിന്ന്. Keerthy Suresh മഹാനടിയുടെ ജീവിതം ക്യാമറയ്ക്ക് മുന്നിൽ നിങ്ങൾ വിസ്മയകരമായി അഭിനയിച്ചു...... ജീവിച്ചു...... വാക്കുകൾക്കതീതം ഈ പ്രകടനം. പുണ്ണ്യം ചെയ്ത കലാകാരിയാണ് കീർത്തി. ഇങ്ങനൊരു വിസ്മയത്തിന്റെ വേഷം അവതരിപ്പിക്കാൻ ഉള്ള ചാൻസ് നിങ്ങളെത്തേടി എത്തിയിട്ടുണ്ടേൽ അത് ആ പുണ്ണ്യം ഒന്നുകൊണ്ട് തന്നെയാണ്. ഇതുപോലുള്ള സംവിധായകർ കീർത്തിയിലെ ടാലന്റ് വേണ്ട വിധത്തിൽ ഉപയോഗിക്കുകയാണേൽ തെല്ലും സംശയമില്ലാതെ പറയാം ഇന്ത്യൻ സിനിമയ്ക്ക് മറ്റൊരു വിസ്മയ നായികയെക്കൂടെ ലഭിക്കും പ്രേക്ഷകന് അത്ഭുതകരമായ വേഷപ്പകർച്ചകൾ കാണാനാകും. ഈയൊരു കഥാപാത്രം ഈ അഭിനേത്രിയുടെ ജീവിതത്തിലെ ഒരു നാഴിക്കല്ലാവും ഒരുപാട് അംഗീകാരങ്ങളും ഇവരെ തേടിയെത്തും. Dulquer Salmaan ജെമിനി ഗണേശനായി മികവാർന്ന പ്രകടനം..... ദുൽക്കറിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. Samantha Akkineni മധുരവാണിയെന്ന കഥാപാത്രമായി ഗംഭീര പ്രകടനം. Vijay Deverakonda വിജയ് ആന്റണിയായി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. പ്രകാശ് രാജ്, ശാലിനി പാണ്ഡെ, ഭാനുപ്രിയ, രാജേന്ദ്ര പ്രസാദ്, മാളവിക നായർ, തുളസി, നാഗചൈതന്യ, etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ വേഷങ്ങൾ മനോഹരമാക്കി. നാഗ് അശ്വിൻ എന്ന ചെറുപ്പക്കാരൻ തന്റെ കഴിവ് മുഴുവൻ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് അത്രയ്ക്ക് മികച്ചു നിൽക്കുന്ന സംവിധാനം. Siddhaarth Sivasamyയുടെ മികച്ച രചന. Mickey J. Meyerന്റെ മനോഹരമായ സംഗീതം. Dani Sanchez-Lopezന്റെ ഞെട്ടിക്കുന്ന ഛായാഗ്രഹണം. Kotagiri Venkateswara Raoന്റെ മികച്ച എഡിറ്റിങ്. ഒരു സിനിമയായോ ഒരു ബയോപിക്കായോ ഈയൊരു അത്ഭുത സൃഷ്ടിയെ കാണാനോ സങ്കല്പിക്കാനോ എനിക്ക് ഇഷ്ടമല്ല അതിനും മുകളിലുള്ള ഒരു വിസ്മയമാണ്.....അത്ഭുതമാണ് മഹാനടി. ഇന്ന് മുതൽ സാവിത്രിയമ്മയെന്ന ആ വിസ്മയത്തിന്റെ ഒരു ഭക്തനാണ്.... ആരാധകനാണ്..... മൂന്ന് മണിക്കൂറു കൊണ്ട് അവര് എനിക്ക് ആരെല്ലാമൊക്കെയൊ ആയി തീർന്നിരിക്കുന്നു. ഏവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടൊരു...... കണ്ടിരിക്കേണ്ടൊരു.... മഹാ വ്യക്തിത്വത്തിന്റെ...... അത്ഭുതം നിറഞ്ഞ ജീവിതം ജീവിച്ചു തീർത്ത വിസ്മയത്തിന്റെ ജീവിതം മനോഹരമായി കാണിച്ചു തന്നൊരു അത്ഭുതവിസ്മയ കലാസൃഷ്ടി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബിയോപിക്...... ഏറ്റവും മികച്ച സിനിമകളിലൊന്ന്. വല്ലാത്തൊരു അനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം )