- ചാണ്ടിചിത്രത്താഴ് - അഭിനയിക്കുന്നവർ:- ഗംഗ - ചാണ്ടിച്ചൻ ഡോക്ടർ സണ്ണി - എകെ ആന്റണി നകുലൻ - വിഎം സുധീരൻ നാഗവല്ലി - മാണിസാർ ശ്രീദേവി - കെ ബാബു ഡോക്ടർ ആന്റണി :- " സുധീരാ..ഞാൻ കരുതിയതിനേക്കാളൊക്കെ വളരെ നേരത്തെ തന്നെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ നീയിപ്പോൾ അറിയാൻ തുടങ്ങുകയാണ്.. അങ്ങേയറ്റം ക്ഷമയോടെ നീയത് കേൾക്കണം.. ആര്യാടനെ തെറികേൾപ്പിക്കുന്ന, ബാറുടമകളോട് കോഴവാങ്ങുന്ന , യുഡിഎഫ് മന്ത്രിസഭയിലെ അഴിമതിക്കാരനായ മാനസികരോഗി നീ കരുതുന്നപോലെ കെ.ബാബുവല്ല.. ആ രോഗി.. അത് നമ്മുടെ ചാണ്ടിച്ചനാണ്..!! ഞാനിവിടെ വന്ന അന്ന് തന്നെ എനിക്ക് മനസിലായി ബാബുവല്ല യഥാർഥ അഴിമതിക്കാരൻ.. ബാബുവിൽ അഴിമതി ആരോപിക്കപ്പെടുമ്പോൾ യഥാർഥ ചിത്തരോഗി അടങ്ങിയിരിക്കുകയാണ്.. ആഹ്ലാദിക്കുകയാണ്.. പക്ഷെ ആ അഴിമതിരോഗി ആരാണെന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല.. ആ ഘട്ടത്തിലാണ് ഒരുദിവസം ഞാൻ ചാണ്ടിയുമായി നിയമസഭയിലെത്തിയത്.. അവിടെ വെച്ച് ചാണ്ടിച്ചനിൽ നിന്നും ഒരു പ്രത്യേകതരം 'അഴിമതിക് വൈബ്രേഷന്റെ' അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി.. ഞാൻ വേദനയോടെ മനസിലാക്കി യുഡിഎഫ് മന്ത്രിസഭയിലെ ഞാനന്വേഷിച്ച് നടക്കുന്ന ആ യഥാർത്ഥ അഴിമതിരോഗി എന്റെയടുത്ത് നിൽക്കുന്ന ചാണ്ടിച്ചനാണെന്ന്.. ചാണ്ടിച്ചനിൽ എവിടെവെച്ച് എപ്പോൾ എങ്ങനെ ഈ ആക്രാന്തം ഉടലെടുത്തു..? മാണിസാറിന്റെ പഴങ്കഥയിലെ ഒരഴിമതിക്കേസ് ഓർമിപ്പിച്ച് ചാണ്ടിച്ചനെ ഞാൻ പ്രകോപിപ്പിക്കാൻ ഞാൻ ശ്രമിച്ചു.. മാണിസാറിന്റെ അഴിമതിയെ ചൊല്ലി എന്തൊക്കെയോ പറഞ്ഞ് ഞാൻ ചാണ്ടിച്ചനോടെതിർത്തു.. ചാണ്ടി പ്രതികരിച്ചു..അതിശക്തമായി.. അസാധാരണമായി.. അപൂർവമായ ഒരഴിമതി രോഗത്തിന്റെ അഗ്നികുണ്ഠം ചാണ്ടിയുടെ കണ്ണുകളിൽ ജ്വലിക്കുന്നത് ഞാൻ കണ്ടു.. ആ നിമിഷങ്ങളിലൊരു നിമിഷം ചാണ്ടിച്ചൻ മാണിസാറായി മാറുകയായിരുന്നു..!! ചാണ്ടിയുടെ അസുഖവും അതാണ്.. ചില നേരങ്ങളിൽ ചാണ്ടി മാണിസാറായി മാറുന്നു.. നമ്മൾ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ, 40 വയസുള്ള പഞ്ചായത്ത് പ്രസിഡണ്ട് 70 വയസുള്ള എം എൽ എയെപ്പോലെ പെരുമാറുന്നു, കൈക്കൂലി ചോദിക്കുന്നു എന്നൊക്കെ..? പഴമക്കാരിതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും.. സൈക്യാട്ട്രിയിൽ split personality , duel personality അതായത് അപര വ്യക്തിത്വം , ദ്വന്ദ വ്യക്തിത്വം , possetional state തുടങ്ങിയ ലഘു മനോരോഗങ്ങളായിട്ടാണിതിനെ കാണുന്നത്.. രാജി വെപ്പിച്ചില്ലെങ്കിൽ ഇവിടുത്തെ ആ മറ്റൊരാൾ മാണിസാറാണ്.. ഈ രോഗബാധയുണ്ടാകുമ്പോൾ രോഗിക്ക് അമാനുഷികമായ കഴിവുകളാണ്.. അർദ്ധരാത്രി ക്ലിഫ് ഹൗസിലെ ബെഡിൽ നിന്ന് മാണിസാറായി എണീക്കുന്ന ചാണ്ടിച്ചന് വോട്ട് ചെയ്തവരുടെ മണ്ടത്തരം അളക്കാൻ കഴിയും.. അവർക്കെന്ന് വെളിവ് വരും , എപ്പോൾ വോട്ട് മാറ്റിക്കുത്തും, ഒക്കെയറിയാം..!! പകൽ സമയങ്ങളിൽ നിന്നോടൊപ്പം നടന്ന് പല ഫയലുകളും പൂഴ്ത്തി വെക്കുന്നു , നീ പോലുമറിയാതെ സരിതയെ ഫോൺ വിളിക്കുന്നു.. രാത്രികാലങ്ങളിൽ തമിഴറിയാത്ത ചാണ്ടിച്ചൻ തമിഴ്നാട്ടിലേക്ക് വരെ വിളിച്ച് കട്ടത്തമിഴിൽ കോഴ ആവശ്യപ്പെടുന്നു.. എന്നിട്ട് തമിഴ്പാട്ട് പാടി നൃത്തം ചെയ്യുന്നു.. പക്ഷെ ഇതൊക്കെ ചെയ്യുന്നത് താനാണെന്ന് പാവം ചാണ്ടിച്ചൻ അറിയുന്നില്ല.. ചാണ്ടിച്ചനിലെ അഴിമതിക്കാരന്റെ മനോനിലയും ലക്ഷ്യവും മനസിലാക്കാൻ ഞാനന്ന് അർദ്ധരാത്രി ക്ലിഫ്ഹൗസിന്റെ തെക്കിനിയിലെത്തി ചാണ്ടിച്ചനിലെ ചിത്തരോഗിയുമായി സംസാരിച്ചു.. ബ്..ബ്..ബബ്ബബ്ബ ആയിരുന്നു ഭാഷ.. കൈക്കൂലിയോസിസിൽ തുടങ്ങി കോഴോസിസിന്റെ, ചിത്തഭ്രമത്തിന്റെ സങ്കീർണമായ മേഖലകളിലൂടെ സഞ്ചരിച്ച് വല്ലാത്തൊരു നാടുമുടിക്കൽ പ്രവണതയിലെത്തി നിൽക്കുകയായിരുന്നു ചാണ്ടിച്ചൻ അന്നവിടെ..!! എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കിൽ എനിക്ക് ചാണ്ടിച്ചന്റെ ബാല്യത്തേക്കുറിച്ച് അറിയണമായിരുന്നു.. ഞാൻ തൃത്താല ബലരാമനെയും കൂട്ടി പുറപ്പെട്ടു , ചാണ്ടിച്ചൻ ജനിച്ചു വളർന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലേക്ക്.. ആ നാട്ടുമ്പുറത്ത് 'തെളി വില്ല' എന്ന വലിയൊരു വില്ലയുടെ അകത്തളങ്ങളിൽ വല്യമ്മച്ചിയിൽ നിന്ന് കോൺഗ്രസ് മന്ത്രിമാരുടെ അഴിമതിക്കഥകളും കൈക്കൂലിക്കേസുകളും കേട്ടു വളർന്ന കൊച്ച് ചാണ്ടിച്ചൻ.. അവന് അഞ്ച് വയസുള്ളപ്പോൾ KSU ക്കാരുടെ കൈകളിൽ അവനെ ഏൽപ്പിച്ചിട്ട് ഡൽഹി രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്ക് പോയ അഛനമ്മമാർ... സ്കൂളിൽ പഠിപ്പ് മുടക്കൽ സമരമുള്ള ദിവസങ്ങളിൽ കൊച്ച് ചാണ്ടിച്ചൻ അഛനെയും അമ്മയെയും കാത്ത് പടിപ്പുരയിൽ വിജനതയിലേക്ക് കണ്ണും നട്ട് കാത്തിരിക്കും.. പക്ഷെ ആരും വന്നില്ല... പത്താംക്ലാസിൽ ഗംഭീരമായി തോൽക്കാൻ പ്ലാൻ ചെയ്തിരുന്ന ചാണ്ടിച്ചൻ ഒരുനാൾ അറിയുന്നു.. അഛനും അമ്മയും വരുന്നു... തന്നെ ഡൽഹിയിലേക്ക് പറിച്ച് നടാൻ... രാത്രികളിൽ ചാണ്ടിച്ചൻ ഉറക്കമില്ലാതെ എണീറ്റ് പുതുപ്പള്ളി ജംഗ്ഷനിലൂടെ ലക്ഷ്യമില്ലാതെ നടന്നു.. ആരിൽ നിന്നോ രക്ഷപെടാനെന്ന പോലെ.. ഒടുവിൽ SSLC പരീക്ഷയുടെ ആദ്യ ദിവസം ഉത്തരക്കടലാസുകൾ വലിച്ച് കീറി മുദ്രാവാക്യവും വിളിച്ച് സ്കൂൾ അങ്കണത്തിലൂടെ ഓടിയ ചാണ്ടിച്ചനെ ആ ഹെഡ്മാസ്റ്റർ ഇന്നും ഓർക്കുന്നു.. അതായിരുന്നു ചാണ്ടിച്ചനുണ്ടായ ആദ്യത്തെ സൈക്കിക് ഡിസോഡർ.. കെപിസിസി ഓഫീസിൽ ഒരുക്കിയ മന്ത്രവാദക്കളത്തിനു മുന്നിൽ ചാണ്ടിച്ചൻ അനുസരണയോടെ ഇരുന്നു.. എനി വേ..ഉണർന്നെണീറ്റ ചാണ്ടി പഴയതെല്ലാം മറന്നു.. അയാൾ കേരള രാഷ്ട്രീയത്തിന്റെ സന്തതിയായിത്തീർന്നു.. എങ്കിലും ആ രോഗ സാധ്യത, possibility of another psychic disorder , അത് ചാണ്ടിച്ചനിൽ ഉറങ്ങിക്കിടന്നു.. വർഷങ്ങളോളം.. പിന്നീടായിരുന്നു മുഖ്യമന്ത്രിയായായിരുന്ന എന്നെ കാലുവാരി നിലത്തടിച്ച് ചാണ്ടി മുഖ്യമന്ത്രിയായത്.. സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയിലെത്തിയ ചാണ്ടി മുൻ മന്ത്രി സഭകളിലെ യുഡിഎഫുകാരായ അഴിമതിക്കാരെയും കള്ളന്മാരെയും പറ്റി കേൾക്കുന്നു.. മുഖ്യമന്ത്രിയായ അദ്ദേഹത്തെ ഇവിടെ എതിരേറ്റത് കേൾക്കാൻ രസമുള്ള കോഴക്കഥകളും സരിതയും സോളാർ തട്ടിപ്പുമൊക്കെയായിരുന്നു.. ബാർക്കോഴക്കേസിൽ അടിച്ചമർത്തപ്പെട്ട് രാജി വെക്കേണ്ടി വന്ന മാണിസാറിനോട് ചാണ്ടിച്ചന് തോന്നിയ സിമ്പതി പിന്നീട് ഒരു എമ്പതി ആയി മാറുകയായിരുന്നു.. തീക്ഷ്ണമായ ഒരുതരം തന്മയീഭാവം..! താൻ മാണിസാറാണ് എന്നൊരു തോന്നൽ..!! ചാണ്ടിയുടെ സ്വന്തം വ്യക്തിബോധത്തെ എന്നെന്നേക്കുമായി കീഴ്പെടുത്തി ആ മനസ് പൂർണമായും മാണിസാറാകാൻ തുടങ്ങുകയാണ്..!! അതനുവദിച്ചുകൂടാ.. രാജി വെപ്പിക്കണം.. നമ്മളല്ലാതെ ഇക്കാര്യങ്ങളൊക്കെ അറിയാവുന്ന ഒരാൾക്കൂടി ഉണ്ട് മന്ത്രി സഭയിൽ.. കെ ബാബു.. ഒരിക്കൽ പത്രക്കാരുടെ മുന്നിൽ വെച്ച് ചാണ്ടിയുടെ അഴിമതികളൊക്കെ പുറത്ത് വരാൻ പോകുന്നു എന്ന ഒരു ഘട്ടത്തിൽ അതൊഴിവാക്കാനായി ഞാൻ ബാബുവിനെ പിടിച്ച് രാജി വെപ്പിച്ചു.. പിന്നീട് ഞാനാവശ്യപ്പെട്ടപ്പോൾ , പാർട്ടിക്ക് വേണ്ടി , നമ്മുടെ ചാണ്ടിക്ക് വേണ്ടി ആയിരം വട്ടം വേണമെങ്കിലും അഴിമതിക്കാരനായി അഭിനയിക്കാമെന്നേറ്റവനാണ് ബാബു..." ഡോക്ടർ ആന്റണി പറഞ്ഞ് നിർത്തി.. (സുധീരൻ പൊട്ടിക്കരയുന്നു.. ആന്റണി ആശ്വസിപ്പിക്കുന്നു ..) ടക് ..ടക്..ടക്.. അകത്ത് നിന്നും ചാണ്ടിയുടെ ശബ്ദം.. " സുധീരേട്ടാ...വാതിൽ തുറന്നേ... ആരാ ഇത് പൂട്ടിയത്..?" മാണിസാർ ആവേശിച്ച് ബോധം പോയിരുന്ന ചാണ്ടിക്ക് ബോധം തെളിഞ്ഞിരിക്കുന്നു.. പക്ഷെ.. ചാണ്ടിച്ചൻ മാണി സാറായി മാറുന്ന സമയങ്ങളിൽ സുധീരൻ തന്നെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയാകാൻ നടക്കുന്ന ക്രൂരനായ ചെന്നിത്തല കാരണവരാകുന്നു.. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാണ്ടിച്ചന്റെ വ്യക്തിബോധം പൂർണമായും മാണിസാറിന്റേതായി മാറും.. അതായത്...പെരുങ്കള്ളൻ..!!! അതിനു മുമ്പ് ചാണ്ടിച്ചനെ രാജി വെപ്പിച്ചേ പറ്റൂ.. ഓജസും തേജസും ഉള്ള ആ പഴയ ചാണ്ടിച്ചായനെ മലയാളികൾക്ക് തിരിച്ച് വേണം... വെക്ക് ചാണ്ടിസാറേ രാജി