1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Adhipan’s Views On Movies & Characters !!!

Discussion in 'MTownHub' started by Adhipan, Apr 20, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    എന്തുകൊണ്ട് "കൂടെ" എനിക്ക് അത്രമേൽ പ്രിയപ്പെട്ടൊരു ദൃശ്യാനുഭവമായി മാറി.....

    ഒരു സഹോദരിയുണ്ടാകുക എന്നുള്ളത് ഏതൊരു ആൺകുട്ടിയെ സംബന്ധിച്ചും മഹാഭാഗ്യമാണ്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും വഴികാട്ടിയും അങ്ങനെ എല്ലാമായി ഒരുപാട് കരുതലുമായി അവൾ എപ്പോഴും മുൻപിൽ തന്നെ കാണും.
    ദൈവം അങ്ങനെ ഒരു ഭാഗ്യം എനിക്ക് തന്നിട്ടുണ്ട് എന്നല്ല തന്നിട്ടുണ്ടായിരുന്നു എന്നാണ് അമ്മയും അച്ഛനും സങ്കടത്തോടെ പറഞ്ഞിട്ടുള്ളത്. കാരണം ഞാൻ പിറന്നു വീഴുമ്പോഴേക്കും ആ മാലാഖ മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു. ആ മാലാഖയെ അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടാവണം ഈശ്വരൻ പെട്ടന്ന് തിരിച്ചു വിളിച്ചത്. എനിക്കും അനിയൻകുട്ടനും ഒരു സഹോദരിയെ മത്സരിച്ചു സ്നേഹിക്കാനുള്ള ഭാഗ്യമുണ്ടായില്ല.

    ആ ഒരു വിഷമവും ഭാഗ്യമില്ലായ്മയും എന്നിൽ ഇങ്ങനെ ഒരു തേങ്ങലായി തുടരുന്നു....

    "കൂടെ" എന്ന സിനിമയിലെ ജോഷ്വായുടെ സ്ഥാനത്ത് ഞാൻ എന്നെത്തന്നെയാണ് കണ്ടിട്ടുള്ളത്.... ജെന്നിയുടെ സ്ഥാനത്ത് എന്റെ സഹോദരിയേയും. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.... എനിക്ക് ജീവിതത്തിൽ ലഭിക്കാത്ത ഭാഗ്യങ്ങൾ ഒരു ദൃശ്യാനുഭവമായി മുൻപിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചു.... സഹോദരിയെ നഷ്ടപ്പെടുമ്പോഴുള്ള വേദന കണ്ട് അതിലേറെ സങ്കടപ്പെട്ടു. ശരിക്കും എന്റെ പ്രതിഭിംബത്തെയായിരുന്നു ഞാൻ അവിടെ കണ്ടത്. സഹോദരിമാരുള്ള സഹോദരന്മാരേ നിങ്ങളുടെ ഏറ്റവും അമൂല്യമായ നിധി അത് നിങ്ങളുടെ സഹോദരി തന്നെയാണ് ഒരിക്കലും അവരുടെ കണ്ണുകൾ നിറയാൻ ഇടവരുത്തരുതേ...... കാരണം കണ്ണുള്ളപ്പോൾ ആർക്കും കാഴ്ച്ചയുടെ വില അറിയില്ല. ചേർത്ത് പിടിക്കാൻ ഒരു സഹോദരിയുണ്ടേൽ ഏതൊരു ജീവിതവും സ്വർഗ്ഗതുല്ല്യമാണ്.

    ഞാൻ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞു. പക്ഷേ അവളുടെ ഭാഗത്ത് നിന്നും പ്രതീക്ഷയ്ക്ക് വകയുള്ള യാതൊരു കാര്യങ്ങളും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഇഷ്ടമല്ലെന്നൊട്ട് പറഞ്ഞിട്ടുമില്ല.

    ഇനി എന്റെ പ്രണയവും "കൂടെ"യിലെ ജോഷ്വായുടെ പ്രണയവുമായിട്ടുള്ള ബന്ധം....

    താൻ സ്നേഹിച്ചിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ച് അയാളിൽ നിന്നുമുള്ള ക്രൂരതകൾ സഹിക്ക വയ്യാതെ വിവാഹമോചനം നേടി സമൂഹത്തിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ താങ്ങായി നിന്ന് അവളെ തന്റെ പ്രാണസഖിയായി കൂടെ കൂട്ടി അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് ജോഷ്വായാണ്.

    ഇന്നലെക്കൂടെ ഞാൻ എന്റെ ഒരു കൂട്ടുകാരനോട് പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു. ഒരുപക്ഷേ വീട്ടിലെ പ്രശ്നങ്ങളും പേടിയും കാരണം അവൾ മറ്റൊരാളുടേതായി മാറിയേക്കാം പക്ഷേ അവിടെ അവൾ ഒറ്റപ്പെടുകയാണെങ്കിൽ(ഒരിക്കലും മറ്റൊരാളുടേതാവാതിരിക്കട്ടെ അഥവാ അങ്ങനെ സംഭവിച്ചാലും എന്നും എപ്പോഴും അവള് സന്തോഷത്തോടെ ഇരിക്കട്ടെ.....ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.) ഇരുകൈയ്യും നീട്ടി ഞാൻ സ്വീകരിക്കും അതിപ്പോ എത്രകാലം കഴിഞ്ഞിട്ടാണെങ്കിലും ശരി സന്തോഷത്തോടെ ഞാൻ അവളെ എന്റെ കൂടെ കൂട്ടും. കാരണം ഞാൻ സ്നേഹിച്ചത് അവളുടെ സൗന്ദര്യത്തെയോ സ്വഭാവത്തേയോ മാത്രമല്ല അവളുടെ സുഖങ്ങളേയും ദുഃഖങ്ങളേയും സങ്കടങ്ങളേയും സന്തോഷങ്ങളേയും അവളിലൂടെ കടന്ന് പോകുന്ന എല്ലാ അനുഭവങ്ങളേയും കൂടെ ആയിരുന്നു. ഈ കാര്യം അവളോട്‌ അടുത്ത തവണ കാണുമ്പോൾ പറയുമെന്നും ഈയൊരു ഉറപ്പ് അവൾക്ക് കൊടുക്കുമെന്നും കൂട്ടുകാരനോട് ഇന്നലെക്കൂടെ ഞാൻ പറഞ്ഞിരുന്നു.

    അങ്ങനെയുള്ള എനിക്ക് "കൂടെ"യിലെ ജോഷ്വായുടെയും സോഫിയുടേയും പ്രണയത്തിന്റെ സ്ഥാനത്ത് എനിക്ക് എന്റെ പ്രണയം തന്നെയായിരുന്നു കാണാൻ കഴിഞ്ഞത്.

    ഇതാണ് ഈ സിനിമ എനിക്ക് ഇത്രമേൽ പ്രിയപ്പെട്ട അനുഭവമാകാൻ കാരണം.

    കാരണം ഞാൻ ആ സിനിമയിലൂടെ കണ്ടത് എന്റെ ജീവിതം തന്നെ ആയിരുന്നു.

    എന്നെ തന്നെ..... എന്റെ ജീവിതത്തെ തന്നെ.... ഞാൻ ആഗ്രഹിച്ചിരുന്ന..... ആഗ്രഹിക്കുന്ന കാര്യങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് അതിമനോഹരമായൊരു ദൃശ്യാനുഭവമായി ഒരുക്കി തന്ന Anjali Menon Prithviraj Sukumaran Nazriya Nazim Parvathy Littil Swayamp Maala Parvathi Ranjith Balakrishnan&ടീം Koode നന്ദി ഹൃദയം നിറഞ്ഞ നന്ദി. ❤❤
     
  2. TheBeyonder

    TheBeyonder !

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Trophy Points:
    8
    @Adhipan kikkkkitu thread!!! Ithonnum nilavarayil thallendavayalla,,, FR-puumukhatthu thelinnhhu katthenda vilakkaanu!!
     
    Last edited: Jul 14, 2018
    Adhipan likes this.
  3. TheBeyonder

    TheBeyonder !

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Trophy Points:
    8
    Ente evertime favourite aanu Naran-um Mullankolly Velayudhan-um... Eyaal konda cimemaanubhavangal nhangal-kku punaranubhavippikkunnatthinu big big thanx... Naran verum oru aal allaaa... Aaa naaatu thanne-yaannu.. Elllaa artthatthilum.. KH-nte vaakkukal orrtthu pokunnu... "Thaan atakkamulla Pala naayaka natanmaarkkum asaadhaarana kadhaapaatthrangale anitharasaadhaaranamaayi avatharippikkkaaanaavum... Ennaal verrum saadharana characters-ne anitharasaadhaaranamaayi avattharippikkkunnnatthil atbhutthappetutthikkondeyirikkunna naayakanatan-aanu ML." Mullankolly Velayudhan best example... Climax-il puzhavelllam kaikondu korikkondullla prakatanaam... Atimuti prakatanaam... Anaaayasathayute bhaavathaaalalaasyalayangal.... Eppo etthra vattam kandaalum mathivarilllaa kothi theerillaaa... Ntthhaaaa Feeeeeeeeeel!!!! Aviteyum Velayudhan parayunnatthu "ineeem ninnnaal velaayudhan karayunnatthu mullankolly Kaaanendi Varum... Atthu kondu neeenthi tholppikkku... Vaaa saaranmmaare,,, akkkare kaaanum.." Velayudhan karayuka ennaal ayaaal-kku naatu karayunnatthu thanne... Naaatu orikkalum karayaano vishanikkaano paatillllla enna nirbbhandhavum ayaalkkundu (naatu thettu kuttangal-il petarutthenna pole thanne)... athukondu thanne ayaal karayunnillla.. Pakaram Thante kanneerum, mulappaalum, chorayum-okkeyaaya puzhavelllam viralukaal kori mukhatthu veezhtthi puzhayilekku thanne kuthicchu neeentthunnna sceeennn nthhhhaaaaaa feeeeeel
     
    Last edited: Jul 15, 2018
  4. TheBeyonder

    TheBeyonder !

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Trophy Points:
    8
    Sarikkum naran enna aaa concept thanne gaveshanaviddheyamaakkaaam...
     
    Adhipan likes this.
  5. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Mayaanadhi - മായാനദി

    ഒരു മായാലോകത്തേക്ക് എന്നെ തഴുകിക്കൊണ്ട് പതിയെ ഒഴുക്കിക്കൊണ്ട് പോയ മാന്ത്രികത നിറഞ്ഞൊരു മനോഹര നദി.

    കടുക് വറുത്തത് പോലെയുള്ള എന്റെ സംസാരത്തിനും റബ്ബർ പാൽ കുടിച്ചത് പോലുള്ള എന്റെ തുള്ളിച്ചാട്ടങ്ങൾക്കും മണിക്കൂറുകളോളം (ഇപ്പോഴും അതേ അവസ്ഥ) കടിഞ്ഞാണിട്ട ഒരു മാന്ത്രിക താഴ്.

    ഒരു സിനിമയാണെന്ന് തോന്നിയാലല്ലേ മറ്റുള്ള കാര്യങ്ങളെ കുറിച്ച് പറയാൻ പറ്റൂ....

    മായാനദി എന്നെ സംബന്ധിച്ച് ഒരു സ്വപ്നമാണ് എല്ലാ ചേരുവകളുമടങ്ങിയ.... എല്ലാ വികാരങ്ങളുമടങ്ങിയ ഒരു മാധുര്യമേറിയ നോവ് നിറച്ചൊരു മായാസ്വപ്നം.

    മാത്തനും അപ്പുവും കയറിക്കൂടിയത് മനസ്സിനകത്തേക്കല്ല ഹൃദയത്തിനുള്ളിലേക്കാണ്.

    തിയ്യേറ്ററിൽ നിന്നും കാണാൻ സാധിച്ചിരുന്നില്ലേൽ ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയൊരു നഷ്ടമായേനെ..... ചില ആഗ്രഹങ്ങൾ അത് മനസ്സിൽ തട്ടിയിട്ടുള്ളതാണേൽ അല്പം വൈകിയാണേലും ഈശ്വരൻ അത് സാധിച്ചു തരും.

    കണ്ണടച്ചാലും കണ്ണ് തുറന്നാലും മുൻപിൽ മാത്തനും അപ്പുവും മാത്രം. മനസ്സിനെ ഇത്രയേറെ വേട്ടയാടുന്ന ഇത്തരത്തിലുള്ളൊരു അനുഭവം ഇതാദ്യം.

    മാത്തനേയും അപ്പുവിനേയും സൃഷ്ടിച്ച ശ്യാം പുഷ്ക്കരനും ദിലീഷ് നായർക്കും ആഷിക് അബുവിനും ഒരുപാട് നന്ദി.

    മാത്തനും അപ്പുവിനും ജീവൻ നൽകി അത് അതിന്റെ മനോഹാരിതയുടെ മൂർദ്ധന്യത്തിൽ എത്തിച്ചു തന്ന Tovino Thomasനും Aishwarya Lekshmiക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾക്കല്ലാതെ ആർക്കും ആ കഥാപാത്രങ്ങൾക്ക് സ്വാഭാവികമായി ഇതിലും മികച്ച രീതിയിൽ ജീവൻ നൽകാൻ സാധിക്കില്ല തീർച്ച.

    ഹൃദയവും മനസ്സും ശരീരവും കീഴടക്കിയ ഒരു മായാസ്വപ്നം ഈ മായാനദി.

    മാത്തനും അപ്പുവിനുമുള്ള എന്റെ സമ്മാനം അവർക്ക് വേണ്ടി എന്റെ കണ്ണിൽനിന്നും പെയ്തിറങ്ങിയ ആ കണ്ണുനീർ തുള്ളികളാണ്.

    മിഴിയിൽ നിന്നും മിഴിയിലേക്കല്ല മിഴിയിൽ നിന്നും ഹൃദയത്തിലേക്ക്......

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    nryn, TheBeyonder, Mayavi 369 and 2 others like this.
  6. TheBeyonder

    TheBeyonder !

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Trophy Points:
    8
    Kuututhal prathiikkshikkunnu... pratthyekicchum munkaala-patangal
     
  7. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Aravindante Athidhikal

    "നന്മയുടെ ചരിത്ര വിജയം" അതെ നൂറ് ശതമാനം ശരിയാണ് ഈ വാചകം. നന്മ മാത്രമുള്ളൊരു മനോഹര ദ്രിശ്ശ്യാനുഭവമാണ് ഈ ചിത്രം.

    ഈ ചിത്രം തിയ്യേറ്ററിൽ നിന്ന് തന്നെ കാണാൻ സാധിച്ചതിൽ ഒരുപാട് അഭിമാനവും സന്തോഷവുമാണ്. മനസ്സിനെ ഒരുപാട് ആഴത്തിൽ സ്പർശിച്ചൊരു അനുഭവം.... അരവിന്ദന്റെ അധിതികളിലൊരാളായി മാറിയ മനോഹര അനുഭവം.

    ഇങ്ങനൊരു എഴുത്ത് ഇപ്പൊ എഴുതാൻ കാരണം ഡിവിഡി റിലീസിന് ശേഷം ഈ ചിത്രം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് ആദ്യം കണ്ട അതേ ഫീല് തന്നെ ഇപ്പോഴും ലഭിക്കുന്നു എന്നത് ശരിക്കും അത്ഭുതമാണ്. കണ്ണ് നിറയാതെ ഇപ്പോഴും ഈ ചിത്രം കണ്ടു തീർക്കാനാവുന്നില്ല.

    ആദ്യമായി വിനീത് ശ്രീനിവാസനിലെ അഭിനേതാവിനെ ഇഷ്ടപ്പെട്ടൊരു സിനിമയാണ് അരവിന്ദന്റെ അതിഥികൾ. ഉർവ്വശി ചേച്ചിയുടെ ഗംഭീര പ്രകടനം.... നിഖിലയുടെ മനോഹരമായ പ്രകടനം.... Nikhila Vimal ഈ അഭിനേത്രിയിൽ പ്രതീക്ഷകളേറെയാണ്. പ്രേംകുമാർ, ബൈജു, കെ.പി.എ.സി ലളിത, ശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗ്ഗീസ്, ബിജു കുട്ടൻ, സന്തോഷ് കീഴാറ്റൂർ, കോട്ടയം നസീർ, സ്നേഹ ശ്രീകുമാർ,ദേവൻ,ശ്രീജയ നായർ, ശാന്തി കൃഷ്ണ,etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ചു നിന്നൊരു ചിത്രം.

    ഈ സിനിമയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. ശരിക്കും അഡിക്ട് ആയിപ്പോയിട്ടുണ്ട്. Shaan Rahmanന്റെ മാന്ത്രിക സ്പർശം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം. റിങ്ടോൺ മുതൽ മ്യൂസിക് പ്ലെയറിലെ ടോപ് ഫൈവിൽ വരെ അരവിന്ദനിലെ ഗാനങ്ങളാണ്. ശരിക്കും Shaan Rahman മാജിക്‌. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് പ്രിയപ്പെട്ടത്. സിനിമ എന്നതിനപ്പുറം ഒരു മനോഹരമായ അനുഭവമാക്കി മാറ്റിയതിൽ പശ്ചാത്തല സംഗീതത്തിന്റെ പങ്കും ഏറെ വലുതാണ്

    ഈ ഗാനങ്ങൾ പിറന്നത് Hari Narayanan BK Manu Manjith എന്നിവരുടെ തൂലികയിൽ നിന്നുമാണ് ശരിക്കും ഇവരോട് കടപ്പെട്ടിരിക്കുന്നു ഇത്രയേറെ മനോഹരമായ ഗാനങ്ങൾക്ക് ജീവൻ നൽകിയതിന്.

    ഇങ്ങനൊരു മനോഹര അനുഭവം ഒരുക്കി തന്ന Mohan Mantodi Vineeth Sreenivasan Nikhila Vimal Aju Varghese Rajesh Raghavan Swaroop Philip Ranjan Abraham,etc തുടങ്ങിയ അണിയറ പ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി ഒപ്പം അഭിനന്ദനങ്ങളും.

    ഒരുപാട് സന്തോഷമുണ്ട് ഈ വലിയ വിജയം കരസ്ഥമാക്കിയതിൽ.

    ഒരു ചിലവും ഇല്ലാതെ ഇപ്പൊ ഇടയ്ക്കിടെ മൂകാംബിക ദർശ്ശനം നടത്തുന്നു ദിവസത്തിൽ രണ്ട് തവണയെങ്കിലും.

    നന്മയുടെ ചരിത്ര വിജയം.
     
    nryn likes this.
  8. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    E6994603-7B36-4E98-8EF1-326BED911B21.jpeg ബോയിങ് ബോയിങ്ങും, അരം+അരവും, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവും, ഹലോ മൈ ഡിയർ റോങ് നമ്പറും, വെള്ളാനകളുടെ നാടും, കിലുക്കവും, ചന്ദ്രലേഖയും, കാക്കകുയിലും, വെട്ടവും എല്ലാം നൽകി നമ്മളെ ഒരുപാട് ചിരിപ്പിച്ച......

    താളവട്ടവും, ചെപ്പും, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവും, ചിത്രവും, വന്ദനവും, മിന്നാരവും, ഒപ്പവും എല്ലാം തന്ന് നമ്മളെ നൊമ്പരപ്പെടുത്തിയ.....

    ആര്യനും, അഭിമന്യുവും അദ്വൈതവും തന്ന് നമ്മളെ കോരിത്തരിപ്പിച്ച......

    നാലറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരന്റെ കുടുംബത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയ മിഥുനം നമുക്ക് തന്ന.....

    തേന്മാവിൻ കൊമ്പത്തുപോലൊരു അതിമനോഹര ദൃശ്യാനുഭവം നമുക്ക് സമ്മാനിച്ച......

    കലാപാനിയും, കാഞ്ചീവരവും, സില സമയങ്ങളിലും തന്ന് നമ്മെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ച സംവിധായകൻ......

    തന്റെ കാലം കഴിഞ്ഞു എന്ന് എഴുതി തള്ളിയവരുടെ മുഖമടച്ചുള്ള പ്രഹരമായി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ "ഒപ്പം" എന്ന സിനിമ കൊണ്ട് മറുപടി പറഞ്ഞ സംവിധായകൻ.....

    മലയാളികളെ വിസ്മയിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രം "മരയ്ക്കാർ അറബിക്കടലിന്റെ സിംഹം" ഒരുക്കിക്കൊണ്ടിരിക്കുന്ന സംവിധായകൻ......

    മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ..... മലയാള സിനിമയുടെ അഭിമാനം..... ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ മുൻനിരയിൽ സ്ഥാനമുള്ള സംവിധായകൻ......

    പത്മശ്രീ Priyadarshan

    ഒരുപാട് ദൃശ്യവിസ്മയങ്ങളൊരുക്കി ഞങ്ങളെ വിസ്മയിപ്പിച്ച പ്രിയ സംവിധായകന്.... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..... Happy Birthday പ്രിയൻ സർ.....❤❤

    (ഇന്നലെ മുളച്ച.... ഒന്ന് രണ്ട് സിനിമകൾ സംവിധാനം ചെയ്ത ചിലരുടെ അസിസ്റ്റന്റ് ആയി ഇദ്ദേഹത്തോട് വർക്ക്‌ ചെയ്ത് പണി പഠിക്കാൻ പറയുന്ന ചിലരുടെ പാ**ട വള്ളി താങ്ങിയും ഈ പറഞ്ഞ ന്യൂ ജൻ ടീം എന്ത് കോപ്രായം കാണിച്ചു വെച്ചാലും അതിനെ പൊക്കിയടിച്ചും നടക്കുന്ന പിതാവിന് മുൻപ് ഭൂജാതരായ..... മലയാള സിനിമയ്ക്ക് മുൻപ് ഉണ്ടായവരാണ് എന്ന് കരുതുന്ന.... ചില സ്വയം പ്രഖ്യാപിത ബുജി ഗ്രൂപ്പുകാരോടും മറ്റുള്ളവരോടും ഒരു ക്ലീഷേ വാചകം മാത്രേ പറയാനുള്ളൂ 'മാർപ്പാപ്പയെ ആരും കുർബാന ചൊല്ലാൻ പഠിപ്പിക്കേണ്ട".)

     
  9. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    ദേവിക ശേഖറിന്റെ പത്രം
    -------------------------------------------

    1999 മാർച്ച്‌ മാസത്തിൽ റിലീസ് ആയ ചിത്രമായിരുന്നു "പത്രം" മലയാളത്തിന്റെ ഫയർ ബ്രാൻഡ് തിരക്കഥാകൃത്ത് രഞ്ജിപണിക്കരുടെ തൂലികയിൽ നിന്നും വിരിഞ്ഞ ഗംഭീരമായ രചനയിൽ മാസ്റ്റർ ക്രാഫ്റ്റ്‌സ് മാൻ ജോഷി മനോഹരമായി സംവിധാനം ചെയ്ത ബ്ലോക്ക്‌ ബസ്റ്റർ ചിത്രത്തിൽ സുരേഷ് ഗോപിയും മഞ്ജു വാര്യരുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വലിയ വിജയമായ പത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും മിന്നുന്ന പ്രകടനങ്ങളായിരുന്നു കാഴ്ച്ചവെച്ചത്.

    ദേവിക ശേഖറിലേക്ക്‌ വരാം.....

    ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങി ഓട്ടോക്കാരനോട് കയർക്കുന്നതായിരുന്നു ദേവികയുടെ ഇൻട്രോ സീൻ.... ഇടയ്ക്ക് വന്ന് കയറി ഒരു കാരണവും ഇല്ലാതെ ദേവികയയോട് തട്ടി കയറി ദേഷ്യപ്പെടുകയാണ് CI തോമസ് വാഴക്കാലി...

    ദേവികയുടെ മറുപടിയിലേക്ക് വരാം....

    "തനിക്ക് ചവിട്ടിയേ തീരൂ അല്ലേ.... തന്റെ ഈ പൊന്തൻകാല് അത്രയ്ക്കങ്ങോട്ട് തരിക്കുന്നുണ്ടെങ്കിലേ അതിന് കെട്ടി എഴുന്നള്ളിച്ച് വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിട്ടുണ്ടല്ലോ നല്ല നെയ്‌കുമ്പളങ്ങാക്ക് കൈയ്യും കാലും വെച്ചപോലെ ഒരു ചരക്ക് മറ്റേ അബ്കാരിയുടെ ഒറ്റപ്പുത്രി..... അവളെ വേണം ചെന്ന് ചവിട്ടാൻ.... എന്താ അതിനുള്ള കൂമ്പുറപ്പുണ്ടോ വാഴക്കാലിക്ക്‌..... ----------- ഗെറ്റ് ലോസ്റ്റ്‌ യൂ ബാസ്റ്റഡ്. "

    സൂപ്പർ സ്റ്റാർസ് വരെ സ്വപ്നം കണ്ടു നടന്നിരുന്ന തരത്തിലുള്ള ഒരു ഇൻട്രൊഡക്ഷൻ സീൻ ആയിരുന്നു ദേവിക ശേഖർ എന്ന കഥാപാത്രത്തിന്.....

    രഞ്ജിപണിക്കർ എന്ന ഫയർ ബ്രാൻഡിന്റെ വെടിച്ചില്ല് കണക്കുള്ള സംഭാഷണങ്ങൾ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും മാത്രം പറഞ്ഞു കേട്ടിട്ടുള്ള മലയാളിക്ക് അന്ന് അതൊരു പുത്തൻ അനുഭവം തന്നെ ആയിരുന്നിരിക്കണം.

    സിനിമയിലുടനീളം ദേവികയുടെ തീപ്പൊരി സംഭാഷണങ്ങൾ അടങ്ങിയ പ്രകടനമാണ്....

    മറ്റൊരു സീൻ നോക്കാം....

    അച്ഛന്റെ മരണശേഷം തങ്ങളുടെ പത്രമോഫീസിലേക്ക് ഭീഷണിയുമായി കടന്നു വരുന്ന വിശ്വനാഥനെ ദേവിക നേരിടുന്ന സീൻ....

    "എടോ വിശ്വനാഥൻ..... ശേഖരന് പിന്മുറയാവകാശപ്പെടാൻ ഒരു ആൺകുട്ടിയില്ലാതെ പോയി എന്ന് വിചാരിച്ചിട്ടൊരു മഹായുദ്ധം ജയിച്ചൂന്നുള്ള ധാർഷ്ട്യം ഒന്നും വേണ്ട തനിക്ക്.... ദാ കണ്ടില്ലേ ആണത്തവും തന്റേടവും നട്ടെല്ലുമുള്ള ഒരു പത്രവും അത്‌ നോക്കി നടത്താൻ ചങ്കൂറ്റമുള്ള മകളേയും ഈ ഭൂമിയില് ബാക്കി വെച്ചിട്ടെന്ന്യാ പോയിരിക്കുന്നെ ശേഖരൻ. അത്‌ മറക്കണ്ട താൻ.... മറക്കരുത്..... സൊ പ്ലീസ് ഷട്ട് അപ്പ് ആൻഡ് ഗെറ്റ് ഔട്ട്‌. "

    സുരേഷ് ഗോപിയുടെയും മുരളിയുടേയും എൻ. എഫ്. വർഗ്ഗീസിന്റെയുമെല്ലാം തീപ്പൊരി പ്രകടനങ്ങളാണ് സിനിമയിൽ എങ്കിലും ആ തീപ്പൊരിക്ക് മേൽ ജ്വലിച്ചു നിൽക്കുന്ന പ്രകടനമായിരുന്നു മഞ്ജു വാര്യരുടെ ദേവിക ശേഖർ എന്ന കഥാപാത്രത്തിന്.

    മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും മാത്രം പറഞ്ഞു കേട്ടിട്ടുള്ള നെടുനീളൻ തീപ്പൊരി സംഭാഷണങ്ങൾ പ്രതിനായകന്മാരോടും മറ്റും ഒരു പെൺകുട്ടി പറഞ്ഞു കൈയ്യടി നേടുന്നത് വലിയ സംഭവം തന്നെയായിരുന്നിരിക്കണം അന്നത്തെ കാലത്ത്. സൂപ്പർ സ്റ്റാർസിനെ വെല്ലുന്ന ഇൻട്രോഡക്ഷൻ സീനിൽ തുടങ്ങി ഒരു സിനിമ മുഴുവൻ ഒരു സൂപ്പർ സ്റ്റാറിനെ കാഴ്ച്ചക്കാരനാക്കി ഒരു നായിക തകർത്തു വാരുന്ന കാഴ്ച്ചയും പത്രത്തിലൂടെ കാണാനായി.

    ദേവിക ശേഖർ എന്ന കഥാപാത്രമായി മലയാളിയെ ഞെട്ടിക്കുമ്പോൾ മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് വയസ്സ് വെറും 20.മറ്റു പല നായികമാർക്കും അന്നും ഇന്നും എന്നും സ്വപ്നം കാണാൻ പറ്റാത്ത തരത്തിലുള്ള പ്രകടനമായിരുന്നു ആ 20 വയസ്സുകാരി പെൺകുട്ടി കാഴ്ച്ച വെച്ചത്. രഞ്ജിപണിക്കരുടെ തൂലികയിൽ വിരിയുന്ന കടുകട്ടിയായ നെടുനീളനും വെടിച്ചില്ല് കണക്കുള്ളതുമായ സംഭാഷണങ്ങൾ പറയാനുള്ള ബുദ്ധിമുട്ട് സൂപ്പർ താരങ്ങൾ പോലും പങ്കുവെച്ചിട്ടുണ്ട് അപ്പോഴാണ് ഒരു 20 വയസ്സുകാരി പൂ പറിക്കുന്ന ലാഘവത്തോടെ അതിമനോഹരമായി അതിഗംഭീരമായി അത്തരത്തിലുള്ള നെടുനീളൻ സംഭാഷണങ്ങളാലും മികച്ച അഭിനയ മുഹൂർത്തങ്ങളാലും ഒരു സിനിമ മൊത്തത്തിൽ കൊണ്ടുപോയത്.

    മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശക്തമായൊരു കഥാപാത്രമാണ് ദേവിക ശേഖർ. വിപ്ലവ നായകനായ അച്ഛന്റെ വിയോഗത്തിൽ അച്ഛൻ ബാക്കി വെച്ചിട്ട് പോയ പത്രവും മറ്റുകാര്യങ്ങളും ഏറ്റെടുത്ത് മറ്റുള്ളവർക്ക് ധൈര്യം പകർന്ന് മുൻപോട്ട് പോകുന്ന കഥാപാത്രം ഒപ്പം അച്ഛന്റെ ഗാദകരോടുള്ള പ്രതികാരവും. ഒപ്പം പത്രധർമ്മത്തെ പറ്റി ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ഒരു കഥയുള്ള സിനിമ ഏതൊരു അഭിനേത്രിയും ചെയ്യാൻ കൊതിക്കുന്ന സിനിമയും ശക്തമായ വേഷവും.

    അച്ഛന് മുൻപിൽ കുട്ടിത്വം മാറാത്ത മകളായും.... പത്രമോഫീസിലെ മുതിർന്നവരോട് തമാശ പറഞ്ഞു നടക്കുന്ന അവരുടെ കുസൃതികുട്ടിയായും..... സമൂഹത്തിൽ പൊട്ടിത്തെറിക്കുന്ന വഴക്കാളിയായും നടക്കുന്ന..... ഇബ്നുവിനോടുള്ള സഹോദരി സ്നേഹവും അച്ഛന്റെ മരണശേഷമുള്ള സങ്കടവും നന്ദനോടുള്ള പ്രണയവും അച്ഛന്റെ ഗാധകരോടുള്ള പകയും എല്ലാം പ്രകടമാക്കേണ്ട കഥാപാത്രം.... ഇതിനേക്കാളൊക്കെ ഏറെ ശൗര്യവും പ്രായത്തിൽ കവിഞ്ഞ പക്വതയും ആവശ്യത്തിൽ കൂടുതൽ വേണ്ട ബോൾഡ് ആയ കഥാപാത്രമായിരുന്നു ദേവിക ശേഖർ. അതായത് ഒരു മനുഷ്യായുസ്സിൽ മുഴുവൻ അനുഭവിച്ചു തീർക്കേണ്ട പലതും ചെറിയൊരു പ്രായത്തിൽ തന്നെ അനുഭവിച്ചു തീർത്തുകൊണ്ടിരിക്കുന്ന എല്ലാവികാരങ്ങളിലൂടെയും കടന്നുപോകുന്നൊരു കഥാപാത്രം..... ആ കഥാപാത്രത്തിന്റെ പ്രകടനം തെല്ലൊന്ന് പാളിയിരുന്നെങ്കിൽ സിനിമയെ മൊത്തം നെഗറ്റീവ് ആയി ബാധിക്കാൻ മാത്രം കെൽപ്പുണ്ടായിരുന്ന ക്യാരക്ടർ. തന്റെ ഇരുപതാം വയസ്സിലാണ് അത്തരമൊരു ചലഞ്ച് മഞ്ജു ഏറ്റെടുത്ത് വിജയിപ്പിച്ചത്. ഏവരേയും അമ്പരപ്പിച്ച..... കോരിത്തരിപ്പിച്ച പ്രകടനം തന്നെയായിരുന്നു അത്. മലയാളികൾ നിറകൈയ്യടികളോടെ ഏറ്റെടുത്ത ഒരു കഥാപാത്രം.

    സുരേഷ് ഗോപി,, മുരളി, എൻ. എഫ്. വർഗ്ഗീസ്, ബിജുമേനോൻ, അഭിരാമി, കൊച്ചിൻ ഹനീഫ, ജോസ് പ്രകാശ്, എം എസ്, തൃപ്പുണിത്തുറ, ജഗന്നാഥ വർമ്മ, ജനാർദ്ദനൻ, സ്ഫടികം ജോർജ്ജ്, ബാബു നമ്പൂതിരി, സുകുമാരി, ടി. പി. മാധവൻ, വിജയ്‌മേനോൻ, കുഞ്ചൻ, ഷമ്മി തിലകൻ, വിജയകുമാർ,ശരത്ദാസ്,Etc. തുടങ്ങിയ ഇതിഹാസങ്ങളും പ്രഗൽഭരുമടങ്ങിയ വലിയൊരു താരനിരയുടെ മികച്ച പ്രകടനങ്ങൾക്ക് മുകളിൽ ഒരു 20 വയസ്സുകാരിയുടെ പ്രകടനം തെളിഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഓർക്കാമല്ലോ ആ അഭിനേത്രിയുടെ റേഞ്ച്....

    നായകന്റെയടക്കം മറ്റുള്ളവരുടെ പ്രകടനത്തെ വരെ നിഷ്പ്രഭമാക്കിയ ശക്തയായ ദേവിക ശേഖറിന് തന്നെ അവകാശപ്പെട്ടതാണ് പത്രം. ദേവിക ശേഖർ എന്ന കഥാപാത്രത്തിന്റെ പേരിൽ തന്നെ അറിയപ്പെടേണ്ട സിനിമ തന്നെയാണ് പത്രം.

    മഞ്ജുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം..... ദേവിക ശേഖർ ❤❤

    ഇതൊക്കെ കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ എന്ന അഭിനേത്രി മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്..... ലേഡി സൂപ്പർ സ്റ്റാർ എന്ന ഒരു ഇമേജ് അവർക്ക് മലയാളി ചാർത്തി കൊടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടും അവര് അതിന് അർഹ തന്നെയാണ്. വെറും 20 സിനിമകൾ കൊണ്ട് ആ ഒരു പേര് അവര് നേടിയെടുത്തിട്ടുണ്ടേൽ അവര് ഇന്നത്തെ യുവത്വത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മാസ്സ് തന്നെയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നും ലേഡി മോഹൻലാൽ എന്നുമൊക്കെ പറയുമ്പോൾ അവരെ കളിയാക്കുന്ന പാൽകുപ്പികൾ പണ്ടത്തെ അവരുടെ സിനിമകൾ ഒക്കെ ഒന്ന് എടുത്ത് കാണുന്നത് നന്നായിരിക്കും..... മോഹൻലാലും സുരേഷ് ഗോപിയും ജയറാമും നെടുമുടിവേണുവും മുരളിയും തിലകനും അടക്കമുള്ള ഇതിഹാസങ്ങൾക്കൊപ്പം ഇങ്ങനെ കട്ടയ്ക്ക് പിടിച്ചു നിന്ന് അഭിനയിച്ച വേറെ ഏത് നായികയുണ്ട്...... ചില സിനിമകളിൽ അവരോളവും ചിലതിൽ അവരേക്കാൾ ഗംഭീരമായും പ്രകടനം നടത്തി തന്നെയാണ് അവർക്ക് ആ പേര് ചാർത്തി കിട്ടിയത് അതും 20 വയസ്സിനുള്ളിൽ ആണെന്നും ഓർക്കണം. അതുകൊണ്ട് തന്നെയാണ് മലയാളി കുടുംബങ്ങൾ അവരെ ആഘോഷമാക്കുന്നതും. Once a King is always a King എന്നാണ് എന്നുള്ളത് ആരും മറക്കാതിരിക്കുന്നത് നല്ലതാണ്. നാളുകൾക്ക് ശേഷം മോഹൻലാലിൽ നിന്ന് ഒരു മികച്ച പ്രകടനം നമുക്ക് സമ്മാനിക്കാൻ ഒരു ആന്ധ്രാക്കാരൻ കൊരടാല ശിവ വേണ്ടി വന്നു..... മമ്മൂട്ടയിലെ നടനെ നാളുകൾക്ക് ശേഷം പുറത്ത് കൊണ്ടുവരാൻ ഒരു തമിഴ്നാട്ടുകാരൻ റാമും വേണ്ടി വന്നു അപ്പൊ അക്ഷയപാത്രം പോലുള്ള അവരുടെ കഴിവുകളെ പുറത്തെടുക്കാൻ കഴിവുള്ളവർ ഇവിടെ ഇല്ലാത്തതാണ് പ്രശ്നം.... അതുപോലെ തന്നെയാണ് ഇതും. ഒരു ഫാന്റം പ്രവീൺ ഒഴികെ തിരിച്ചു വരവിൽ ആരും മഞ്ജു വാര്യർ എന്ന അഭിനേത്രിയെ ഉപയോഗപ്പെടുത്തിയിട്ടില്ല.... മഞ്ജു വാര്യർ എന്ന താരത്തെ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. മഞ്ജു വാര്യർ എന്നും പ്രകടനം കൊണ്ട് ഞെട്ടിച്ചിട്ടേയുള്ളൂ അവര് ശക്തമായി തന്നെ തിരിച്ചു വരും.

    Manju Warrier ❤
     

Share This Page