ഇന്നലെ ഫസ്റ്റ് ഷോ എടപ്പാൾ ശാരദയിൽ നിന്ന് കണ്ടിരുന്നു . മുപ്പതു % സ്റ്റെസ്റ്സ് ഉണ്ട്. പടം മോശമല്ല. എന്ന് വെച്ച് എല്ലാവര്ക്കും ദഹിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും..പ്രേത്യേകിച് യൂത്തന്മാർക് ഇഷ്ടമാകാൻ ചാൻസ് കുറവാണു . അത് പടം മോശം ആയതു കൊണ്ടല്ല ഫാമിലി ഡ്രാമയും സെന്റിമെൻറ്സും അല്പം കൂടുതൽ ആണ് . റോയ് - ക്ലാര എന്നി രണ്ടു പേരുടെ വിവാഹത്തിൽ തുടങ്ങി ഒന്നാം വിവാഹവാര്ഷികത്തിൽ അവസാനിക്കുന്നകഥയാണ് ചിത്രം പറയുന്നത് . സിനിമക്കുപരി നിത്യജീവിതത്തിൽ സാദാരണക്കാരന്റെ വീട്ടിൽ നടക്കുകയും നടന്നു കൊണ്ടിരിക്കുന്നതുമായ ഒരു സംഭവത്തെ ഒന്ന് വിശദീകരിച്ച സിനിമയാക്കിയതാണ് സംവിധായക . പഴയകാല സത്യൻ അന്തിക്കാട് - മേനോൻ സിനിമകളുടെ നായകന്മാരോട് ചെറുതല്ലാത്ത സാമ്യം ചാക്കോച്ചന്റെ നായക കഥാപാത്രത്തിനുണ്ട് . സെന്റിമെൻസ് രംഗങ്ങളിൽ അടക്കം ചാക്കോച്ചൻ നന്നായി . നായികയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ് . സ്വാഭാവികമായ അഭിനയമായിരുന്നു നിമിഷയുടേത് . ഇടയ്ക്കിടെ ഹരീഷ് കണാരന്റെ ചില കൗണ്ടറുകളും ചെമ്പിൽ അശോകന്റെ ഒരു സീക്വൻസും ചിരിക്കു വക നൽകുന്നുണ്ട് . ഒരു ഗുണ്ടാ സംഘമായി കോർക്കുന്ന രംഗവും ലിയോണ ഷേണായ് ടെ രംഗങ്ങളും അത്ര തന്നെ ആവശ്യമായിരുന്നില്ല എന്ന് തോന്നി . ഭാര്യ -ഭർത്താക്കന്മാരുടെ ഇണക്കവും പിണക്കങ്ങളും സാമ്പത്തിക ഞെരിക്കവുമൊക്കെ മുൻപും കണ്ടുമടുത്ത സംഭവങ്ങൾ ആണെങ്കിലും വലിയ മുഷിച്ചിലൊന്നും പടം ഉണ്ടാക്കിയില്ല. തുടക്കത്തിലേ സ്റ്റാർട്ടിങ് ട്രബിൾ ഒഴിച്ചാൽ പടം ട്രാക്കിൽ ആയിരുന്നു . ശാന്തി കൃഷ്ണ - ചാള മേരി - സുനിൽ സുഖദ - വിജയ രാഘവൻ എന്നിവരും നന്നായി . ഗാനങ്ങൾ ഒകെ ശരാശരി ആയിരുന്നു .കാമറ നന്നാക്കാമായിരുന്നു എന്ന് തോന്നി . റേറ്റിംഗ് -3