1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Action Hero Biju -FDFS ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Feb 6, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    1983 എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എബ്രിഡ് ഷൈനും പ്രേമം എന്ന ഇന്‍ഡസ്ട്രി ഹിറ്റിനു ശേഷം നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണു ആക്ഷന്‍ ഹീറോ ബിജു. സംവിധായകനും നായകനും കൂടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നായിക സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായെത്തിയ അനു ഇമ്മാനുവേല്‍ ആണു.

    കഥ

    ബിജു പൗലോസ് എറണാകുളം ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ ആണു. എംഫില്‍ കഴിഞ്ഞ് കോളേജ് ലക്ചറര്‍ ആയ ബിജു പോലീസില്‍ ചേരണമെന്ന ആഗ്രഹം കൊണ്ടാണു എസ് ഐ ടെസ്റ്റ് എഴുതി പോലീസ് ആയത്. ഒരു പോലീസുകാരന്‍ നെഞ്ചും വിരിച്ച് നിന്നാല്‍ തീരാവുന്നതേ ഉള്ളു രാഷ്ട്രീയക്കാരുടെ കളികള്‍ എന്ന് വിശ്വസിക്കുന്ന മുഖം നോക്കാതെ നടപടി എടുക്കുന്ന സാധാരണക്കാരനു നീതി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന പോലീസ് ഓഫീസറാണു ബിജു. ബിജുവിന്റെ ഒരോ ദിവസത്തെ ജീവിത സംഭവ വികാസങ്ങളാണു സിനിമ.

    വിശകലനം.

    ഭരത് ചന്ദ്രന്‍, ബല്‍റാം , സോളമന്‍ ജോസഫ് അങ്ങനെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ നമ്മള്‍ സിനിമയിലൂടെ കണ്ടിട്ടുണ്ട് കോരിത്തരിച്ചിട്ടുമുണ്ട്. എന്നാല്‍ അവരുടെ സ്റ്റേഷന്‍ ജീവിതം എങ്ങനെയാണു എന്നതിനു കുറിച്ച് വലിയ പിടിപാടൊന്നും പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടില്ല. മേല്പറഞ്ഞ പോലീസ് വേഷങ്ങള്‍ മന്ത്രിയോട് തട്ടികയറുന്നതും പൊതു മധ്യത്തില്‍ വില്ലനെ ഇടിച്ചിടുന്നതുമൊക്കെയാണു സിനിമയിലൂടെ കാണിച്ചിട്ടുള്ളത്. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാവുന്നത് ഇതില്‍ ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തെ പച്ചയായി ചിത്രീകരിക്കുന്നു എന്നത് കൊണ്ടാണു. തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ ശ്രമിച്ച് മലയാള സിനിമയില്‍ ഒരു പുത്തന്‍ ചലച്ചിത്രഭാഷ്യം രചിക്കാനാണു എബ്രിഡ് ഷൈന്‍ ശ്രമിച്ചിരിക്കുന്നത്.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ ശ്രമം പൂര്‍ണ്ണമായും വിജയത്തിലേക്കെത്തിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. അതിനു പ്രധാനമായ കാരണം അത്തരമൊരു വേഷം കൈകാര്യം ചെയ്യാന്‍ തക്കവണ്ണം ഉയരങ്ങളിലേക്ക് നിവിന്‍ പോളി എത്തിയിട്ടില്ല എന്നത് തന്നെയാണു. പ്രേമം എന്ന വമ്പന്‍
    വിജയത്തിനു ശേഷം വീണ്ടുമൊരു പ്രണയ ചിത്രം ചെയ്യാമായിരുന്നിട്ടും അതിനു തയ്യറാവാതെ തന്‍റെ ഇമേജിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് ചാടുവാനുള്ള ഒരു വെമ്പല്‍ നിവിന്‍ പോളിയുടെ ഭാഗത്ത് നിന്നുണ്ടായത് തികച്ചും അഭിനന്ദനാര്‍ഹമായ ഒന്നാണു. ജെറി അമല്‍ ദേവിന്റെ മനോഹര സംഗീതവും മികച്ച ഛായാഗ്രഹണവും ആക്ഷന്‍ ഹീറോ ബിജുവില്‍ മികച്ച് നിക്കുമ്പോഴും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ നിവിന്‍ പോളിയുടെ അഭിനയം മുഴച്ച് നില്ക്കുന്നത് ബിജുവില്‍ കല്ലുകടിയാവുന്നു.

    ഡയലോഗ് ഡെലിവറിയിലെ കൃതിമത്വം പലപ്പോഴും അരോചകമാവുന്നു. നായികയായെത്തിയ
    അനു ഇമ്മാനുവേല്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ സിനിമയിലുണ്ടെങ്കിലും ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രേമത്തിനു ശേഷം വന്‍ പ്രതീക്ഷയില്‍ പുറത്തിറങ്ങിയ സിനിമ നിരാശപ്പെടുത്തുന്ന ഒന്നായി മാറിയതില്‍ നിവിന്‍ പോളി ആരാധകര്‍ക്ക് ദുഃഖിക്കേണ്ടതില്ല കാരണം ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്നതാണു തങ്ങളുടെ താരം എന്നതില്‍ അവര്‍ക്ക് സന്തോഷിക്കാം. എന്നിരുന്നാലും ഒരു ദിവസം മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ വാദിയായോ പ്രതിയായോ ഇരിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് ഈ സിനിമ തികച്ചും രസകരമായിരിക്കും.

    പ്രേക്ഷക പ്രതികരണം.

    ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പകുതി പ്രതീക്ഷ കൈവിട്ട ചിത്രമാണു ആക്ഷന്‍ ഹീറോ ബിജു. സിനിമ കണ്ടിറങ്ങുന്നവരില്‍ അതു കൊണ്ട് തന്നെ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല.

    ബോക്സോഫീ സാധ്യത.

    ഇനീഷ്യല്‍ റെക്കോര്‍ഡ് പ്രതീക്ഷിച്ച് പുറത്തിറക്കുന്ന മസാല ചിത്രങ്ങള്‍ ഇറക്കേണ്ട ആളല്ല താനെന്ന് എബ്രിഡ് ഷൈന്‍ എങ്കിലും മിനിമം മനസ്സിലാക്കേണ്ടതായിരുന്നു.

    റേറ്റിംഗ് : 2.5 /5

    അടിക്കുറിപ്പ്:
    പ്രേമത്തില്‍ 5 മിനുറ്റ് കാണിച്ച കലിപ്പ് സീന്‍ കണ്ട് ആവേശം മൂത്ത് രണ്ട് മണിക്കൂറും അങ്ങനെ ചെയ്യാം എന്ന് കരുതിയാല്‍ പിന്നെ എന്തോ ചെയ്യും...!!
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha...Story illaathathanu.main negative..Enthayalum padam watchable und.!
     
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Last 45 min anu paliyathu
    Pinne dialoge delivery
    Otherwise a good movie anu
     
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Story illathathonnumalla prob.. Screen play kurachude beter akanamayirunnu...

    N last fightoke anavashyam ayi... Athum realistic ayit poi kondirunna filmil...
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Njan kanda Bijuvil story enna saadhanam illa...Machan kanda Bijuvil undayirunno..?:roll:
     
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks NS :Thnku:
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx NS
     
  9. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    thanks NS...:Cheers:
     
  10. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Thanks NS...........
     

Share This Page