കഴിഞ്ഞ 2 ദിവസങ്ങളിൽ ഇറങ്ങിയ സിനിമകളെക്കുറിച്ചുള്ള ചില പോസ്ടുകൾ കണ്ടു മടുത്തിട്ടാണ് ഈ പറയുന്നത് .... സിനിമയെകുറിച്ചുള്ള അവരവരുടെ സ്വന്തം അഭിപ്രായം പറയുന്നത് അത് കണ്ട ആളുടെ അവകാശം തന്നെയാണ് പക്ഷെ ഒരു സിനിമയെ ലക്ഷ്യം വെച്ച് കുപ്രചരണങ്ങൾ അഴിച്ചു വിട്ട് രസിക്കുന്നത് ഒരു ബിസിനസ് എന്ന നിലയിൽ നമ്മുടെ സിനിമയ്ക്ക് ദോഷകരമാണ് ... ഇനി ആദ്യം ആക്ഷൻ ഹീറോ ബിജുവിനെ കുറിച്ച് പറയാം .... ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഒരു പോലീസ് സ്റ്റേനും അവിടെത്തെ സംഭവങ്ങളും വളരെ കൃത്യമായി യാധർഥ്യത്തോട് പരമാവധി നീതി പുലര്ത്തി എടുത്തു വെച്ച സിനിമയാണ് ബിജു (intern ship ന്റെ ഭാഗമായി 14 ദിവസം പോലീസ് സ്റ്റേഷൻ വിസിറ്റിനു പോയിരുന്നു അതാണ് ഇത്രയ്ക് ആധികാരികത ..നോ തെറ്റിധരിക്കൽ പ്ലീസ് ) നമ്മൾ ഇതുവരെ കണ്ടു മടുത്ത പോലീസ് സിനിമകളിലെ പോലെ ക്രൈം ബ്രാഞ്ചൊ സിബിഐ യോ ഒക്കെ അന്വേഷിക്കേണ്ട കൊലപാതകം സ്വന്തം റിസ്കിൽ അന്വേഷിക്കുന്ന , ടേബിളിന്റെ പുറത്ത് കറങ്ങുന്ന ഗ്ലോബ് സ്വന്തമായുള്ള,അന്വേഷണ ചുമതലയിൽ നിന്നും മാറ്റും എന്ന് പറയുമ്പോ മുഖ്യമന്ത്രിയെ മുറിയിൽ പൂട്ടിയിട്ട് അയാളുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് ക്ലാസെടുത് ഭീഷണിപ്പെടുത്തി ഞെട്ടിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടറും സാഹിത്യ ഭാഷയിൽ വർത്തമാനം പറയുന്ന കേന്ദ്രം വരെ പിടി ഉള്ള വില്ലനും ഒന്നും ഈ സിനിമയിൽ ഇല്ല. അതുകൊണ്ട് തന്നെ 'പ്രേമം' അഭിനയിക്കുന്ന ഏത് നടനും ഇത് അഭിനയിക്കാം എന്ന് പറഞ്ഞുകൊള്ളട്ടെ .. ആവശ്യമില്ലാതെ നമ്മുടെ superstars പണ്ട് ചെയ്ത പോലീസ് കഥാപാത്രങ്ങളുമായി താരദമ്യം ചെയ്തു പോസ്റ്റു ചെയ്യുന്നത് എന്തിനു വേണ്ടിയാണ് ? . (കൂട്ടത്തിൽ പഞ്ച് ഡയലോഗ് ഇല്ല എന്ന് പറയുന്നവരും ഉണ്ട് കേട്ടോ ..) ഇനി മഹേഷിന്റെ പ്രതികാരത്തെ ക്കുറിച്ച് ...(കുരു പൊട്ടുന്ന ആരാധകർ വായിക്കാതെ ഇരിക്കുക) ഏറ്റവും കൂടുതൽ പോസിറ്റീവ് അഭിപ്രായം നിലവിൽ വരുന്നത് ഈ സിനിമയ്ക്കാണ്. പക്ഷെ ഈ സിനിമയിലെ മോഹൻലാൽ എന്ന നടനെ ചെറുതായി കളിയാക്കിക്കൊണ്ടുള്ള ഒരു സംഭാഷം കാരണം സിനിമയുടെ നിർമ്മാതാവിനെ (ആഷിക് അബു) തെറി വിളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.സാധാരണ എഴുത്തുകാരനും സംവിധായകനും ആണ് തെറി കിട്ടാറു, ഇതിപ്പോ ആഷിഖ് ഒരു മമ്മൂട്ടി ഫാൻ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് . പണ്ട് ബി ഉണ്ണികൃഷ്ണൻ എന്തോ കാണിച്ചെന്നും പറഞ്ഞു മമ്മൂട്ടി ഫാൻസും (കൂട്ടത്തിൽ ഞാനും) കുറെ ബഹളം വെച്ചിരുന്നു .. എന്തായാലും നമ്മുടെ സൂപ്പറുകളെ സഭ്യമല്ലാത്ത രീതിയിൽ പറഞ്ഞാൽ എന്തായാലും പൊങ്കാല വരും .. ഇതുപക്ഷേ ഒരു തമാശയായിട്ടാണ് എല്ലാവർക്കും പെട്ടെന്ന് തോന്നുക.(മസിലു പിടിച്ചു നടക്കുന്നവനെ നോക്കി നീയാരെടാ മമ്മൂട്ടിയോ എന്ന് നമ്മൾ തമാശയ്ക്ക് ചോദിക്കില്ലേ അതുപോലെ ഒരു നിർദോഷ തമാശയായി കാണാലോ ഇതും ...) അത് എന്തെങ്കിലും ആവട്ടെ ... എന്തായാലും മലയാളത്തിൽ നല്ല ഒരുപാട് സിനിമകൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ ...പുതിയ പരീക്ഷണങ്ങളും നല്ല സിനിമകളും ഇനിയും ഉണ്ടാകട്ടെ... എല്ലാം പ്രോത്സാഹിപ്പിക്കപ്പെടട്ടെ .... ഒരു സിനിമയും പ്രൊമോട്ട് ചെയ്യാനോ ആരെയെങ്കിലും ചൊറിയാനോ ഇട്ട പോസ്റ്റല്ല.... ഇത് രണ്ടു ചെയ്താലും ഒരു കാര്യവും ഇല്ല .. ഹി ഹി ഒരു ഫ്രീ ടിക്കറ്റ് പോലും കിട്ടൂല ...
Good njan parayan irunnatha 2nd sub.. Aashik 6 films cheythu... Athil thante rashtriya chinthakalonnum kooti kuzhachitilla... Ennit matoral direct cheyth aashik produce cheythapol.. Athu kandu ellavarum valeduthu Kashtam thanne.... Manasoke vallathe shoshichu...
Realstic aayi poya bijuvne climaxil enthna agane oru fight knd vanathe..athe aa releastc approachne sheri vekunathe aano
B.Unnikrishnan ee theri vilicha case il angeru ninne alle tv il paramarshicheth Sent from my Galaxy S3 using tapatalk