പടം ഇന്നലെ കണ്ടിരുന്നു . എടപ്പാൾ ഗോവിന്ദ മാറ്റിനി . ഏറെക്കുറെ ഫുൾ ആണ് . പടം ഇഷ്ടപ്പെട്ടില്ല . കത്തി - തുപ്പാക്കി ഒകെ ഒരു ഫ്രഷ്നെസ്സ് ഉള്ള വിജയ് ആയിരുന്നെങ്കിൽ ഇതിൽ സാമാന്യം നന്നായി വെറുപ്പിച്ചിട്ടുണ്ട് . ഒരു കിടിലൻ സബ്ജെക്ട് ആയിരുന്നു പക്ഷെ അത് എൻഗേജിങ് ആയിട്ട് പറയുന്നതിൽ സംഭവിച്ച പാളിച്ച ആണ് സർക്കാരിനെ പാതിവെന്ത പോലെ ആക്കി നിർത്തുന്നത് . കീർത്തി സുരേഷ് എന്തിനാണ് ഈ പടത്തിൽ എന്ന് മനസിലായിട്ടില്ല , വരലക്ഷ്മി , രാധാരാവി എന്നിവർ നന്നായി ചെയ്തിട്ടുണ്ട് . ആദ്യ പകുതിയിലെ ചില രംഗങ്ങൾ അനാവശ്യമായി കുത്തികയറ്റിയ പോലെ തോന്നി. വിജയ് കു വേണ്ടി സൃഷ്ടിച്ച ചില രംഗങ്ങൾ മുഴച്ചു നിന്നു്. ഗാനങ്ങൾ ഒന്നും അത്ര മെച്ചമുള്ളതായി തോന്നിയില്ല യോഗിബാബു ചുമ്മാ വന്നു പോയി . ആദ്യപകുതിയേക്കാൾ മെച്ചമായി തോന്നിയത് രണ്ടാം പകുതി ആണ്. രണ്ടാം പകുതി തുടങ്ങിയപ്പോൾ പടം കൈവിട്ടു പോകുകയാണ് എന്ന് തോന്നിയിടത്തു നിന്നും ഒരു പോലീസ് ലാത്തിച്ചാർജ് സീനോടെ പടം ട്രാക്കിലായി . വരലക്ഷ്മിയുടെ റീ - എൻട്രിയോടെ പടം എൻഗേജ് ആയി വന്നു . പക്ഷെ വളരെ സിമ്പിൾ ആയും ഹരി സ്റ്റൈലിൽ ഒരു അനാവശ്യ ഫൈറ്റും കുത്തിക്കേറ്റി ഒരു ഗും ഇല്ലാതെ അവസാനിപ്പിച്ച് . കത്തിയിലും മെർസലിലും വിജയ് ഒരു നടനെന്ന നിലയിൽ കൂടി നല്ല പെർഫോമൻസ് ആയിരുന്നു .ഇതിൽ അല്പം ഓവറായ പോലെ തോന്നി. തിയേറ്ററിൽ തണുപ്പൻ പ്രതികരണം ആയിരുന്നു . വിജയുടെ കഴിഞ്ഞ രണ്ടു സിനിമകൾ ആയി താരതമ്യം ചെയ്യുമ്പോൾ അത്ര മെച്ചമില്ലാത്ത പടം ആണ് സർക്കാർ . my rating 2/5