Sidhu Panakkal ലൂസിഫറിന്റെ സെറ്റിൽ നിന്ന് സ്റ്റീഫൻ നെടുമ്പള്ളി യാത്രയായപ്പോൾ അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടാകും, മനസ്സിൽ ചെറിയ നൊമ്പരം അനുഭവപെട്ടിട്ടുണ്ടാകും. ചെറിയ വികൃതികളും കുസൃതികളുമായി ഞങ്ങളെ സ്നേഹിച്ചും ചിരിപ്പിച്ചും കളിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞ ആറു മാസമായി സ്റ്റീഫൻ നെടുമ്പള്ളി..ലാലേട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ലൂസിഫർ ഷൂട്ടിങ് കഴിഞ്ഞിട്ടില്ല. ലാലേട്ടന്റെ വർക്ക് കഴിഞ്ഞു. ആ സെറ്റിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും ആ അസാന്നിദ്യം ഒരു ശൂന്യതയായി അനുഭവപ്പെടും തീർച്ച. പൃഥ്വിരാജ് നടനാണോ സംവിധായകനാണോ എന്ന് സംശയം തോന്നും.നടനെക്കാൾ മികച്ച സംവിധായകൻ.. സംവിധായകനെക്കാൾ മികച്ച നടൻ. എന്തായാലും പ്രഗൽഭ സംവിധായാകർക്കൊപ്പം ചേർത്ത് നിർത്താവുന്ന സംവിധയകൻ തന്നെയാണ് രാജു.ആ സെറ്റിൽ ഒരു ഫോണും ശബ്ദിചിട്ടില്ല. ഷോട്ടിന് മുൻപ് സൈലെൻസ് എന്ന് രാജു പറഞ്ഞാൽ ആൾകൂട്ടം പോലും നിശബ്ദമാകും. ആ ആജ്ഞശക്തിക്ക് മുന്നിൽ നമിക്കുന്നു. ആന്റണി ഒരിക്കൽ സെറ്റിലെത്തിയപ്പോൾ പറഞ്ഞു ഇങ്ങനെ ആയിരിക്കണം സിനിമാസെറ്റ് എന്ന്. തിരക്കഥാ രംഗത്ത് മാറ്റ് തെളിയിച്ച മുരളിഗോപിയുടെ ശക്തമായ.. അതിശക്തമായ തിരക്കഥ. ആ മാറ്റിന് തന്റെ ഭാവനയുടെ മാറ്റ്കൂടെ ചേർത്തുള്ള രാജുവിന്റെ സംവിധാന മികവ് .ഛായാഗ്രഹണ രംഗത്ത് പുതിയ പരീക്ഷണങ്ങൾ. ആ പരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് സംവിധായകന്റെ മനസുമായി ചേർത്ത് ഛായാഗ്രഹണത്തിന്റെ അനന്ത സാധ്യതകളിലൂടെ ലൂസിഫർ അതിമനോഹരമായി അഭ്രപാളികളിലേക്കു പകർത്തിയ സുജിത് വാസുദേവിന്റെ വൈഭവം.ഒരു കലാസംവിധായകന്റെ കഴിവ് സിനിമയുടെ ഓരോ ഫ്രെയിമും എത്രമാത്രം മനോഹരമാക്കും എന്ന് തെളിയിച്ച മോഹൻദാസിന്റെ കലാസംവിധാന പാടവം.ലേഡി മോഹൻലാൽ എന്ന് വിളിപ്പേരുള്ള അഭിനയത്തിന്റെ മഹാറാണി മഞ്ജുവാരിയരുടെ നിറസാന്നിദ്യം.അനിയന്റെ സംവിധാനത്തിൽ ചേട്ടന്റെ (ഇന്ദ്രജിത്) മികച്ച പ്രകടനം. പ്രിയതാരം ടോവിനോയുടെ പങ്കാളിത്തം. ബോളിവുഡിൽ നിന്ന് വിവേക് ഒബ്റോയിയുടെ മോളിവുഡിലേക്കുള്ള അരങ്ങേറ്റം തിരുവനന്തപുരം,എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, ബോംബെ,ബാംഗ്ലൂർ, റഷ്യ, ലക്ഷദ്വീപ്,എന്നീ പ്രദേശങ്ങളിലെ നയനമനോഹരമായ വർണ കാഴ്ചകൾ.. ഇനിയുമുണ്ട് ലൂസിഫറിൽ പുതുമകൾ ഏറെ.കോടികൾ മുടക്കി സംവിധായകന്റെ ഇഷ്ടത്തിന് പ്രവർത്തിക്കുന്ന വലിയ മനസുള്ള ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ്.ഈ സിനിമക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന സാങ്കേതിക പ്രവർത്തകർ. പുതിയ കാഴ്ചകളും പുതിയ വിസ്മയങ്ങളും പുതിയ അനുഭവങ്ങളും പുതിയ മായാജാലങ്ങളും പ്രേക്ഷകർക്ക് നൽകാൻ ലാലേട്ടൻ -പൃഥ്വിരാജ് -ആന്റണി പെരുമ്പാവൂർ-മുരളിഗോപി ടീമിന്റെ ലൂസിഫറിന് കഴിയും എന്ന ഉറപ്പിൽ സ്റ്റീഫൻ നെടുമ്പള്ളി ലൂസിഫർ സെറ്റിനോട് വിടപറഞ്ഞു.