1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review ഒടിയൻ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Dec 15, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഒടിയൻ @കണിമംഗലം
    തിയേറ്റർ - ചങ്ങരംകുളം മാർസ് സമയം - കാലത്തു 4 .30

    ആദ്യമേ പറയാം കടുത്ത നിരാശ ആണ് ഒടിയൻ തന്നത് . നല്ലൊരു എന്റെർറ്റൈനെർ പ്രതീക്ഷിച്ചു , ഇരുത്തി മുഷിപ്പിച്ചു . ഇങ്ങനെ ഒരു റിവ്യൂ ജനിക്കാൻ കാരണം ഓടിയന്റെ അണിയറ പ്രവർത്തകരും സർവോപരി ക്യാപ്റ്റൻ ഓഫ് ദി ഷിപ്, ദി ഗ്രെറ്റസ്റ് വി എ . ശ്രീകുമാർ മേനോൻ .

    മോഹൻലാൽ എന്ന എന്റെ ഇഷ്ട താരത്തെയും അങ്ങേരു എടുത്ത ആത്മ സമർപ്പണത്തെയും മുൻനിർത്തി തന്നെ പറയാം , ആ ഒരു ഭാഗം മാറ്റി നിർത്തിയ ശ്രീകുമാർ മേനോൻ എന്ത് അധ്വാനം ആണ് നടത്തിയത് തള്ളൽ അല്ലാതെ എന്ന് മനസിലായില്ല . ഒരു ക്ലാസ് പടം എടുത്തു വെച്ചിട്ടു ആറാം തമ്പുരാനും ദേവാസുരവും ആണെന്ന് പറഞ്ഞതിലെ യുക്തി മനസിലായില്ല .

    തുടക്കത്തിലേ കവലയിലെ സീനിന്റെ ദൈർഘ്യം കൂടിവരുമ്പോൾ തോന്നിയ ലാഗ് സിനിമയിൽ ഉടനീളം കണ്ടു . പയ്യന്മാരുടെ പ്രകടനത്തിൽ എന്തോ പന്തികേട് തോന്നി . മോഹൻലാൽ ഒഴിച്ചാൽ ബാക്കി താരങ്ങളൊക്കെ കണക്കാണ്. സിദ്ദിഖ് , സന , കൈലാഷ്‌ തരക്കേടില്ല. മഞ്ജുവിനും പ്രകാശ് രാജിനും പൊലിമക്കൊത്തു ഉയരാൻ മാത്രം എന്തേലും ചെയ്യാൻ ഉള്ള പോലെ തോന്നിയില്ല .

    പ്രകാശ് രാജിന്റെ ഡബ്ബിങ് ഒരു കല്ലുകടി ആയി തോന്നി . ജയചന്ദ്രന്റെ പാട്ടുകൾ നന്നായിരുന്നു . കൊണ്ടോരാം എന്ന പാട്ടു കയറിവന്ന സമയം അത്ര മികച്ചതല്ല. VFX തള്ളിയതിന്റെ നാലിലൊന്നു മികച്ചതായിരുന്നില്ല .

    പീറ്റർ ഹൈൻ പുള്ളിയുടെ കരിയർ best വർക്ക് ആണെന്ന് പറഞ്ഞത് ഏതോ ദുഷ്ട ശക്തിയുടെ പ്രചോദനം ആണെന്ന് വ്യക്തം . തിയേറ്ററിൽ ഫാൻസ്‌ ഷോ ആയിട്ട് കയ്യടി ഉയർന്നത് ഇന്ട്രോക് മാത്രം ആണെന്ന് കൂടി പറഞ്ഞു കൊള്ളട്ടെ...
    പുലിമുരുകനിൽ വിസ്മയിപ്പിച്ച ഷാജികുമാറിന്റെ നിഴൽ മാത്രമേ കാണാൻ സാധിച്ചുള്ളൂ . ക്ലൈമാക്സ് സംഘട്ടനം എന്താണ് സംഭവിക്കുന്നതെന്നത് പോലും അവ്യക്തം .

    ഒരു ആരാധകന്റെ നിരാശ ആയി കണ്ടാൽ മതി..അല്ലാതെ എനിക്ക് ഓടിയനോടോ മേനോനോടൊ ഒരു ദേഷ്യവും ഇല്ല..റേറ്റിംഗ് ഇടുന്നില്ല .
     
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Thanks for the review
     
    THAMPURAN likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Thanks bro
     
    THAMPURAN likes this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Thanks Kanimangalam
     
    THAMPURAN likes this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks mbra
     

Share This Page