വീരം , വേതാളം, വിവേകം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത് ചിത്രമാണ് വിശ്വാസം. ഇതിനു മുന്പിരിങ്ങിയ വിവേകം തീർത്തും നിരാശപ്പെടുത്തിയ ചിത്രം ആയതോണ്ട് ആകാം ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കാണാൻ പോയത്. എന്നാൽ ഇത്തവണ ശിവ സെരിക്കും ഞെട്ടിച്ചു. ഇന്റർനാഷണൽ സ്പൈ ത്രില്ലെർ വിട്ടു മധുരൈ മാവെട്ടം, ഗുണ്ടായിസം ഉള്ള നായകൻ എന്നിങ്ങെന സ്ഥിരം കേട്ട് കാഴ്ചകൾ ആണേൽ പോലും മേക്കിങ്ങിൽ പുലർത്തിയ മികവും , അഭിനേതാക്കളുടെ പ്രകടനവും , മികച്ച രണ്ടാം പകുതിയും ക്ലൈമാക്സും വിശ്വാസത്തെ അജിത് ശിവ കുട്ടണിയിൽ വന്ന ഏറ്റവും മികച്ച ചിത്രം ആക്കുന്നു. അജിത് ഇന്ത്യൻ സിനിമ എന്നല്ല ലോക സിനിമയിൽ തന്നെ ഏറ്റവും മികച്ച സ്ക്രീൻ പ്രെസെന്സ ഉള്ള നടന്മാരിൽ ഒരാൾ ആണ്. അതിനെ പൂർണമായും വിനിയോഗിച്ച ഇൻട്രൊഡക്ഷൻ സീ ആയിരിന്നു താരത്തിന്റേത്. ഈ അടുത്ത് ഒരു കൊമേർഷ്യൽ സിനിമയിൽ കണ്ട നായകന്റെ മികച്ച ഇൻട്രൊഡക്ഷൻ. എന്നാൽ പിന്നീട് ചിത്രം പതുകെ വഴുതി പോകുന്നതായി തോന്നിയെങ്കിലും അനിഖയുടെ ഇൻട്രൊഡക്ഷനോടെ സിനിമ വീണ്ടും ട്രാക്കിൽ കേറി. ഒരു മികച്ച രണ്ടാം പകുതിയും ക്ലൈമസൊടെ ചിത്രം അവസാനിച്ചു. വിശ്വാസം മറ്റു ശിവ - അജിത് ചിത്രങ്ങൾ ആയി വ്യത്യസ്തം ആണ്. ഒരു റൂറൽ മാസ്സ് എന്റെർറ്റൈനെർ എന്ന രീതിയിൽ വീരം ആയി സാദൃശ്യം ഉണ്ടേൽ പോലും ആ താരതമ്യം അവിടെ അവസാനിക്കുന്നു. വിശ്വാസം കുറെ കൂടെ ഇമോഷണൽ ആയ ചിത്രമാണ്.ഫാതെർഹൂദ് ഉള്ള ഒരു ട്രിബ്യുട്ട എന്ന് വിളിക്കാം ഈ ചിത്രത്തെ. ചിത്രത്തിൽ ക്ലൈമാക്സ് പോലും ഒരു മൈൻസ്ട്രീം തമിഴ് പടം പോലെ അല്ല. കടയ്ക്കുട്ടി സിംഗം എന്ന കാർത്തി പടത്തിനു ശേഷം ഏറ്റവും കൂടുതൽ തമിഴ് ബി,സി സെന്ററിയിൽ റീച് കിട്ടുന്ന ചിത്രം വിശ്വാസം ആയിരിക്കും. അജിത് എന്ന നടന്റെ ക്യാരീർ ബേസ്ഡ് പെർഫോമൻസുകളിൽ ഒന്നാണ് വിശ്വാസം. ഇമോഷണൽ രംഗങ്ങളിൽ ഗംഭീര പ്രകടനം ആയിരിന്നു. അനിഖ, നയൻതാര, തമ്പി രാമയ്യ ,റോബോ ശങ്കർ, ജഗപതി ബാബു, വിവേക് തുടങ്ങിയവരും മികച്ചു നിന്നു. എടുത്തു പറയേണ്ടത് ഡി. ഇമ്മന്റെ മ്യൂസിക് ആൻഡ് ബിജിഎം ആണ്. അത്രത്തോളം മികച്ചു നിന്നു ഗാനങ്ങളും ബിജിഎം ..പ്രത്യേകിച്ചും കണ്ണാണു കണ്ണേ സോങ് നല്ല ഇമ്പം ഉണ്ടാർന്നു. വെട്രിയുടെ DOP , ടെക്നിക്കൽ സൈഡ് എല്ലാം തന്നെ മികച്ചു നിന്നു. ദിലീപ് സുബ്ബരായൻ ..എല്ലാ ഫ്യയ്റ്റ് ഒന്നിലൊന്നു മികച്ചത്. റസ്റ്റ് റൂം ഫ്യയ്റ്റ് കാർണിവൽ ഫ്യയ്റ്റ് രണ്ടും നല്ല ആക്ഷൻ കോമ്പോസിഷൻ (Katta waiting for Kaappaan ) ആദ്യ പകുതിയിൽ ചില രംഗങ്ങൾ മുഷിപ്പിച്ചു. അതുപോലെ മധുരൈ സ്ലാങ് ചിലയിടത് മനസിലാകാതെ വന്നു. (അത് സിനിമയുടെ കുഴപ്പം അല്ല,..എന്റേത് ആണ് ) . അത് മാറ്റി നിർത്തിയാൽ ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ വിശ്വാസം പൂർണ തൃപ്തി നൽകി. അജിത് ശിവയിൽ കാണിച്ച വിശ്വാസം തിരിച്ചു നൽകി എന്ന് തന്നെ പറയാം. ഈ ചിത്രത്തിന് ഇതിലും നല്ല പേരില്ല. RATING : 4/5
Imman serikkum underrated aanu..vaaney vaaney idaykk oru instrumentation und..oru carnatic touch. Kidu aan.