ആക്ഷൻ മാസ്സ് മസാല സിനിമകൾ മലയാളത്തിൽ കുറഞ്ഞു വരുന്ന സമയത്താണ് അത്തരം സിനിമകൾ നല്ല സ്റ്റൈലായിട്ട് അവതരിപ്പിക്കാൻ കഴിവുള്ള ഹനീഫ് അദനിയെപ്പോലെ ഉള്ള സംവിധായകന്റെ കടന്നുവരവ് .മുൻ സിനിമയായ ഗ്രേറ്റ് ഫാദറിനെപോലെ തിരക്കഥയെക്കാൾ മേക്കിങ്ങിലാണ് മിഖായേൽ എന്ന സിനിമയുടെ മികവിരിക്കുന്നത് . എന്നത്തേയും പോലെ തിരക്കഥയിലെ പോരായ്മകൾ ഛായാഗ്രഹണ ,പശ്ചാത്തല സംഗീത മികവുകൊണ്ട് മറികടക്കാൻ കഴിചിട്ടുണ്ട് മിഖായേലിന് . നിവിൻ പോളി തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടുതന്നെ തന്റെ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിച്ചു .ഉണ്ണി മുകുന്ദന് ചെയ്യാൻ മാത്രമുള്ള വില്ലത്തരമൊന്നും സിനിമയിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ കഥാപാത്രം മാർക്കോയ്ക്ക് മസിൽ കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടത്തമായിരുന്നു കാര്യമായി ചെയ്യാനുണ്ടായിരുന്നത് .പ്രകടനത്തിന്റെ കാര്യത്തിൽ കയ്യടികൾ മുഴുവനും സിദ്ധിഖിനായിരുന്നു . ഒരു ആക്ഷൻ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളുമുള്ള സിനിമയാണ് മിഖായേൽ .വലിയ പുതുമകളൊന്നും ഇല്ലാത്ത തിരക്കഥ ഒരു തവണ കണ്ടിരിക്കാൻ കൊള്ളാവുന്ന പരുവത്തിലാക്കി വച്ചിട്ടുണ്ട് സംവിധായകൻ. തീയേറ്ററിൽ നിന്ന് കണ്ട ഞാൻ സംതൃപ്തനാണ് . വേറൊരു കാര്യം : സിനിമയാണ് . ഇഷ്ടാനിഷ്ടങ്ങൾ വെറും വ്യക്തിപരമാണ് .സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് തുറന്ന് പറയാനുള്ള അവകാശം പ്രേഷകനുണ്ട് .ഈ സിനിമയെക്കുറിച്ചുള്ള നെഗറ്റിവ് അഭിപ്രായങ്ങളെല്ലാം റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു എന്നൊക്കെ കേൾക്കുന്നു . ഇതൊന്നും സഹിക്കാൻ കഴിയില്ലെങ്കിൽ പിന്നെ നിങ്ങളൊക്കെ എന്തിനാണ് സിനിമയെടുക്കുന്നത് ??