Watched URI The Surgical Strike ഓരോ നിമിഷവും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച..... നൊമ്പരപ്പെടുത്തിയ.... കോരിത്തരിപ്പിച്ച..... ഒരു വിസ്മയ ദൃശ്യാനുഭവം. ഓരോ ഇന്ത്യക്കാരനും തീർച്ചയായും തിയ്യേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ടൊരു ദൃശ്യാനുഭവം. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തേയും അതിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനേയും ആസ്പദമാക്കി Aditya Dhar ഒരുക്കിയ Uri The Surgical Strike ശരിക്കും ഒരു വിസ്മയാനുഭവം തന്നെയാണ്. നടന്ന ഒരു സംഭവത്തെ അദ്ദേഹം ശക്തമായി രചിച്ച് അതിനെ അവിസ്മരണീയമായ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച വാർ മൂവികളുടെ മുൻനിരയിലേക്ക് എത്തിച്ചിരിക്കുന്നു. Mitesh Mirchandani - Cinematographer യുടെ ഛായാഗ്രഹണത്തെ പറ്റി പറയാൻ വാക്കുകളില്ല തന്റെ ക്യാമറകൊണ്ട് അദ്ദേഹം അതിമനോഹരമായ മാജിക്ക് തന്നെയാണ് പ്രേക്ഷകനുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. ഓരോ ഷോട്ടുകളും കണ്ട് അത്ഭുതത്തോടെ നോക്കി തരിച്ചിരുന്നു പോകും. ഗംഭീരം.... അതിഗംഭീരം ഛായാഗ്രഹണം. Shivkumar V Panickerടെ എഡിറ്റിംഗ് ചിത്രത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നു. ചിത്രത്തെ ഇത്രയേറെ ഒരു മികച്ച ത്രില്ലിംഗ് അനുഭവമാക്കി മാറ്റിയതിൽ എഡിറ്റിങ്ങിന്റെ പങ്ക് വളരെ വലുതാണ്. Shashwat Sachdev ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തോട് ഏറെ ചേർന്ന് നിൽക്കുന്നവയായിരുന്നു. അതിമനോഹരം. Vicky Kaushal Major Vihan Singh Shergill എന്ന കഥാപാത്രമായി ആ മനുഷ്യൻ ജീവിച്ചു എന്ന് തന്നെ വേണം പറയാൻ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ആ കഥാപാത്രത്തിന്റെ ഭംഗി. അത്രയേറെ മികച്ച രീതിയിൽ അദ്ദേഹം വിഹാൻ എന്ന കേന്ദ്ര കഥാപാത്രത്തെ മികവുറ്റതാക്കി. Mohit Raina Major Karan Kashyap എന്ന കഥാപാത്രം മോഹിത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. മനോഹരമായി തന്നെ മോഹിത് ആ കഥാപാത്രത്തെ അവതരിപ്പിച്ചു. Yami Gautam Pallavi Sharmaയെന്ന RAW ഏജന്റ് ആയി നിലവാരം പുലർത്തിയ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് യാമി. Kirti Kulhari Seerat Kaur എന്ന എയർഫോഴ്സ് ഓഫീസറായി മികവുറ്റ പ്രകടനമായിരുന്നു Kirtiയുടേത്. ചിത്രത്തിലെ ഏറ്റവും കൂടുതൽ രോമാഞ്ചമുളവാക്കിയ സീനുകളിൽ ഒന്നും Kirtiയുടേതായിരുന്നു. Paresh Rawal,Manasi Parekh Gohil,Swaroop Sampat, Shishir Sharma, Riva Arora, Etc. തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ റോളുകളിൽ തിളങ്ങി നിന്നു. ഈ സിനിമ തന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. പറഞ്ഞറിയിക്കാനാകാത്ത ഒരു തരം അനുഭവമാണ് അത്. ഇന്ത്യൻ ആർമ്മിയോടുള്ള ആരാധനയും കടപ്പാടും ബഹുമാനവും സ്‌നേഹവും എല്ലാം ഒന്നൂടെ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട് ഈ ചിത്രം. (ഒരു സിനിമ കണ്ട് തോന്നേണ്ട ഒന്നല്ല അത് എന്നറിയാം ഒരിക്കലും അങ്ങനെയല്ല താനും. പക്ഷേ അവരുടെ അനുഭവങ്ങൾ ഇതുപോലെ ചലന ദൃശ്യങ്ങളായി മുന്നിൽ കാണുമ്പോൾ അവരോടുള്ള ബഹുമാനം വീണ്ടും കൂടാൻ സഹായിച്ചു എന്നാണ് ഉദ്ദേശിച്ചത്.) അങ്ങേയറ്റം അഭിമാനിക്കുന്നു രാജ്യം കാക്കുന്ന ധീരജവാന്മാരെയോർത്ത്. ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിരകളിലൂടെ ഒരു വൈദ്യുതപ്രവാഹമായിരുന്നു കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയേറെ രോമാഞ്ചമുളവാക്കിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇന്ത്യൻ ആർമ്മിയുടെ സർജിക്കൽ സ്ട്രൈക്കിനെ എല്ലാ അർത്ഥത്തിലും അതിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ Aditya Dhar അണിയിച്ചൊരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗവും ഒന്നിനൊന്ന് മെച്ചം. അല്പം നൊമ്പരത്തോടെയും അതിലേറെ ഞെട്ടിയും കോരിത്തരിച്ചും കണ്ടു തീർത്തൊരു വിസ്മയ ദൃശ്യാനുഭവം. നെഞ്ചും വിരിച്ച് അഭിമാനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ തിയ്യേറ്റർ വിട്ടിറങ്ങാൻ പറ്റിയ ഒരു വിസ്മയ ചിത്രം. ഓരോ ഇന്ത്യാക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട..... തിയ്യേറ്ററിൽ നിന്നും തന്നെ കണ്ടിരിക്കേണ്ട ഒരു വിസ്മയ ദൃശ്യാനുഭവം. ഇന്ത്യൻ ആർമ്മി അതൊരു വികാരമാണ്..... അഭിമാനമാണ്..... ❤ ജയ് ഹിന്ദ് (അഭിപ്രായം തികച്ചും വ്യക്തിപരം)