1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review പേരന്‍പ് - ഹൈറേഞ്ച് റിവ്യൂ

Discussion in 'MTownHub' started by Highrange, Feb 2, 2019.

  1. Highrange

    Highrange Debutant

    Joined:
    Sep 17, 2016
    Messages:
    40
    Likes Received:
    73
    Liked:
    18
    Trophy Points:
    3
    തിരുവനന്തപുരം - SPI കൃപ Screen 2
    സ്റ്റാറ്റസ് - ഹൗസ്ഫുള്‍ വിത്ത് റിട്ടേണ്‍സ്

    പേരന്‍പ്.
    Great Love എന്നര്‍ത്ഥം വരുന്ന പേരന്‍പിന് ഇംഗ്ളീഷ് ടൈറ്റില്‍ Resurrection എന്നാണ് റാം നല്‍കിയത്. ഇയര്‍ക്കൈയിന്‍ (പ്രകൃതിയുടെ) പന്ത്രണ്ട് ഭാഗങ്ങളില്‍ അവസാനത്തേതും കണ്ട് കഴിയുമ്പോള്‍ അര്‍ത്ഥപൂര്‍ണമാവുന്ന ടൈറ്റിലാണത്. നാം കണ്ടിട്ടും കാണാതെ പോയ, കാണാന്‍ കഴിയാതിരുന്ന, കണ്ടില്ലെന്ന് നടിച്ച കാര്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് അത്യന്തികമായി പേരന്‍പ്. പ്രകൃതിയുടെ പന്ത്രണ്ട് ഭാവങ്ങളിലൂടെ മുന്‍ ചിത്രങ്ങളിലേതെന്ന പോലെ കൂട്ടം തെറ്റി അലയേണ്ടി വരുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് റാം.

    അമുദവന്‍ സ്നേഹനിധിയായ അച്ഛനാണ്. സ്നേഹവും അപ്പപ്പോളുള്ള കുട്ടിയുടെ ആവശ്യങ്ങളും നിറവേറ്റാനുള്ള ഉള്‍ക്കാഴ്ച മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളു. സ്പാസ്റ്റിക് പരാലിസിസ് ബാധിക്കപ്പെട്ട പാപ്പാ അയാളുടെ മാത്രം ചുമതലയും മറ്റുള്ളവരുടെ ബാധ്യതയുമായിത്തീര്‍ന്നതോടെ മനുഷ്യരില്ലാത്ത, കുരുവി ചാകാത്ത ഇടം തേടി പാലായനം ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിതനായതാണ്. അമുദവന്‍ മകള്‍ക്ക് അന്യനാണ്. മകളെ ഇണക്കിയെടുക്കാന്‍ അയാള്‍ നിഷ്കളങ്കമായി പ്രയത്നിക്കുകയും ചെയ്യുന്നു. ഒന്നൊന്നിനെ ആശ്രയിച്ചു തുടരുമ്പോള്‍ സ്വാഭാവികമായി ഇണങ്ങിച്ചേരുന്നത് പ്രകൃതിപരമായ സവിശേഷതയായി പാപ്പാ അമുദവനോടടുക്കു കാഴ്ചകളിലൂടെ റാം കാണിച്ചു തരുന്നുണ്ട്. ഒരു കുരുവിയെ പ്രതീകാത്മകമായി പറത്തിവിട്ടാണ് പ്രകൃതിയെ കൃത്യമായി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

    മകളുടെ കൗമാരത്തിലേക്കുള്ള വളര്‍ച്ചയെ ആശങ്കയോടെയും അജ്ഞതയോടെയുമാണ് അമുദവന്‍ നോക്കിക്കാണുന്നത്. മകളുടെ സാമൂഹ്യവല്‍ക്കരണത്തിന്‍റെ പ്രാധാന്യം വൈകിമാത്രമാണ് തിരിച്ചറിയുന്നതെങ്കിലും നഗരത്തിലേക്കുള്ള കൂടുമാറ്റവും സ്വന്തം ശാരീരിക മാറ്റങ്ങളോടുള്ള പാപ്പായുടെ പ്രതികരണങ്ങളും അയാളെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുണ്ട്. നിസ്സഹായതയുടെ പരകോടിയില്‍ ആശയറ്റവനായ അമുദവന്‍ പതിനൊന്നാം അധ്യായത്തില്‍ കടലിലേക്ക് നടന്നടുക്കുകയും ജീവിതത്തിലേക്ക് തിരിച്ചു കയറുന്നതും പ്രകൃതിയുടെ ഇടപെടലായി മാറുന്നു.

    തികച്ചും സത്യസന്ധമായ സിനിമയെന്നാണ് പേരന്‍പിനെ വിളിക്കേണ്ടത്. കഥാപാത്ര നിര്‍മിതിയില്‍, കാഴ്ചപ്പാടുകളില്‍, നിലപാടുകളില്‍ അങ്ങേയറ്റം സത്യസന്ധമായി സമീപിച്ചിരിക്കുന്ന സിനിമ. പാപ്പാ എന്ന കഥാപാത്രത്തെ നോക്കുക, വീട്ട് ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടിരുന്ന അവള്‍ക്ക് ഫോര്‍മല്‍ ആയി ഒരു പേരു പോലും ഉണ്ടായിരുന്നില്ല. താന്‍ ആശ്രയിക്കേണ്ടി വരുന്ന ആളുകള്‍ മാത്രമായിരുന്നു അവളുടെ ലോകം. ശാരീരികമായ മാറ്റങ്ങളോടുള്ള അവളുടെ പ്രതികരണം പാവയിലെ ചായം പൂശലിലും ടി.വിയിലെ നായകനോടും റോഡില്‍ കാണുന്ന ചെറുപ്പക്കാരനോടും മതിലിലെ സിനിമാപ്പരസ്യത്തോടുമൊക്കെ വെളിവാകുമ്പോഴും ബാര്‍ബി ഡോളുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന അമുദവന്‍ സമൂഹത്തിന്‍റെ മുഴുവന്‍ നിലക്കണ്ണാടിയാണ്. ഭൗതിക പരിമിതികള്‍ക്കപ്പുറം വളര്‍ച്ചയുള്ള, സ്വതന്ത്രമായ,പാറിപ്പറക്കുന്ന, ആശ വളരുന്നൊരു മനസ്സ് പാപ്പായ്ക്കുണ്ടെന്ന് അമുദവന്‍ മാത്രമല്ല തിരിച്ചറിഞ്ഞത്, ഇക്കാലമത്രയും കണ്ട റിഹാബിലിറ്റേഷന്‍ സെന്‍ററുകളിലും സ്പെഷ്യല്‍ സ്കൂളുകളിലും ജൈവികമായ, പ്രകൃതിപരമായ ആഗ്രഹങ്ങളിലേക്ക് പറക്കാനാഗ്രഹിച്ചവരെ കാണാതെപോയ ഞാനും കൂടിയാണ്.

    മീര എന്ന ട്രാന്‍സ് കഥാപാത്രത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നു റാം. ട്രാന്‍സ് വ്യക്തികളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെ അങ്ങനെ തന്നെ ഒപ്പിയെടുത്തു വെച്ചിട്ടുണ്ട് റാം. അമുദവനും മീരയെ കണ്ടത് അതേ സമൂഹത്തിന്‍റെ കണ്ണിലൂടെ തന്നെയാണ്. അമുദവന്‍റെ ജീവിതത്തിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ മീരയുടെ ഇടപെടലിലൂടെ അവതരിപ്പിച്ച റാം അവിടെ സ്ഥാപിച്ചെടുത്ത ഒരു രാഷ്ട്രീയമുണ്ട്. ആണും പെണ്ണും മാത്രമല്ല പ്രകൃതിയെന്ന്. അതിരുകളില്ലാത്ത ആകാശത്തിനു കീഴില്‍ ചുവരുകളുടെ ബന്ധമില്ലാതെ നടക്കുന്ന പാപ്പായില്‍ അവസാനിക്കുന്ന അധ്യായത്തിന്‍റെ പേര് ഇങ്ങനെയാണ്.. ഇയര്‍ക്കൈഃ പേരന്‍പാനത് (Nature is compassionate)

    മമ്മൂട്ടിയുടെ അഭിനയശേഷിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെ സമാനമായ ഭൂതകാലങ്ങളിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നടനാകുന്നു മമ്മൂട്ടി. എഴുതിത്തള്ളിയവരൊക്കെയും പുകഴ്ത്തിപ്പറയുന്ന മധുരപ്രതികാരങ്ങളില്‍ ആനന്ദം കൊണ്ടുകൊണ്ടേയിരുന്ന നടന്‍. അമുദവന്‍ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടും. നിസ്സഹായനും നിരാശനുമായ വേഷപ്പകര്‍ച്ചകള്‍ മമ്മൂട്ടിയിലെ നടന് പുതുമയുള്ളതല്ലെങ്കിലും തെല്ലൊരാവര്‍ത്തനത്തിനോ താരതമ്യത്തിനോ ഇടം നല്‍കാത്ത വണ്ണം ആടിത്തീര്‍ത്തിട്ടുണ്ട് മമ്മൂട്ടി. പാപ്പായുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നത്, ഭാര്യയെ കാണാന്‍ പോകുന്ന രംഗം, വഞ്ചിച്ച് തുരത്തിയോടിച്ചവരോട് കാരണമന്വേഷിക്കാതെ തിരിച്ചു നടന്നകലുന്ന രംഗം, മകളുടെ ആര്‍ത്തവ രക്തം കണ്ട് ഉത്കണ്ഠപ്പെടുന്ന രംഗം തുടങ്ങിയവ മമ്മൂട്ടിയുടേത് മാത്രമായ രംഗങ്ങളാണ്. പാടിപ്പുകഴ്ത്തുന്നവരും ബാഹ്യസൗന്ദര്യ ആസ്വാദകരും അകന്ന് നില്‍ക്കുകയാണെങ്കില്‍ ആയിരം അമുദവന്‍മാരെ ഇനിയും ആടിത്തീര്‍ക്കാന്‍ ശേഷിയുള്ള നടനാണ് മമ്മൂട്ടി.

    സാധന. തങ്കമീന്‍കളില്‍ ദേശീയപുരസ്കാരം നേടിയ സാധന വീണ്ടും റാമിനൊപ്പം അതേ ചരിത്രം ആവര്‍ത്തിക്കുകയാണ്. ശാരീരിക വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തിന്‍റെ ആംഗിക ചലനങ്ങള്‍ കൊണ്ട് മാത്രമല്ല, വൈകാരിക പരിസരങ്ങളിലും സഞ്ചരിച്ചെത്തുകയാണ് സാധന. ഒന്ന് മുതല്‍ മൂന്ന് വരെ മാത്രം എണ്ണിപ്പറയുന്ന പാപ്പായില്‍ നിന്നും നാല് എന്ന് അമുദവനെ തിരുത്തുന്ന പാപ്പായിലേക്കുള്ള പരിണാമം കേവല താരതമ്യത്തിനതീതമായി ഭവിച്ചിട്ടുണ്ട്. അമുദവനോടുള്ള ഭയം, പിന്നീടുള്ള സ്നേഹം, വിജയലക്ഷ്മിയോടുള്ള ബന്ധം, ട്രെയ്നിങ് സ്കൂളിലെ അനുഭവങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത കഥാപരിസരങ്ങളിലൂടെയുള്ള പാപ്പായുടെ യാത്ര സാധനയുടെ കൈകളില്‍ ഭദ്രമായിരുന്നു.

    തേനി ഈശ്വര്‍- പേരന്‍പിന്‍റെ ഛായാഗ്രഹണം സമീപകാലത്ത് കണ്ടതില്‍ മികച്ചതാണ്. കഥാപരിസരങ്ങളോട് ഇഴുകിച്ചേര്‍ന്ന ദൃശ്യപരിചരണമാണ് തേനി ഈശ്വറിന്‍റേത്. പാപ്പായെ വീട്ടിലാക്കി അമുദവന്‍ നദിക്കക്കരെ നിന്ന് അവളെ നിരീക്ഷിക്കുന്ന രംഗം ഏറെ പ്രിയപ്പെട്ടതായി. അമുദവനും പാപ്പായ്ക്കും പുറമെ പ്രകൃതിയെ, വിവിധ ഭാവങ്ങളെ വലിയ രീതിയില്‍ പ്രതിഷ്ഠിക്കുന്നതില്‍ തേനി ഈശ്വര്‍ വലിയ പങ്ക് വഹിച്ചു. തീര്‍ത്തും സ്വാഭാവികമായ ലൈറ്റിങ് ആണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത് എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം വിശേഷിച്ചും പശ്ചാത്തല സംഗീതം പേരന്‍പിനെ മുഴുവനായി ആവാഹിക്കുന്നതാണ്. കൃത്യമായ ഇടങ്ങളില്‍, സിനിമ പ്രേക്ഷകനെ കൂടെക്കൂട്ടിയ വൈകാരിക തലങ്ങളിലൊക്കെയും ഒരു അരുവി പോലെ യുവന്‍റെ സംഗീതം ഒഴുകിയിട്ടുണ്ട്.

    ഒരു ആര്‍ട്ട് ഹൗസ് സിനിമയെന്ന യേണറില്‍ അവഗണിക്കപ്പെടേണ്ട സിനിമയേ അല്ല പേരന്‍പ്. മെലോഡ്രാമകള്‍ക്കുള്ള നൂറു മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാമായിരുന്നിട്ടും ഒരു രംഗം പോലും നെറ്റി ചുളിപ്പിക്കാതെ, സമൂഹത്തിനു മുന്നില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ട് വെച്ച് അവസാനിക്കുന്ന സിനിമ. പൂര്‍ണമായും സംവിധായകന്‍റെ സിനിമ. 'തരമണി'യുടെ ക്ളൈമാക്സില്‍ റാമിനോട് തോന്നിയ വിയോജിപ്പ് ഇവിടെ ഇല്ലേയില്ല. പേരന്‍പ് കേവലം സിനിമയെന്ന നിലയില്‍ കണ്ടുപേക്ഷിക്കാനാവില്ല, മറിച്ച് അമുദവന്‍ ചോദിക്കുന്നത് പോലെ നിങ്ങള്‍ എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് ജീവിക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം നിങ്ങളോട് തന്നെ ചോദിച്ചു കൊണ്ടേയിരിക്കും.


    റേറ്റിങ് - 4.25/5
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    Highrange likes this.
  3. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Thanks
     
    Highrange likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks
    Super writeup..
     
    Highrange likes this.
  5. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Trophy Points:
    3
    Thanks , good review
     
    Highrange likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Heavy thanx man !
     
    Highrange likes this.

Share This Page