ഹിമാലയൻ ഗോത്ര വർഗ്ഗക്കാരുടെയിടയിലെ വിചിത്രമായ വിശ്വാസങ്ങൾ, നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയ്ക്ക് വളരെ അടുത്ത് കൂടെ കടന്നു പോകുന്ന ഒരു വാൽനക്ഷത്രം, അതിനെ അടുത്ത് നിന്ന് വീക്ഷിക്കാൻ മണാലിയിലേക്ക് യാത്ര തിരിക്കുന്ന ആൽബർട്ട് ലൂയിസ് എന്ന അസ്‌ട്രോഫ്യ്‌സിസിസ്റ്എം അയാളുടെ ഏഴു വയസ്സുകാരനായ മകന്റെയേം കഥയാണ് നയൻ. പ്രെറിലീസ് പ്രോമോകളിൽ പൃഥ്വിരാജ് അച്ഛൻ മകൻ ബന്ധത്തെക്കുറിച്ചുള്ള ചിത്രം എന്ന് പറഞ്ഞെങ്കിലും അത്ര എളുപ്പത്തിൽ ഉള്ള ഒരു സിംഗിൾ ലൈൻ പ്ലോട്ട് ഈ ചിത്രത്തിന് ഇല്ല. സയൻസ് ഫിക്ഷൻ,സൈക്കോളജിക്കൽ ത്രില്ലെർ, Horror, റൊമാൻസ് അങ്ങനെ പല GENRE സിനിമകളുടെ സ്വഭാവം 9 എന്ന ചിത്രത്തിനുണ്ട്. ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പോസിറ്റീവ് ഇതിന്റെ DIRECTION ആണ്. അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ജെനുസ്. ഇത്രേം വിചിത്രമായ ഒരു കോൺസെപ്റ് അയാൾ കോൺസിവ് ചെയ്ത രീതിയും അത് അതിലും നന്നായി എക്സിക്യൂട്ട് ചെയ്തതിനും ജെനുസ് അഭിനന്ദനം അർഹിക്കുന്നു. ജെനുസ് മാത്രമല്ല അഭിനേതക്കളായ പൃഥ്വിരാജ്,വാമിഖയ ഗബ്ബി, മമത മോഹൻദാസ്,പ്രകാശ് രാജ്, തുടങ്ങിയവരും അഭിനന്ദനം അർഹിക്കുന്നു. അഭിനന്ദൻ രാമാനുജത്തിന്റെ DOP ആണ് ചിത്രത്തിന്റെ നട്ടെല്ല്. ഏതാണ്ട് 90 ശതമാനം ഡാർക്ക് ഷോട്സുള്ള ഒരു ചിത്രം ഇത്ര മനോഹരമായി ക്രാഫ്റ്റ് ചെയ്തതിനു. മ്യൂസിക് അത്ര മികച്ചതായി തോന്നിയില്ലെങ്കിലും ശേഖർ മേനോന്റെ ബിജിഎം തീമിനോട് യോജിച്ചു നിന്നു. VFX ചിലയിടത്തു മികച്ചതായി ചിലയിടത്തു മോശം ആയും തോന്നി. കഥാഗതിയിൽ രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റ്ഉം , ചില മെല്ലെപ്പോക്കും മാറ്റിനിർത്തിയാൽ തീർത്തും വ്യത്യസ്തമായ മലയാളി ഇന്നേ വരെ കണ്ടു പരിചിയിട്ടില്ലാത്ത ഒരു സിനിമ അനുഭവം തന്നെയാണ് NINE . 4.5/5