1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Uyare - My Review !!!

Discussion in 'MTownHub' started by Adhipan, Apr 27, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Uyare Movie

    പ്രചോദനമായ്..... പാഠമായ്.... കരുത്ത് പകർന്ന്.... പറന്നുയർന്ന "ഉയരെ...."

    ഉയരെ വലിയൊരു പ്രചോദനമാണ് വലിയൊരു പ്രചോദനം.... സ്വപ്നം കാണുന്നവർക്കും സ്വപ്നത്തിലേക്കുള്ള യാത്രാ മധ്യേയുള്ളവർക്കും വിധിയെ പഴിച്ച് ചടഞ്ഞു കൂടിയിരിക്കുന്നവർക്കും എന്ന് വേണ്ട ജീവിത വിജയത്തിനായി പരിശ്രമിക്കുന്ന ഏതൊരാൾക്കും മനക്കരുത്ത് സമ്മാനിക്കുന്ന വലിയൊരു പ്രചോദനം.

    Manu Ashokan എന്ന നവാഗത സംവിധായാകൻ തന്റെ ആദ്യ സംവിധാന സംരഭം ഒരു തുടക്കക്കാരന്റെ പതർച്ചയൊന്നും തന്നെയില്ലാതെ പരിചയസമ്പത്തുള്ള ഒരു സംവിധായകന്റെ തഴക്കത്തോടെ അണിയിച്ചൊരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ഒരു ഭാഗത്ത്‌ പോലും മുഷിപ്പുളവാക്കാതെയാണ് മനു ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത്രയും മനോഹരമായി മികവോടെ വിമാന രംഗങ്ങൾ മറ്റൊരു മലയാള സിനിമയിലും കാണാനായിട്ടില്ല. എല്ലാ അർത്ഥത്തിലും സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം. മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെക്കൂടെ ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇങ്ങനൊരു അതിശക്തമായ....അതിമനോഹരമായ അനുഭവം ഒരുക്കി തന്നതിന് മനുവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

    Bobby-Sanjayമാരുടെ ശക്തമായ രചനയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അതിശക്തമായി അതിമനോഹരമായി തന്നെ ഇരുവരും തൂലിക ചലിപ്പിച്ചിട്ടുണ്ട്. ചിത്രത്തെ ഇത്രമേൽ ശക്തമായ ഒരു അനുഭവമാക്കി മാറ്റിയതിൽ രചനയുടെ പങ്ക് അത്രമേൽ വലുതാണ്. അത്രയേറെ അച്ചടക്കത്തോടെ ശക്തമായാണ് ഇരുവരും പേന ചലിപ്പിച്ചിരിക്കുന്നത്.

    Mukesh Muraleedharanന്റെ ഛായാഗ്രഹണം ചിത്രത്തെ മനോഹരമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റി. ഏറ്റവും മികച്ച രീതിയിൽ തന്നെ അദ്ദേഹം ചിത്രത്തെ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

    Mahesh Narayanന്റെ എഡിറ്റിംഗ് മികവ് ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്.... യാതൊരു മുഷിപ്പും തോന്നിപ്പിക്കാത്ത തരത്തിൽ ചിത്രത്തെ മുൻപോട്ട് കൊണ്ട് പോയതിൽ വലിയ പങ്കാണ് എഡിറ്റർ വഹിച്ചിട്ടിട്ടുള്ളത്. ക്ലൈമാക്സ്‌ രംഗങ്ങൾ എല്ലാം ത്രില്ലടിപ്പിച്ചതിൽ ഏറിയ പങ്കും മഹേഷിന്റെ എഡിറ്റിംങിനാണ്. മികവേറിയ എഡിറ്റിംഗ്.

    Gopi Sunder ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ നിലവാരം പുലർത്തിയവയായിരുന്നു.... പശ്ചാത്തല സംഗീതം മികച്ചു നിന്നിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ ടേക്ക് ഓഫിനെ ഓർമ്മിപ്പിക്കും വിധമായിരുന്നു.... അതുമായി സാമ്യം തോന്നി.

    ഇവർക്കൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റൊരു വിഭാഗമാണ് മേക്കപ്പ് വിഭാഗം.... ആസിഡ് അറ്റാക്കിന് ശേഷമുള്ള പാർവ്വതിയുടെ മുഖമൊക്കെ അത്ര മികവോടെയാണ് അവര് ഒരുക്കിയിരിക്കുന്നത്.... കാണുന്നവൻ ഭയത്തോടെ മുഖം താഴ്ത്തുന്ന രീതിയിൽ..... വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു മേക്കപ്പ് വിഭാഗം.

    PParvathy Thiruvothuപല്ലവി രവീന്ദ്രൻ എന്ന കഥാപാത്രമായ് പാർവ്വതിയുടെ ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം. പാർവ്വതിയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം. സ്നേഹ സമ്പന്നയായ.... കടപ്പാടുള്ള അടിമയായ കാമുകിയായും.... ആ അടിമത്വത്തിൽ നിന്ന് മുക്തി നേടാൻ ശബ്ദമുയർത്തുന്ന യുവതിയായും.... വലിയൊരു ആക്രമണം നേരിട്ട് ജീവിതം തകർന്ന് ആ ഷോക്കിൽ വിഷമിച്ച് കഴിയുന്ന യുവതിയായും ജീവിതം നരകതുല്യമായപ്പോൾ വിധിയെ പഴിച്ച് ഓടിയൊളിക്കാതെ തന്റെ സ്വപ്‌നങ്ങൾ യഥാർത്ഥ്യമാക്കാൻ തന്നെ കണ്ടാൽ മാറി നടക്കുന്ന സമൂഹത്തിന് മുന്നിൽ പതറാതെ ശക്തയായി പോരാടുന്ന സ്ത്രീയായ പല്ലവി രവീന്ദ്രനായി പാർവ്വതി നടത്തിയ പകർന്നാട്ടം വാക്കുകൾക്കതീതമാണ്. നിമിഷ നേരം കൊണ്ട് ആ മുഖത്ത് മിന്നിമറിയുന്ന വിവിധ ഭാവങ്ങൾ കണ്ട് തരിത്തിരുന്നുപോയ്. ശരിക്കും അനുഗ്രഹീതയായ കലാകാരി. അവിസ്‌മരണീയ പ്രകടനം.

    AAsif Aliതന്റെ ഇമേജ് നോക്കാതെ ചെയ്ത കഥാപാത്രമാണ് ഗോവിന്ദ്. ഗോവിന്ദ് എന്ന കഥാപാത്രത്തോട് പ്രേക്ഷകന് തോന്നുന്ന ദേഷ്യമാണ് ആസിഫ് എന്ന കലാകാരന്റെ വിജയം. തിയ്യേറ്ററിന്റെ നാനാ ഭാഗത്ത്‌ നിന്നും ആ കഥാപാത്രത്തിന് നേരെ ഉയർന്നു വന്ന രോഷം മാത്രം മതി ആ പ്രകടനത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.

    TTovino Thomas്റെ വിശാൽ രാജശേഖരൻ എന്ന കഥാപാത്രം വലിയൊരു പ്രകാശമാണ് എല്ലാ അർത്ഥത്തിലും. ചിത്രത്തെ വളരെ എനെർജെറ്റിക്ക് ആയി മുൻപോട്ട് കൊണ്ടുപോകുന്ന വെടിച്ചില് കണക്കുള്ള പ്രകടനം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു പ്രത്യേക ഇഷ്ടം തോന്നിപ്പിച്ചും മനം കീഴടക്കിയൊരു കഥാപാത്രം. ഒരർത്ഥത്തിൽ പല്ലവിയുടെ ഒരു male വേർഷൻ. (കഥാപാത്രങ്ങളുടെ ചില ജീവിത സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ)
    വിശാൽ രാജശേഖരനായി ടോവിനോ തിളക്കമാർന്ന പ്രകടനം കാഴ്ച്ച വെച്ചു.

    സിദ്ദിഖ്- രവീന്ദ്രൻ എന്ന കഥാപാത്രമായി തന്റെ സ്വസിദ്ധമായ പ്രകടനത്തിലൂടെ മികച്ചു നിന്നു. Sarita D Costa എന്ന കഥാപാത്രമായി AAnarkali Marikarമികവുറ്റ പ്രകടനമാണ് കാഴ്ച്ച വെച്ചത്..... കൂട്ടുകാരിയുടെ ഉയർച്ചയിലും താഴ്ച്ചയിലും താങ്ങായി കൂടെ നിൽക്കുന്ന Sarita അനാർക്കലിയുടെ ഇതുവരെ വന്നതിലെ മികച്ച കഥാപാത്രം എന്ന് നിസ്സംശയം പറയാം. ഡയലോഗ് ഡെലിവറിയെല്ലാം മികച്ചു നിന്നു. പ്രതാപ് പോത്തൻ, BBhagath Manuel പ്രേം പ്രകാശ്, ഇർഷാദ്, etc തുടങ്ങി ഒറ്റ സീനിൽ വന്ന SSamyuktha Menonഅടക്കമുള്ള അഭിനേതാക്കളാലെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി മാറ്റി.

    പ്രേക്ഷകന് ഒരു പ്രചോദനമാകാൻ മാത്രമൊരുക്കിയ ഒരു സിനിമയല്ലിത്.... ഒരു യുവതിയുടെ ജീവിത തകർച്ചയും അതിജീവനവും പറയുന്ന വെറുമൊരു ക്ലീഷേ സ്റ്റോറിയല്ല ചിത്രത്തിന്റേത്. ബന്ധങ്ങളുടെ രണ്ട് വശം... അതായത് ബന്ധങ്ങൾ ഒരാളെ എങ്ങനെ ശക്തയും ദുർബ്ബലയും ആക്കുന്നു എന്നും ഈ നാട്ടിലെ നിയമ വ്യവസ്ഥകളിലെ പഴുതുകളും അതുമൂലം സ്ത്രീക്ക് ലഭിക്കാതെ പോകുന്ന നീതിയും ചിത്രം തുറന്ന് കാണിക്കുന്നു. പല്ലവി പലരുടേയും പ്രതിനിധിയാണ്.... പല്ലവിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് പുരുഷന്മാരുണ്ട് അച്ഛൻ, കാമുകൻ, സുഹൃത്ത് മൂന്ന് ഷെയ്ഡ് ഉള്ള പുരുഷന്മാർ ഇതെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു സ്വാധീനിക്കുന്നു എന്ന് ചിത്രം വരച്ചു കാണിച്ചു തരുന്നു.

    മനസ്സറിഞ്ഞു കൈയ്യടിച്ചു പോകുന്ന ഒരുപാട് രംഗങ്ങളുണ്ട് ചിത്രത്തിൽ. എടുത്ത് പറയാനാണേൽ ഒരുപാട് ഉണ്ട്.... ഗോവിന്ദിനോടുള്ള കടപ്പാടിനെ പറ്റി പല്ലവി അച്ഛനോട് പറയുന്നതും.... സ്ത്രീകളുടെ സംസാരത്തെ പറ്റി പറയുന്നതും... വക്കാലത്തുമായി വന്ന കാമുകന്റെ അച്ഛന് മുന്നിൽ ഒരു വാക്ക് പോലും മിണ്ടാതെ നോട്ടം കൊണ്ട് സംസാരിക്കുന്നതും അതിലൂടെ തന്റെ നിശ്ചയദാർഢ്യം കാണിക്കുന്നതും സൗന്ദര്യത്തെ പറ്റി പറയുന്നതും നിയമ വ്യവസ്ഥയിലെ പിഴവുകളെ തുറന്നു കാണിച്ചു തരുന്നതുമായി അനവധി മികവേറിയ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം.

    കടുകട്ടിയുള്ള സംഭാഷണങ്ങളിലൂടെയല്ല ചിത്രം കഥപറയുന്നത്.... മനസ്സിലാക്കി തരുന്നത് മറിച്ച് പലപ്പോഴും സന്ദർഭങ്ങളിലൂടെ.... കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെയാണ് ചലനങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത് സംഭാഷണങ്ങളേക്കാൾ ഇരട്ടി ഫീൽ ആയിരുന്നു അതിന്. സംസാരങ്ങളേക്കാൾ ശക്തിയായിരുന്നു ഓരോ നോട്ടങ്ങൾക്കും.

    കണ്ണും മനസ്സും നിറച്ച.... വെറുമൊരു പ്രചോദനം മാത്രമായ ഒരു സിനിമ മാത്രമല്ല ഉയരെ... മറിച്ച് ഒരു തുറന്നു പറച്ചിലാണ്.... തുറന്നു കാണിക്കലാണ്..... ഓർമ്മപ്പെടുത്തലാണ്.... സമൂഹത്തിന് നേരെ തിരിച്ചു വെച്ചൊരു കണ്ണാടിയാണ്... അനേകം താളുകളുള്ള ചിന്തിപ്പിക്കുന്ന.... കരങ്ങൾക്കും മനസ്സിനും കരുത്ത് പകരുന്ന ഒരു പാഠമാണ്....

    സ്വപ്നം കാണൂ അത് ഒരു സ്വപ്നമായി മാത്രം അവശേഷിപ്പിക്കാതെ.... വിധിയെ പഴിച്ച് ഇരിക്കാതെ.... അതിനോട് പോരാടി അതിലൂടെ അതിനെ സാധ്യതകളാക്കി മാറ്റി തടസ്സങ്ങളെ തൃണവൽക്കരിച്ചുകൊണ്ട് സ്വപ്‌നങ്ങൾക്ക് ചിറക് വെച്ച് പറന്നുയർന്ന് സ്വപ്‌നങ്ങളെ യഥാർത്ഥ്യമാക്കൂ സഹോദരിമാരേ.... സഹോദരന്മാരേ....

    പ്രചോദനമായ്..... പാഠമായ്.... കരുത്ത് പകർന്ന്.... പറന്നുയർന്ന "ഉയരെ"

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mayavi 369, manoj, nryn and 2 others like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thanks Bro
     
    Adhipan likes this.
  3. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     
    Adhipan likes this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks.
     
    Adhipan likes this.
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.

Share This Page