1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഈ പോത്ത് കയർ പൊട്ടിച്ചത് ചുമ്മാ പോകാനല്ല

Discussion in 'MTownHub' started by Mark Twain, Oct 4, 2019.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഈ പോത്ത് കയർ പൊട്ടിച്ചത് ചുമ്മാ പോകാനല്ല.....

    ലോകത്തിലെ തന്നെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഒന്നായ ടൊറന്റോയിൽ പ്രദർശിപ്പിച്ച ചിത്രം. റിവ്യൂ അഗ്രിഗേഷൻ സൈറ്റായ റോട്ടൻ ടൊമാറ്റോസ് തിരഞ്ഞെടുത്ത മികച്ച 20ഫികഷണൽ സിനിമകളിൽ ഒന്ന്. അതിലെല്ലാമുപരി ലിജോ ജോസ് എന്ന പ്രാന്തൻ സംവിധായകന്റെ സിനിമ .

    ഗോത്ര കാലത്ത് നിന്ന് ഇന്നത്തെ നിലയിലേക്കുള്ള മനുഷ്യന്റെ പരിണാമം രൂപത്തിൽ മാത്രമേയുള്ളു അടിസ്ഥാന സ്വഭാവത്തിലും, മാനസിക നിലയിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഇതാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. ചിത്രം അവസാന ഭാഗത്തെത്തുമ്പോൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം കുറയുന്നതായി കാണാം. മനുഷ്യന്റെ നന്മയ്ക്ക് മാനവികതയെന്നും തിന്മയ്ക്ക് മൃഗീയതയെന്നും മനുഷ്യർ തന്നെ വിശേഷിപ്പിക്കുന്നതിന്റെ തിരുത്തൽ കൂടിയാണ് ജല്ലിക്കെട്ട് മുന്നോട്ട് വെക്കുന്നത്.

    അറവിന് കൊണ്ട് വരുന്ന പോത്ത് കയർ പൊട്ടിച്ചോടി ഒരു നാട് മൊത്തം പരിഭ്രാന്തിയിലാവുന്നതിലൂടെയാണ് കഥ നീങ്ങുന്നത്.

    നമ്മളെ അത്ഭുതത്തിലാഴ്ത്തി മനസ്സിൽ കുരുക്കിയിടുന്ന ഒരുപാട് ഷോട്ട്സ് സിനിമയിലുണ്ട്. ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന ടാരന്റിനൊ, sർകോവ്സ്കി ഷോട്ട്സുകളോട് കിടപിടിക്കുന്ന ഒരു പക്ഷേ അതിന് മുകളിൽ നിൽക്കുന്നവ അതിൽ ഒന്നായിരുന്നു ഇന്റർവെൽ സീനിൽ കിണറിനുള്ളിലൂടെ കാണുന്ന ടോർച്ചുകൾ അടിച്ച് നിൽക്കുന്ന ദൃശ്യം.

    ലിജോയെ പോലെ തന്നെ നല്ല ഒന്നാംന്തരം പ്രാന്തന്മാരാണ് ക്യാമറ ചെയ്ത ഗിരീഷ് ഗംഗാധരൻ, മൂസിക് ചെയ്ത പ്രശാന്ത് പിള്ള , സൗണ്ട് ഡിസൈൻ ചെയ്ത രംഗനാഥ് രവി, എഡിറ്റിംഗ് ചെയ്ത ദീപു ജോസഫ് തുടങ്ങിയവർ. സിനിമയുടെ ആത്മാവ് കണ്ടെത്തിയവർ...

    ലിജോയുടെ കഴിഞ്ഞ 6 സിനിമകളിൽ നിന്ന് വിഭിന്നമായി കാസ്റ്റിംഗ് പെർഫെക്റ്റ് ആയി തോന്നിയില്ല ടിനു പാപ്പച്ചൻ ചെയ്ത പോലീസ് വേഷമായിരുന്നു ആ തോന്നലുളവാക്കിയത്. കഥാഗതിക്കും പോത്തിനുമായിരുന്നു പ്രാധാന്യമെന്നുള്ളത് കൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല.

    ടൊറന്റോ ഫെസ്റ്റിവലിൽ സ്ക്രീനിങ് കഴിഞ്ഞ് വിദേശ പ്രേക്ഷകർ ലിജോയ്ക്ക് ചാർത്തി കൊടുത്ത പട്ടമാണ് " മാസ്റ്റർ ഓഫ് ചാവോസ് " (Chaos) അതെ ഇതിലും നല്ല വിശേഷണം വേറെയില്ല. ഈ മനുഷ്യർ ഇന്ന് മത്സരിക്കുന്നത് മലയാളത്തിലെ യോ, ഇന്ത്യയിയിലെയോ മറ്റ് സംവിധായകാരായുമല്ല. ലോകസിനിമയോടാണ്...

    * * വ്യക്തിപരമായി ലിജോയുടെ മികച്ച ചിത്രമെന്ന് എനിക്ക് തോന്നിയത് ഈ. മാ. യൗ. ആണ്. പക്ഷേ ആമേനും ജല്ലികെട്ടും നമ്മളെ കൂട്ടികൊണ്ട് പോകുന്നത് ആസ്വാദനത്തിന്റെ വേറൊരു തലത്തിലേക്കാണ്.
     
    David Billa and RAM KOLLAM like this.
  2. cinemaispassion

    cinemaispassion Debutant

    Joined:
    Jun 16, 2018
    Messages:
    46
    Likes Received:
    12
    Liked:
    7
    Trophy Points:
    1
    ഒടുവിലത്തെ വാചകം കൃത്യമാണ്. ഈ മ യൗ തന്നെയാണ് cinematically aesthetically കിടിലം.
    പക്ഷേ ജെല്ലിക്കെട്ടിന്റെ ക്യാമറ കണ്ണുകളും അത് എന്ത് കാണണം എന്ന് തീരുമാനിച്ച തലച്ചോറിനും Hatsoff
     
    Mark Twain likes this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :aliya:
     
    cinemaispassion likes this.
  4. Jeev

    Jeev Established

    Joined:
    Oct 15, 2018
    Messages:
    810
    Likes Received:
    392
    Liked:
    190
    Trophy Points:
    8
    Nighal oru asadya ezhuthukaran anallo good review...
     
    Mark Twain likes this.
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Mark Twain likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks bro :)
     

Share This Page