Prashastha Rashtreeya Pravarthakan Pandalam Sudhakaran oru Gaana Rachayithaav aanenn ethra perkk ariyaam? Addeham Rachicha chila Cinema Gaanangal "Koottil Ninnum Mettil Vanna" - Thaalavattam "Ente Mounaraagaminnu" - Kottaram Veettile Appoottan "Dhanumasa", "Thumbi Manjaleri Va" - Mazha Peyyunnu Maddalam Kottunnu
Ee Orotta Dialogue kond prasasthayaaya ee nadi aarenn ariyaamo? KULAPPULLI LEELAyude anujathi aanu. KULAPPULLI SARALA. varshangalkku shesham ee nadi oru chithrathil abhinayichu. Chithram udan purathirangum. 'Jacobinte Swargarajya'thil Nivin Pauly'ude amma veshathi namukk ivare kaanaam.
'മതിലുകൾ'ക്കു വേണ്ടി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിൽ കൂറ്റൻ മതിൽ കെട്ടിയത് സെറ്റിട്ട് ആയിരുന്നില്ല. കരിമ്പായൽ പിടിച്ച തനി മതിൽ ആയിരുന്നു. 35 ലോഡ് ഇഷ്ടിക ഇറക്കി, 30 അടി ഉയരത്തിൽ.. കാറ്റ് പിടിക്കാതിരിക്കാൻ ദൂരെ പറങ്കിമാവിലേയ്ക്ക് സ്റ്റേ കമ്പി വലിച്ചുകെട്ടിയിരുന്നു. ഇതറിയാതെ ആരോ പറങ്കിമാവ് വെട്ടിമാറ്റിയപ്പോൾ മതിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു. കലാസംവിധായകനായ ശിവനും, കൂട്ടരും വെറ്റില മുറുക്കാൻ മാറിയിരുന്നതുകൊണ്ടാണ് അന്ന് വലിയൊരു ദുരന്തം ഒഴിവായത്.
'എലിപ്പത്തായം' സിനിമയിൽ ശാരദ ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ ദൂരെ കമുകിൽ നിന്ന് ജലജ കുരുമുളക് പറിയ്ക്കുന്ന സീൻ വേണമെന്ന് അടൂരിന് നിർബന്ധം. ആ പ്രദേശത്താണെങ്കിൽ അടുത്തൊന്നും കമുകില്ല. ഒടുവിൽ അകലെ ഒരിടത്തുനിന്നും 500 രൂപ ഉടമയ്ക്ക് കൊടുത്ത് ഒരു കമുക് ചുവടോടെ മാന്തിയെടുത്ത് കൊണ്ടുവന്നാണ് ആ ഷോട്ട് ചിത്രീകരിച്ചത്.
ഷാജി കൈലാസ് ഒരു ചെറിയ സിനിമ എടുക്കുന്ന സമയം. നായികയെ തീരുമാനം ആയിട്ടില്ല. ആ സമയത്താണ് സിനിമാ മോഹവുമായി നടക്കുന്ന ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനെ നിർമാതാവായ അൻവിൻ ആന്റണി കണ്ടുമുട്ടുന്നത്. സിനിമയിൽ സ്വതന്ത്ര ഛായാഗ്രാഹകനാക്കാം, പകരമായി ജയറാമിന് ഒരു നായികയെ കണ്ടെത്തണം - ഇതായിരുന്നു രവിയോട് അൻവിൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് സുചിത്ര കൃഷ്ണമൂർത്തി ആദ്യമായി മലയാളചിത്രത്തിൽ നായികയാവുന്നത്. ചിത്രം - കിലുക്കാംപെട്ടി.
Pillai sir Randil ethenkilum oru Film kodukkanulla planumaayi Suresh Kumarinte aduthu varikayum Suresh Kumar through Basheerkka opt cheythathaanu Nairsaab ennum aanu Basheerkka paranju kettittullath
'ആദ്യപാപം' എന്ന സിനിമയില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് ജൂഹി ചൗളയെ ആയിരുന്നു. അത് സംഭവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ജൂഹിയുടെ ആദ്യ ചിത്രം ആദ്യപാപം ആകുമായിരുന്നു.
'സ്ഫോടനം' എന്ന സിനിമയിൽ മമ്മൂട്ടി സഹനടനായിരുന്നു. സജിൻ എന്ന പേരിലാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്. നായകൻ സുകുമാരനാണ്. ചിത്രത്തിൽ ഇരുവരും ചാടുന്ന രംഗമുണ്ട്. സുകുമാരന് പകരം ഡ്യൂപ്പ് ആണ് ചാടുന്നത്. മമ്മൂട്ടി സ്വയം ചാടണം. സുകുമാരന്റെ ചാട്ടം ചിത്രീകരിച്ചു. മമ്മൂട്ടി ശ്രമിച്ചെങ്കിലും പേടി കാരണം ചാടാൻ പറ്റുന്നില്ല. സഹപ്രവർത്തകർ പറഞ്ഞതനുസരിച്ച് തനിക്കും ഒരു ഡ്യൂപ്പ് വേണമെന്ന് സംവിധായകൻ വിശ്വംഭരനോട് മമ്മൂട്ടി ആവശ്യപ്പെട്ടു. എന്നാൽ പോയി ചാടടോ എന്നാണ് കിട്ടിയ മറുപടി. ഗത്യന്തരമില്ലാതെ കക്ഷി ചാടുകയും ചെയ്തു.