മേപ്പടിയാൻ നല്ല ഒരു കൊച്ചു സിനിമ K J Philip JB Cinema Nallila 11 Am ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന സിനിമ, ഒപ്പം തന്നെ പത്തനംതിട്ട വടക്കേടത്തുകാവ് നിന്ന് ഒരു പുതിയ സംവിധായകൻ ഈ രണ്ടു കാര്യങ്ങൾ കൊണ്ട് തന്നെ ആദ്യദിനം ആദ്യ ഷോ തന്നെ കാണാൻ തീരുമാനിച്ചു. വടക്കേടത്തുകാവ് എന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ പറ്റാത്ത സ്ഥലമാണ് ഞാൻ ആദ്യമായി സ്കൂൾ അധ്യാപകനായി ജോയിൻ ചെയ്തത് അടൂർ വടക്കേടത്തുകാവ് സ്കൂളിലായിരുന്നു. മഹാത്മാഗാന്ധി എത്തിയ സ്കൂൾ , സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ സാർ പഠിച്ച സ്കൂൾ ആ സ്കൂളിൽ എനിക്ക് പഠിപ്പിക്കാൻ ഭാഗ്യം കിട്ടി സിനിമയിലേക്ക് Story ജയകൃഷ്ണൻ ഒരു വർക്ഷോപ്പ് നടത്തുന്ന വ്യക്തിയാണ് Varkey എന്നുള്ള സുഹൃത്തിൻറെ നിർബന്ധപ്രകാരം ഒരു 54 സെൻറ് വസ്തു വാങ്ങുവാൻ തീരുമാനിച്ചു. വസ്തുവിനെ ഉടമസ്ഥർ വസ്തു വിൽക്കുന്ന തന്നെ മകളുടെ കല്യാണത്തിന് വേണ്ടിയാണ് .കല്യാണം പറഞ്ഞ സമയത്തിലും നേരത്തെ നടത്താൻ തീരുമാനിച്ചാൽ നേരത്തെ വസ്തു വാങ്ങേണ്ട അവസ്ഥ എത്തി . വസ്തു വാങ്ങിയില്ലെങ്കിൽ ആ പെൺകുട്ടിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലെത്തി. ആ വസ്തു വാങ്ങാൻ ആയി ജയകൃഷ്ണൻ പ്രധാനപ്പെട്ട പലതും നഷ്ടപ്പെടുത്തേണ്ടി വരുന്നു. ജയകൃഷ്ണൻ ആയി ഉണ്ണിമുകുന്ദൻ വളരെ നല്ല പ്രകടനം കാഴ്ച വച്ചു .ഒപ്പം തന്നെ സൈജു കുറുപ്പും മികച്ച പ്രകടനം കാഴ്ച വച്ചു. കുണ്ടറ ജോണി, അജു വർഗീസ് എന്നിവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി . നായികയായ അഞ്ജു കുര്യന് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. ചെറിയ റോൾ ആണെങ്കിലും ഇന്ദ്രൻസും തൻറെ റോൾ മികച്ചതാക്കി. പുതുമുഖം എന്ന് തോന്നൽ ഉണ്ടാക്കാതെ തന്നെ തൻറെ ആദ്യ സംരംഭം മികച്ചതാക്കാൻ വിഷ്ണുവിന് കഴിഞ്ഞു. വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെ ഇല്ലാതെ ഒരു നല്ല ചെറിയ കുടുംബചിത്രമാണ് മേപ്പടിയാൻ 3/5