1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Darvinte Parinamam -FDFS ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Mar 18, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    കൊന്തയും പുന്നൂലും എന്ന ചിത്രത്തിനു ശേഷം ജിജോ ആന്റണി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു ഡാര്‍വിന്റെ പരിണാമം. ചെമ്പന്‍ വിനോദ്, ചാന്ദ്‌നി എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
    കഥ

    ഡാര്‍വിന്‍ ഗോറില്ല ഡാര്‍വിന്‍. കൊച്ചിയിലെ ഒരു അറിയപ്പെടുന്ന ഗുണ്ടയാണ്. ഒരു വകയ്ക്കും കൊള്ളാത്ത കുറച്ച് അനുയായികളും അയാള്‍ക്കുണ്ട്. ഡാര്‍വിന്റെ ഭാര്യ മരിച്ച് പോയതാണ്. ഡെയ്സി എന്ന ഒരു മകള്‍ അയാള്‍ക്കുണ്ട്. ആലീസ് എന്ന ടീച്ചറോട് ഡാര്‍വിനു ഇഷ്ടമുണ്ടെങ്കിലും ടീച്ചര്‍ക്ക് ഡാര്‍വിനെ കണ്ണെടുത്താല്‍ കണ്ട് കൂട. ഡാര്‍വിനു രണ്ട് അനിയന്മാരാണുള്ളത്. അല്പം വട്ടനായ ഡിക്സണും സിനിമ നടനാവാന്‍ മോഹിച്ച് നടക്കുന്ന വില്ലിയും. അനില്‍ അനില്‍ ആന്റോ കൊട്ടാരക്കരനാണ്. ഭാര്യയും അമ്മയും ആയി താമസം. ഭാര്യ ഗര്‍ഭിണിയാണ്. വീട്ടില്‍ അമ്മയുടെ പോരു സഹിക്കാന്‍ വയ്യാതെ അനില്‍ ഭാര്യയുമൊത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയാണ്.



    സുഹൃത്തുക്കളുടെ സഹായത്തോടെ അനിലിനു കൊച്ചിയില്‍ ഒരു വീടും ജോലിയും ശരിയാവുന്നു. അങ്ങനെ അനിലും ഭാര്യയും സുഖമായി സന്തോഷമായി ജീവിച്ച് പോരുന്നു. ആദ്യം കേള്‍ക്കുമ്പോള്‍ ഈ കഥയിലെ നായകന്‍ അനിലും വില്ലന്‍ ഡാര്‍വിനുമാണെന്ന് തോന്നാം. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ ഈ കഥയിലെ നായകന്‍ ഡാര്‍വിനും വില്ലന്‍ അനിലുമാണ്. അവരു തമ്മിലുള്ള ബന്ധത്തിനു ഒരു മുന്നാമത്തെ കഥാപാത്രം വഴിയാണ് സ്വര്‍ണനിറമുള്ള ഒരു പോര്‍ച്ചുഗീസുകാരന്‍ വഴി..!!


    വിശകലനം.

    ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ കോള്‍മയിരു കൊള്ളുകയും ഇതങ്ങ് സിനിമയാക്കിയാല്‍ വമ്പന്‍ ഹിറ്റാകുകയും ചെയ്യും എന്ന് തോന്നും. എന്നാല്‍ ചില സിനിമകള്‍ ചിലപ്പോ ഹിറ്റാവുകയും ചിലപ്പോ പരാജയപ്പെടുകയും ചെയ്യും എന്ന് തോന്നും ചില സിനിമകള്‍ എന്തായാലും പൊളിയും എന്ന് തോന്നും ഇങ്ങനെ തോന്നലുകള്‍ എന്തായാലും ശരി സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ ചിലര്‍ അത് നിര്‍മ്മിച്ചിരിക്കും. അങ്ങനെ നിര്‍മ്മിച്ച് പരാജയപ്പെട്ട ഡബിള്‍ ബാരല്‍ എന്ന സിനിമയുടെ 16 കോടി കടം വീട്ടാന്‍ എടുത്ത സിനിമയാണ് ഡാര്‍വിന്റെ പരിണാമം എന്നത് കൊണ്ട് രണ്ട് കാര്യങ്ങളില്‍ നിര്‍മ്മാതക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ഒന്ന് വിജയ സാധ്യത ഉള്ള ഒരു കഥ, രണ്ട് ചിലവ് കുറഞ്ഞ ചിത്രീകരണം. എന്നാല്‍ ഡാര്‍വിന്റെ
    പരിണാമത്തില്‍ സംഭവിച്ചതിനെ ഇങ്ങനെ വിശദീകരിക്കാം. ചിലവ് കുറഞ്ഞ് ചിത്രീകരിച്ചെങ്കിലും പടത്തിന്റെ റിച്ച്നെസ് ഒട്ടും കുറയാത്ത രീതിയില്‍ അനുഭവപ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ക്യാമറമാന്‍ അഭിനന്ദ് രാമാനുജനു പ്രത്യേക അഭിനന്ദനങ്ങള്‍. ഇനി വിജയ സാധ്യത ഉള്ള കഥയുടെ കാര്യമാണെങ്കില്‍ കഥ കൊള്ളാമായിരുന്നെങ്കിലും പറഞ്ഞ് പ്രതിഫലിപ്പിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല .


    എന്ന് വേണം പറയാന്‍ മികച്ച് നില്ക്കുന്ന ഒരു ആദ്യ പകുതിയിക്ക് ശേഷം വ്യത്യസ്ഥ രീതിയിലുള്ള പ്രതികാര നടപടി നടപ്പിലാക്കുന്നതില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല.മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെങ്കിലും കോമഡിയുടെ അഭാവം സിനിമയില്‍ മുഴച്ച് നില്ക്കുന്നു. പൃഥ്വിരാജും ചെമ്പന്‍ വിനോദും മത്സരിച്ചഭിനയിച്ചെങ്കിലും തന്റെ ഒരോ സിനിമകളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തണതൊന്നും ഡാര്‍വിനില്‍ പരിണമിക്കുന്നില്ല. കൊന്തയും പൂന്നൂലും പോലെ ഒരു സിനിമ ചെയ്ത ജിജോ ആന്റണി വളരെയധികം മുന്നേറിയെങ്കിലും പൃഥ്വിരാജിനെ പോലെയൊരു നടനെ വെച്ച് സിനിമയെടുക്കാന്‍ ഇനിയും ഗൃഹപാഠമേറെ ചെയ്യേണ്ടിയിരുന്നു. സൗബിന്റെ കോമഡികള്‍ വിചാരിച്ച ഫലം കാണാഞ്ഞതും ഡാര്‍വിനു തിരിച്ചടിയായി. പാവാടയ്ക്ക് ശേഷം അതിനേക്കാള്‍ താഴെ നില്ക്കുന്ന ഒരു സിനിമ എന്ന് ഡാര്‍വിനെ ഒറ്റ വാക്കില്‍ അടയാളപ്പെടുത്താം.

    പ്രേക്ഷക പ്രതികരണം

    ട്രെയിലര്‍ നല്കിയ അമിത പ്രതീക്ഷകളും മറ്റൊരു പുതിയ മുഖവുമെല്ലാം വിചാരിച്ച് എത്തിയവര്‍ നിരാശരായി.

    ബോക്സോഫീസ് സാധ്യത

    ഈ സിനിമയ്ക്ക് ബോക്സോഫീസില്‍ എന്തെങ്കിലും നേട്ടം ഉണ്ടാകുന്നുവെങ്കില്‍ അത് പൃഥ്വിരാജിന്റെ സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രമായിരിക്കും.

    റേറ്റിംഗ്: 2.5 / 5

    അടിക്കുറിപ്പ്

    വ്യത്യസ്ഥത പരീക്ഷിക്കപ്പെടുമ്പോള്‍ അത് ക്ലിക്ക് ആയാല്‍ വമ്പന്‍ വിജയവും ക്ലിക്കായില്ലെങ്കില്‍ പരാജയവുമാകും എന്നറിയാവുന്ന നടന്‍ തന്നെ ആണ് പൃഥിരാജ്. കര്‍ണ്ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണു അയാളുടെ ഹീറോസ്..!!
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    thanks. second half chila good reviews kandu
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks NS :)
     
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks NS...:Cheers:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Machaa
     
  6. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks NS
     
  7. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Thanks NS
     
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks NS...kidu writeup as always....:urock:
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    വ്യത്യസ്ഥത പരീക്ഷിക്കപ്പെടുമ്പോള്‍ അത് ക്ലിക്ക് ആയാല്‍ വമ്പന്‍ വിജയവും ക്ലിക്കായില്ലെങ്കില്‍ പരാജയവുമാകും എന്നറിയാവുന്ന നടന്‍ തന്നെ ആണ് പൃഥിരാജ്. കര്‍ണ്ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണു അയാളുടെ ഹീറോസ്..!!

    :aliya::aliya:

    Thanx man...!Vere level aanu iyaalu..!:urock::urock:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx NS
     

Share This Page