പുലി എന്ന സിനിമ ആരാധകർക്ക് സമ്മാനിച്ച വിഷമങ്ങൾ അതിന്റെ ഇരട്ടിയായി തീർക്കും വിധത്തിൽ അറ്റ്ലീ ഒരുക്കിയ ഒരു മെഗാ മാസ്സ് വിജയ് ഷോ ആണ് തെറി. ആരാധകർക്ക് ആർത്തുവിളിക്കാൻ പാകത്തിലുള്ള മാസ്സ് രംഗങ്ങളാൽ സമ്പന്നമാണ് തെറി. ജോസഫ് കുരുവിളയും അയാളുടെ മകളും ഒരു നാട്ടിൽ (നമ്മുടെ കേരളത്തിൽ ) സന്തോഷത്തോടെ ജീവിച്ചു വരികയും അവരുടെ ജീവിതത്തിലേക്ക് വരുന്ന മകളുടെ സ്കൂളിലെ ആനി ടീച്ചർ (എമി ജാക്ക്സൺ അവതരിപ്പിക്കുന്നത് )കടന്നു വരികയും ചെയ്യുന്നു .ആ നാട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുക വഴി ജോസഫ് കുരുവിളയുടെ ഫ്ലാഷ് ബാക്ക് പോലീസ് സ്റ്റോറി എമിയുടെ കഥാപാത്രവും കൂട്ടത്തിൽ പ്രേഷകരും അറിയുകയാണ് . പറഞ്ഞു പഴകിയ കഥ തന്നെയാണ് തെറിക്കും പറയാൻ ഉള്ളത്. ഫ്ലാഷ് ബാക്കിൽ വളരെ emotional ആയ ഒരു കഥയും കൂടെ ഒരു കൊടും ക്രൂരൻ വില്ലനും അങ്ങനെ പോകുന്നു പഴം കഥകൾ . എങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഉൾപ്പടെയുള്ള സാമൂഹിക പ്രസക്തിയുള്ള (അതെന്നും പ്രസക്തമായ കാര്യങ്ങളാണ് ) കാര്യങ്ങളും അറ്റ്ലീ സിനിമയിൽ ചേർത്തിട്ടുണ്ട് . സവിശേഷതകൾ : വിജയ് - ഇദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും ഉൾകൊള്ളിച്ചു എന്നതാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ് . എല്ലാ സിനിമകളിലെയും പോലെ ആക്ഷൻ,ഡാൻസ്,ഡയലോഗ് ഡെലിവറി എന്നിവയിൽ കയ്യടി വാങ്ങി ആരാധകരുടെ ആവേശ താരമായി സ്ക്രീനിൽ നിറഞ്ഞാടി . അറ്റ്ലീ : പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥ സിനിമ ലക്ഷ്യം വെയ്ക്കുന്ന പ്രേഷകരെ രസിപ്പിക്കും വിധത്തിൽ എടുത്തി വെച്ചിട്ടുണ്ട് .. ക്യാമറ : geroge c williams വക മനോഹരമായ ഫ്രെയിമുകൾ . സംഗീതം : gv പ്രകാശ് കുമാറിന്റെ 50 ആം ചിത്രത്തിലെ പശ്ചാത്തല സംഗീതം കൊള്ളാമായിരുന്നെങ്കിലും പാട്ടുകളിൽ ചിലത് മോശമായി തോന്നി . പോരായ്മകൾ : കഥ : യുക്തി അന്വേഷിച്ചു നടക്കുന്നവന് പോസ്റ്മാര്ട്ടം ചെയ്തു വെയ്ക്കാൻ പാകത്തിൽ ഉള്ള സന്ദർഭങ്ങൾ ഒരുപാടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ...നിങ്ങൾ ഒരു വിജയ് ആരാധകൻ ആണോ ? അല്ലെങ്കിൽ മാസ്സ് മസാല സിനിമകൾ ആസ്വദിക്കുന്ന ആളാണോ ? എങ്കിൽ പോയി ടിക്കെറ്റെടുത്ത് സിനിമ കണ്ടോളു .. ഇഷ്ടപ്പെടും ..