1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review അബ്രഹാമിന്റെ സന്തതികൾ (review by യോദ്ധ007)

Discussion in 'MTownHub' started by yodha007, Jun 19, 2018.

  1. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    പ്രചോദനം
    നായകന്റെ സ്ലോ മോഷനിലൂടെ ക്ലൈമാക്സിൽ ഇതൾ വിരിയുന്ന യഥാർത്ഥ മുഖം, കൂടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം.....ഇത്രയുമുണ്ടെങ്കിൽ ഒരു ശരാശരി പ്രേക്ഷകനെ കൊണ്ട് കയ്യടിപ്പിക്കാം എന്ന തീർത്തും നിരൂപദ്രവ ചിന്തയിൽ നിന്നും ജനിച്ച കലാ സൃഷ്ടിയാണ് അബ്രഹാമിന്റെ സന്തതികൾ.

    കഥാസാരം
    പൊലീസുദ്യോഗസ്ഥനായ ഡെറിക് അബ്രഹാമിനു വിധിയുടെ വിളയാട്ടത്തിൽ സ്വന്തം സഹോദരൻ മുഖ്യ പ്രതിയായ ഒരു കൊലക്കേസ് അന്വേഷിക്കേണ്ടി വരുന്നു..... തുടർന്ന് എങ്ങനെ അദ്ദേഹം ആ അവസ്ഥ നേരിടുന്നു എന്നതാണ് സിനിമയുടെ വൺ ലൈൻ.

    സിനിമയെ കുറിച്ച്
    ശ്രദ്ധാപൂർവം ചിട്ടപെടുത്തിയ ആദ്യ പകുതിക്കു ശേഷം റിവേഴ്‌സ് ഗിയറിൽ പോകുന്ന സിനിമ മമ്മൂട്ടിയുടെ സാന്നിധ്യം, വൃത്തിയുള്ള ക്ലൈമാക്സ്, ജീവനുള്ള പശ്ചാത്തല സംഗീതം എന്നിവ കൊണ്ട് ശരാശരിക്കു അൽപ്പം മുകളിൽ അവസാനിക്കുന്നു.

    ഇഷ്ടപ്പെട്ടത്
    കഴിഞ്ഞ കുറെ മാസങ്ങളായി ആളൊഴിഞ്ഞു കിടന്ന സിനിമാ ശാലകളിൽ വീണ്ടും ആൾക്കൂട്ടത്തെ കാണാൻ സാധിച്ചു എന്നതും, മമ്മൂട്ടി എന്ന ലെജന്റീനു ഈ അറുപത്തി ഏഴാം വയസിലും അധികം ഹൈപ്പില്ലാത്ത ഒരു പടം വെച്ച് സിനിമയുടെ ആദ്യ നാളുകളിൽ ഈ ഒരു ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിയുന്നു എന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്.... കൂടാതെ M swag എന്ന് പലരും വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈൽ വീണ്ടും തിരശീലയിൽ കാണാൻ സാധിച്ചു എന്നതും....

    ഇത് മാറ്റി നിർത്തിയാൽ സിനിമയിൽ ഇഷ്ടപ്പെട്ടത് ക്ലൈമാക്സിലേ ഒരു മിനി ട്വിസ്റ്റ് ആണ്.....മെയിൻ ട്വിസ്റ്റ് അല്ല.... സത്യത്തിൽ ആ മിനി ട്വിസ്റ്റ് ആണ് പടത്തെ ശരാശരിക്കു അല്പം മുകളിൽ മാർക് ഇടാൻ ഈയുള്ളവനെ പ്രേരിപ്പിക്കുന്നതും....

    പിന്നോട്ട് വലിക്കുന്നത്
    പ്രവചനാത്മകവും, യുക്തി രഹിതവുമായ രണ്ടാം പകുതി, ഡെറിക്കിന്റെ സഹോദരനായി അഭിനയിച്ച നടന്റെ അഭിനയത്തിലെ പോരായ്മ...

    വിലയിരുത്തൽ
    ദൃശ്യത്തിന്റെ അച്ചിൽ, രാമലീലക്കു ശേഷം വാർത്തെടുത്ത, ഈ കച്ചവട സിനിമ ക്ലൈമാസിലെ നായകന്റെ make over കൊണ്ട് പ്രേക്ഷകനെ കയ്യടിപിച്ചു തുട്ടു വാരാൻ ശ്രമിക്കുന്നു.... ദൃശ്യത്തിൽ നിന്നും, രാംലീല കഴിഞ്ഞു അബ്രഹാമിൽ എത്തുമ്പോൾ കയ്യടിയുടെ കനം കുറഞ്ഞു വരുന്നു എന്ന് മാത്രം....

    ശുപാർശ
    ഗംഭീരം അല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ഭേദപ്പെട്ട മമ്മൂട്ടി സിനിമ....

    ബോക്സ് ഓഫീസ് പ്രവചനം
    ആദ്യ ആഴ്ചത്തെ പിള്ളേരുടെ തള്ളികയറ്റത്തിനു ശേഷം ഫാമിലി കേറിയാൽ സൂപ്പർഹിറ്റ് ആകാനുള്ള സാധ്യത കാണുന്നു.....
     
    Sadasivan, Manu, manoj and 3 others like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    yodha007 likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    കഴിഞ്ഞ കുറെ മാസങ്ങളായി ആളൊഴിഞ്ഞു കിടന്ന സിനിമാ ശാലകളിൽ വീണ്ടും ആൾക്കൂട്ടത്തെ കാണാൻ സാധിച്ചു എന്നതും, മമ്മൂട്ടി എന്ന ലെജന്റീനു ഈ അറുപത്തി ഏഴാം വയസിലും അധികം ഹൈപ്പില്ലാത്ത ഒരു പടം വെച്ച് സിനിമയുടെ ആദ്യ നാളുകളിൽ ഈ ഒരു ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിയുന്നു എന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്.... കൂടാതെ M swag എന്ന് പലരും വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈൽ വീണ്ടും തിരശീലയിൽ കാണാൻ സാധിച്ചു എന്നതും....

    Ith polichu :clap:
     
  4. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Trophy Points:
    3
    Thanks
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks yodha
     
  6. Karmah

    Karmah Fresh Face

    Joined:
    Dec 4, 2015
    Messages:
    151
    Likes Received:
    62
    Liked:
    66
    Trophy Points:
    3
  7. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page