എന്റെ മെഴുകുതിരി അത്താഴങ്ങൾ 04/08/2018 TVM Aris screen 4 4 .15 PM 80 % സിനിമാ റിലീസായി ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. എല്ലായിടത്തു നിന്നും മികച്ച അഭിപ്രായം BMS ൽ 80 % റേറ്റിംഗ് ഇതെല്ലാം കാരണം ശനിയാഴ്ച സിനിമാ കാണൻ തീരുമാനിച്ചു ആറ്റിങ്കൽ Dremz ൽ 3 30 ഷോ ബുക്കു ചെയ്തു. TVM ചില തിരക്കായതിനാൽ അത് ഒഴിവാക്കി എരിസിൽ കയറി പ്രതീക്ഷയോട് തന്നെ കയറി 100 % സംതൃപ്തി നൽകി സഞ്ചയ്പോൾ എന്ന ഷെഫ് ഹോട്ടൽ ഉടമ തന്റെ കല്യാണ തലേന്ന് വരുന്ന ഫോൺ കോൾ വിളിച്ചത് പിതാവിന്റെ സ്ഥാനത്തുള്ള ആളും ഇവിടെ അഞ്ചലി ഉണ്ട് എന്ന വാർത്തയുമായി പിന്നിടങ്ങോട്ട് സഞ്ചയ് അഞ്ചലിയുടെ കഥ പ്രണയം യാത്ര അങ്ങനെ അങ്ങനെ. അതിനിടയിൽ വരുന്ന പല കഥാപാത്രങ്ങൾ. എടുത്തു പറയേണ്ടത് ബൈജു അവതരിപ്പിച്ച കഥാപാത്രവും ലാൽ ജോസിന്റെ 10 മിനിറ്റ് വേഷവും പോസിറ്റീവ് അനൂപ് മേനോന്റെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്.അനൂപ് എന്ന നായകനേക്കാൾ തിരക്കഥാകത്തിനാണ് ഇവിടെ ഒന്നാം സ്ഥാനം മിയ മനോഹരമായി ചെയ്തു.മിയ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ചത് ബൈജു പൊളിച്ചടുക്കി. രാത്രി റൂമിലെ മദ്യപാന സീനിൽ ഒരു രക്ഷയുമില്ല സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ രംഗം ലാൽ ജോസ് ഇന്റർവെൽ പഞ്ച് അടക്കം ഞെട്ടിച്ചു അലൻസിയർ നന്നായി കഥാപാത്രങ്ങൾ എല്ലാം തങ്ങളുടെ റോൾ മികവുറ്റതായി ക്യാമറ സംവിധാനം നെഗറ്റീവ് പാട്ടുകൾ മാത്രമാണ് എനിക്ക് അൽപ്പം നെഗറ്റീവായി തോന്നിയത് പ്രണയത്തിന്റെ മനോഹരമായ അത്താഴങ്ങൾ മെഴുകുതിരി പോലെ നൈർമ്മല്യമുള്ള നല്ലൊരു പ്രണയ ചിത്രം 4/5