ഒടിയൻ @കണിമംഗലം തിയേറ്റർ - ചങ്ങരംകുളം മാർസ് സമയം - കാലത്തു 4 .30 ആദ്യമേ പറയാം കടുത്ത നിരാശ ആണ് ഒടിയൻ തന്നത് . നല്ലൊരു എന്റെർറ്റൈനെർ പ്രതീക്ഷിച്ചു , ഇരുത്തി മുഷിപ്പിച്ചു . ഇങ്ങനെ ഒരു റിവ്യൂ ജനിക്കാൻ കാരണം ഓടിയന്റെ അണിയറ പ്രവർത്തകരും സർവോപരി ക്യാപ്റ്റൻ ഓഫ് ദി ഷിപ്, ദി ഗ്രെറ്റസ്റ് വി എ . ശ്രീകുമാർ മേനോൻ . മോഹൻലാൽ എന്ന എന്റെ ഇഷ്ട താരത്തെയും അങ്ങേരു എടുത്ത ആത്മ സമർപ്പണത്തെയും മുൻനിർത്തി തന്നെ പറയാം , ആ ഒരു ഭാഗം മാറ്റി നിർത്തിയ ശ്രീകുമാർ മേനോൻ എന്ത് അധ്വാനം ആണ് നടത്തിയത് തള്ളൽ അല്ലാതെ എന്ന് മനസിലായില്ല . ഒരു ക്ലാസ് പടം എടുത്തു വെച്ചിട്ടു ആറാം തമ്പുരാനും ദേവാസുരവും ആണെന്ന് പറഞ്ഞതിലെ യുക്തി മനസിലായില്ല . തുടക്കത്തിലേ കവലയിലെ സീനിന്റെ ദൈർഘ്യം കൂടിവരുമ്പോൾ തോന്നിയ ലാഗ് സിനിമയിൽ ഉടനീളം കണ്ടു . പയ്യന്മാരുടെ പ്രകടനത്തിൽ എന്തോ പന്തികേട് തോന്നി . മോഹൻലാൽ ഒഴിച്ചാൽ ബാക്കി താരങ്ങളൊക്കെ കണക്കാണ്. സിദ്ദിഖ് , സന , കൈലാഷ് തരക്കേടില്ല. മഞ്ജുവിനും പ്രകാശ് രാജിനും പൊലിമക്കൊത്തു ഉയരാൻ മാത്രം എന്തേലും ചെയ്യാൻ ഉള്ള പോലെ തോന്നിയില്ല . പ്രകാശ് രാജിന്റെ ഡബ്ബിങ് ഒരു കല്ലുകടി ആയി തോന്നി . ജയചന്ദ്രന്റെ പാട്ടുകൾ നന്നായിരുന്നു . കൊണ്ടോരാം എന്ന പാട്ടു കയറിവന്ന സമയം അത്ര മികച്ചതല്ല. VFX തള്ളിയതിന്റെ നാലിലൊന്നു മികച്ചതായിരുന്നില്ല . പീറ്റർ ഹൈൻ പുള്ളിയുടെ കരിയർ best വർക്ക് ആണെന്ന് പറഞ്ഞത് ഏതോ ദുഷ്ട ശക്തിയുടെ പ്രചോദനം ആണെന്ന് വ്യക്തം . തിയേറ്ററിൽ ഫാൻസ് ഷോ ആയിട്ട് കയ്യടി ഉയർന്നത് ഇന്ട്രോക് മാത്രം ആണെന്ന് കൂടി പറഞ്ഞു കൊള്ളട്ടെ... പുലിമുരുകനിൽ വിസ്മയിപ്പിച്ച ഷാജികുമാറിന്റെ നിഴൽ മാത്രമേ കാണാൻ സാധിച്ചുള്ളൂ . ക്ലൈമാക്സ് സംഘട്ടനം എന്താണ് സംഭവിക്കുന്നതെന്നത് പോലും അവ്യക്തം . ഒരു ആരാധകന്റെ നിരാശ ആയി കണ്ടാൽ മതി..അല്ലാതെ എനിക്ക് ഓടിയനോടോ മേനോനോടൊ ഒരു ദേഷ്യവും ഇല്ല..റേറ്റിംഗ് ഇടുന്നില്ല .