സമയമില്ലാത്തത് കൊണ്ട് വിശദമായി എഴുതുന്നില്ല. 9 മലയാള സിനിമയുടെ വിപ്ലവം, അല്ലെങ്കിൽ അതിന്റെ പരിവർത്തനം പാകമാകുമ്പോൾ വീഴുന്ന ഒരു പഴമല്ല മറിച്ച് എറിഞ്ഞ് തന്നെ വീഴ്ത്തേണ്ട ഒന്നാണ്. ആ നിലയ്ക്ക് അതിലേക്കുള്ള ഒരു ഏറാണ് '9' എന്ന സിനിമ. ഉദ്ദേശ ശുദ്ധിയും മാനിക്കുന്നു. പക്ഷേ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞോ ? എന്ന് ചോദിച്ചാൽ പൂർണമായും ഇല്ല എന്ന് പറയേണ്ടി വരും. ഇതുവരെ മലയാളത്തിൽ (ഇന്ത്യൻ സിനിമയിൽ ഉണ്ടോ? അറിയില്ല) ചർച്ച ചെയ്യാത്ത പ്രമേയം, പുതിയ ലോകം. പക്ഷേ അവതരണത്തിലെ അപാകതകൾ പലയിടത്തും സിനിമയെ പിന്നോട്ടടിക്കുന്നു. സിനിമ പുരോഗമിക്കുമ്പോൾ ഒരു ത്രില്ലറിലേക്ക് മാറുന്നുണ്ടെങ്കിലും ആകാംക്ഷയുണർത്താൻ കഴിയാതെ പോയി. പ്രിഥ്വി എന്ന നടനും കഥാപരിസരവും പലപ്പോഴും 'എസ്ര' യിലും 'ആദ'ത്തിലും തന്നെ തങ്ങിനിൽക്കുന്നതും ഒരു കല്ല് കടിയായി. അഭിനേതാക്കളുടെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത് ഓരോ ഫ്രയ്മിനും പ്രത്യേക ഭംഗി കൊടുക്കാൻ കഴിവുള്ളയാളാണ് ജെ നൂസ്. കൂട്ടിനിവിടെ അഭിനു ന്ദന്റെ ക്യാമറാക്കണ്ണുകൾ എത്തിയപ്പോൾ ആ ഭാഗം വളരെ നന്നാക്കാൻ കഴിഞ്ഞു. ബിജിഎം എടുത്താൽ തുടക്കത്തിൽ പുതിയ ഇൻ(സ്ട്രുമെന്റസ് കൊണ്ട് പുതിയ സംഗീതം കേട്ടെങ്കിലും ചിലയിടത്ത് ശരാശയിൽ ഒതുങ്ങിപ്പോയി. അഭിനയത്തിന്റെ കാര്യമെടുത്താൽ വമിഖയാണ് ഏറ്റവും നന്നായത്. ആദം ആയി അഭിനയിച്ച പയ്യനും കൊള്ളാം. മൊത്തത്തിൽ കണ്ടൊപ്പിക്കാവുന്ന, കുറവുകൾ മുഴച്ച് നിക്കുന്ന, ഒരു പുതിയ അനുഭവം. ******* കുമ്പളങ്ങി വരേണ്യ വർഗത്തിന്റ കഥകളിലൂടെ മാത്രം നീങ്ങുന്ന സാമ്പ്രദായിക ശീലങ്ങളെ കവച്ച് വെച്ച് 80 കളുടെ അവസാനത്തിൽ അന്നത്തെ 'സോ കാൾഡ്' ന്യൂ ജനറേഷൻ വക്താവ് സത്യൻ; സത്യൻ സിനിമകളുടെ പണി ഇന്ന് ഏറ്റെടുക്കുന്നതിൽ ഒരു വലിയ പങ്ക് ശ്യാം പുഷ്ക്കർ എന്ന എഴുത്ത് കാരനാണ്. സ്വതന്ത്രനായി എഴുതിയ ആദ്യ സിനിമക്ക് ദേശീയ അവാർഡ്, അങ്ങിനെ രണ്ടാമതെഴുതുന്ന ചിത്രമാണ് കുമ്പളങ്ങി. ശ്യാം കണ്ടെത്തുന്ന മനുഷ്യർ, അവരുടെ റെഫറൻസ് ഉപയോഗിച്ച് കൊണ്ട് നിർമിക്കുന്ന കഥാപാത്രങ്ങൾ ഗംഭീരമാണ്. ബന്ധങ്ങളുടെ ആഴം ഒട്ടും ചോർന്ന് പോകാതെ സ്ക്രീനിലെത്തിക്കാൻ മധുവിനെ പോലെ കഴിവുള്ള സംവിധായകനും.......... വളരെ സൂക്ഷമമായി 'അണ്ടർ പ്ലേ' ചെയ്യുന്ന ഒരു കൂട്ടം അഭിനേതാക്കളുടെ സംഗമം കൂടിയാണ് കുമ്പളങ്ങി. വ്യക്തിപരമായി ഷൈനിന്റെ പ്രകടനമാണ് കൂടുതൽ പ്രിയപ്പെട്ടത്. ഷേവ് ചെയ്യുന്ന സമയത്ത് ബ്ലേഡ് കഴുത്തിലെത്തുമ്പോഴും, പാട്ട് കേട്ട് തുള്ളിച്ചാടി ജോലി ചെയ്ത് ഒടുവിൽ വീണ്ടും നിസ്സഹായതയിലേക്ക് മറിഞ്ഞ് വീഴുമ്പോഴും അയാളുടെ മുഖത്ത് മിന്നി മറിഞ്ഞ ഭാവങ്ങൾ എന്നിലെ പ്രേക്ഷകനെ മോഹിപ്പിക്കുന്നുണ്ട്. സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം, ഫഹദ് പതിവ് പോലെ അവസാനം ചെയ്ത കഥാപാത്രത്തിന്റെ (പ്രകാശൻ ) ഒരു ലാഞ്ഛന പോലും പേറാതെ അടുത്ത വേഷത്തിലേക്ക്. (അത്ര വെടുപ്പല്ലാത്ത ഷമ്മിയിലേക്ക് )..... മൊത്തത്തിൽ പറഞ്ഞാൽ മഹേഷും, തൊണ്ടിമുതലും, സുഡാനി യുമെല്ലാം ഇരിക്കുന്ന ഷെൽഫിൽ ഒരു സിനിമ കൂടി. കുമ്പളങ്ങി നൈറ്റ്സ്❤ മണ്ണിലേക്കിറങ്ങി ചെന്ന് പച്ച മനുഷ്യരിൽ നിന്ന് റഫറൻസ് എടുത്ത് കളളം പറയാത്ത കഥയും, കഥാപാത്രങ്ങളും നിർമിക്കാൻ ശ്യാം പുഷ്ക്കരനെ കഴിഞ്ഞേ ഉള്ളു..... Kumbalangi is gem