ഇത്തരമൊരുസിനിമയെകുറിച്ച്‌റിവ്യുഎഴുതുന്നതിൽഅർത്ഥമില്ല. എഴുത്ത്, അഭിനയം എന്നീ രണ്ടു കർമ്മങ്ങളും ഒരുമിച്ച് നിർവ്വഹിക്കുന്ന ബിബിൻ-വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഇരട്ടകൾ താമസിയാതെ മലയാളസിനിമയിലെ ഏറ്റവും വെറുക്കപ്പെട്ട ജോടിയാവാൻ സാധ്യതയുണ്ട്. ആ അപകടം ഒഴിവാക്കാൻ, സിദ്ദിഖ്-ലാൽ, റാഫി-മെർക്കാട്ടിൻ തുടങ്ങിയ ഇരട്ടകളുടെ ആയകാലത്തെ സൂപ്പർഹിറ്റുകൾ വീണ്ടും വീണ്ടും കാണുക. തമാശയും വൈകാരികതയും ബാലൻസ് ചെയ്യുന്ന തിരക്കഥയുടെ കിടിലൻ ക്രാഫ്റ്റ് പഠിക്കുക. അഭിനേതാക്കളുടെ ഗംഭീര എനർജിലെവലും, തമാശകളുടെ പഞ്ചും വ്യത്യസ്തതകളും കൊണ്ട് അമർ അക്ബർ ആന്റണി എന്ന സിനിമയുടെ തിരക്കഥാദൗർബ്ബല്യം ആരും ശ്രദ്ധിച്ചില്ല. ഒപ്പം, മെയ്ക്കിങ്ങിന്റെ വേഗതയും ആ പടത്തെരക്ഷപ്പെടുത്തി. കട്ടപ്പനയിലെ.... എന്ന സിനിമയിലും നല്ല കോമഡിനമ്പറുകളുണ്ടായിരുന്നു. പക്ഷേ, സംഭവം ഒരവിഞ്ഞ പടമായിരുന്നു. ഇവരുടെ കഥയില്ലായ്മ യമണ്ടനായി വെളിപ്പെടുന്നത്, ഈ ദുൽക്കർചിത്രത്തിലൂടെയാണ്. ദുൽക്കറിനോട്: watch out! Your career is dipping. മാസ്‌ചെയ്യാനറിയാവുന്നവന്റെ കൂടെ മാസ്‌ചെയ്യ്, മച്ചൂ.... people really like you. ആ ഇഷ്ടം പോവാതെ നോക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട് . സംവിധാനം, ഛായാഗ്രഹണം: അങ്ങിനെ രണ്ട് സംഗതികൾഈസിനിമയിലുണ്ടായിരുന്നോ??!!