ബാംഗ്ലൂർ ശിവാജിനഗർ സംഗീത് തീയേറ്റർ. 11 am ഷോ.ബാൽക്കണി 85%. അമർ അക്ബർ ആന്റണി എന്ന കോമഡി ചിത്രം കഴിഞ്ഞു നാദിർഷ ചെയ്യുന്ന സിനിമ എന്ന നിലയിലും ഇവിടെ ഇത് വരെ വന്ന റിവ്യൂസ് വെച്ചും ചിരിച്ചു മറിയാൻ പറ്റിയ ആദ്യ പകുതി , അല്പം സീരിയസ് ആയ രണ്ടാം പകുതി ഇത് പ്രതീക്ഷിച്ചു ആണ് പടത്തിനു ടിക്കറ്റ് എടുത്തത്.പക്ഷെ നടന്നത് ....... അമർ അക്ബർ ആന്റണി നല്ല ഒരു കോമഡി ചിത്രം ആയിരുന്നു.പക്ഷെ നല്ല ഒരു കഥ ഉള്ള ചിത്രം ആയിരുന്നില്ല.പക്ഷെ ഇത് ഒരു അടിപൊളി കോമഡി ചിത്രം അല്ല,പക്ഷെ അത്യാവശ്യം നല്ലൊരു കഥയുണ്ട്,പിന്നെ കുറച്ചു നല്ല തമാശകളും. ആദ്യ പകുതിയിൽ പല താമശകളും ചെറിയ ചിരി മാത്രം വരുത്തിയവ ആയിരുന്നു, ചിലതു നല്ലതുപോലെ ചിരിപ്പിച്ചപ്പോൾ ചിലതു ചീറ്റി പോകുകയും ചെയ്തു. സിദ്ദിഖിന്റെ ഇൻട്രോ കിടിലം ആയിരിന്നു, അത് പോലെ തന്നെ കബാലി സീനും. സലിം കുമാർ ഒരുപാടു നാളുകൾക്ക് ശേഷം അത്യാവശ്യം നല്ല ഒരു വേഷത്തിൽ തിളങ്ങി(പൂർണമായും പഴയ സലിം കുമാർ ആയില്ല). ഈ സിനിമയിൽ നായകനേക്കാൾ തിളങ്ങിയത് ധർമജൻ ആണ്. കോമഡി സീൻ ആയാലും സെന്റിമെന്റൽ സീൻ ആയാലും പുള്ളി പൊരിച്ചു. നായകനായ വിഷ്ണു തന്നാൽ കഴിയും പോലെ റോൾ ചെയ്തിട്ടുണ്ടെലും ധര്മജന് വേണ്ട ആ സപ്പോർട്ട് നൽകാൻ സാധിച്ചില്ല എന്ന് തോന്നി. പല സീനുകളിലും കലാഭവൻ മണിയെ ഓർമിപ്പിച്ചു. നായിക മാർ ആയി വന്ന രണ്ടു പേരും അവരവരുടെ ഭാഗം നന്നായി ചെയ്തു.അതിൽ കനി ആയി അഭിനയിച്ച നടി എന്റെ ഉള്ളു കവർന്നു. ക്ലൈമാക്സ് നല്ലതു പോലെ ഇഷ്ടായി,അത് പോലെ രണ്ടു പാട്ടുകൾ സൂപ്പർ ആയിരുന്നു, ഒരെണ്ണം വെറും കൂറയും. മൊത്തത്തിൽ AAA ക്കാൾ നല്ലൊരു സിനിമ ആണ് ഹൃതിക് റോഷൻ, പക്ഷെ കോമഡി ചിത്രം എന്ന നിലയിൽ AAA ഹൃത്തിക്കിനെക്കാൾ ഒരു പടി മുകളിൽ ആണ്. 3/5 Sent from my A11w using Tapatalk