കറുപ്പൻ ഒരു പക്കാ ലോക്കൽ മാസ്സ് മസാല പോണ്ടിച്ചേരി ബാലാജി 2 30 PM ഷോ 80 % + (1100 Seat) ജല്ലിക്കട്ട് ,മികച്ച ഗാനങ്ങൾ എന്നിവ കണ്ടു കൊണ്ട് പ്രതീക്ഷയോട് തന്നെയാണ് സിനിമക്ക് കയറിയത് വിജയ് സേതുപതിയുടെ പെർഫോമൻസ് കൊണ്ട് മാത്രം പ്രതീക്ഷ തെറ്റിയില്ല. പടം ഇഷ്ടമാകുകയും ചെയ്തു കഥ ജല്ലിക്കട്ട് വീരൻ കറുപ്പൻ അമ്മ മാത്രം കൂട്ടിന്. ജല്ലിക്കട്ട് മറ്റുമായി ഉത്തരവാദിത്വങ്ങൾ ഇല്ലാതെ നടക്കുന്നു. പശു പതി ഭാര്യ കാവേരി സഹോദരി അൻപ്പ് ഭാര്യ സഹോദരൻ ബോബി സിംഹ. ബോബി സിംഹക്ക് അൻപിന് ഇഷ്ടമാണ്. ഏതു രീതിയിലായാലും കല്യാണം കഴിക്കണം എന്ന മനസ്സുമായി നടക്കുന്നു. ഒരു ജല്ലിക്കട്ട് പന്തയത്തിൽ ജയിച്ചാൽ കറുപ്പന് സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് പശുപതി പന്തയം കെട്ടുന്നു.കറുപ്പൻ ജയിക്കുന്നു കല്യാണം നടക്കുന്നു. അവരെ എങ്ങനെയും പിരിച്ച് അൻപിനെ സ്വന്തമാക്കാൻ ബോബി പഴയ കഥ തന്നെ അതിന്റെ അവതരണമാണ് മികച്ചു നിന്നത് പോസിറ്റിവ് വിജയ് പൊളിച്ചടുക്കി. ബോബി വില്ലനായി നല്ല പ്രകടനം നായിക പശുപതി ഗാനങ്ങൾ സംവിധാനം കോമഡി (യാരുക്കാകെ തുടങ്ങി 4 പഴയ ഗാനങ്ങൾ ഉള്ള ബാർ സീൻ അന്യായ പ്രതികരണം ) നെഗറ്റിവ് പുതുമയില്ലാത്ത കഥ ഗ്രാമ പ്രദേശത്തെ കഥ ആയിട്ടും ദൃശ്യഭംഗി ഒപ്പിയെടുക്കാൻ ക്യാമറമാൻ പൂർണ്ണമായും വിജയിച്ചില്ല വിജയ് സേതുപതിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ജീവൻ .കോമഡി മാസ്സ് രംഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട് ജല്ലിക്കട്ട് ചിത്രത്തിൽ തുടക്കത്തിൽ കാണിക്കുന്നുണ്ടങ്കിലും അത് ചിത്രത്തിൽ ഒരു വിഷയമല്ല Rating 3/5 നഗരങ്ങളെക്കാൾ ചെറിയ പ്രദേശത്തെ തീയേറ്ററുകളിൽ തകർത്തോടും