പത്തനംതിട്ട രമ്യ 630 PM ഷോ 30 to 40% മാച്ച് ബോക്സ് കാണാൻ പോയതാണ് PTA മുത്തുറ്റ് തീയേറ്ററിൽ ഷോ ഇല്ലാത്തതിനാൽ കാപ്പുച്ചീനോ ക്ക് കയറി കഥ നാല് കൂട്ടുകാർ ആഡ് ഫിലിം കമ്പനി നടത്തുന്നു. അവരുടെ ഒരു പരസ്യം ചിത്രീകരണം കഴിഞ്ഞ് ഷൂട്ട് ചെയ്ത ഭാഗങ്ങളുള്ള ഹാർഡ് ഡിസ്കും ഒരു പെൺകുട്ടിയുടെ ഹാർഡ് ഡിസ് കും മാറിമാറി പോകുന്നു. നായകൻ ഹാർഡ് ഡിസ്ക് തിരികെ കിട്ടിയതിന് നന്ദി പറയാൻ നായികയെ വിളിക്കുന്നു. അവൾ നായകനെ കബളിപ്പിക്കാനായി മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ നൽക്കുന്നു. ജാനു എന്ന ആ കുട്ടിയെ ഫോളോ ചെയ്യുന്ന നായകൻ അവരുടെ ഭർത്താവ് അൻവർ അവരുടെ ജീവിതത്തിൽ ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങൾ പോസിറ്റിവ് അൻവർ എന്ന കഥാപാത്രം സോംഗുകൾ പ്രത്യേകിച്ച് എങ്ങനെ പാടേണ്ടു ഞാൻ എന്ന p ജയചന്ദ്രൻ മാഷ് മജ്ഞരി പാടിയ ഗാനം രണ്ടാം പകുതി പ്രത്യേകിച്ചും അവസാന 30 മിനിറ്റ് നെഗറ്റിവ് ഒന്നാം പകുതി തമാശകൾ വേണ്ടുന്ന രീതിയിൽ വർക്കൊട്ട് ആയിട്ടില്ല ബലഹീനമായ തിരക്കഥ കുത്തി കയറ്റിയ തമാശകൾ പുതുമുഖ സംവിധായകൻ പുതുമുഖ താരങ്ങൾ ചെറിയ സിനിമ അതു കൊണ്ട് ഈ കുറവുകൾ മറക്കാം സ്നേഹത്തിന്റെ ചില സ്പാർക്കുകൾ ഉണ്ട് ഈ ചിത്രത്തിൽ. കണ്ടിരിക്കാവുന്ന ചിത്രം. മികച്ച ഗാനങ്ങൾ Rating 2.5/5