പൊന്നാനി ശക്തി - 6:15 PM പടം കണ്ടു.ആദ്യത്തെ 10-15 മിനിറ്റ് കണ്ടപ്പോൾ രസകരമായ ഒരു ചിത്രവും അപർണ ബാലമുരളി യുടെ മികച്ച ഒരു പ്രകടനവും പ്രതീക്ഷിച്ചു. പൂർണമായും അങ്ങനെ സംഭവിച്ചില്ല എന്നുതന്നെ പറയാം. തുടക്കം നന്നായിരുന്നു. ഫ്ലാഷ്ബാക്കിൽ നിന്ന്നും കഥ പുതിയ (അത്ര കാല പഴക്കം ഇല്ലെങ്കിൽ കൂടി ) കാലഘട്ടത്തിൽ വന്നപ്പോൾ ആ ഫ്ലോ അങ്ങ് വന്നില്ല. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ, പ്രണയം ഉൾപ്പടെ പുതുമ ഒന്നും സമ്മാനിക്കുന്നില്ല. താരങ്ങൾടെ പെർഫോമൻസ് നോക്കിയാൽ അപർണ തന്നെ ആണ് മികച്ചു നിന്നത്.. ബൈജുവും നന്നായി. നായകന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നായികയുടെ ഫ്രണ്ട് ആയി വന്ന കുട്ടിയും നായകന്റെ സുഹൃത്തും തരക്കേടില്ല അന്ധനായ നായകനോട് നായികക്ക് തോന്നുന്ന പ്രണയവുംവീട്ടുകാരിൽ അത് ഉണ്ടാക്കുന്ന പ്രേശ്നവുംആണ് കഥ . ചില കോമഡി നമ്പറുകൾ നന്നായി വന്നിട്ടുണ്ട്. മൊത്തത്തിൽ ആവറേജ് എന്ന് പറയാം . ക്ലൈമാക്സ് ഒകെ ഏറെക്കുറെ ഏതൊരു പ്രേക്ഷകനും ഊഹിക്കാവുന്നതേ ഉള്ളു . ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ല. മൈ റേറ്റിംഗ് - 2. 7