റോഷന്റെ കായം കുളം കൊച്ചുണ്ണി ഒരു സിനിമ എന്നതിൽ ഉപരി ഒരു നാടകം / ബാലെ ആണ് .....കലാ സംവിധാനം മുതൽ സംഭാഷണം, സംവിധാനം. അഭിനയം, എന്ന് വേണ്ട ഭൂരിഭാഗം മേഖലകളും കൃത്രിമത്വവും, അസ്വാഭാവികതയും നിറഞ്ഞു നിൽക്കുന്ന ഒരു ഫാൻസി ഡ്രസ്സ് പരേഡ്.... മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ഈ സിനിമ അവസാനം വരെ കണ്ടിരിക്കുക എന്നത് ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലിവിളിയാണ് ....കണ്ഠം കാണ്ടമായി തുടരുന്ന ഈ പൊറാട്ട് നാടകം കാണുന്ന പ്രേക്ഷകന് ആശ്വാസം എന്ന് പറയാൻ ആകെയുള്ളത് യുക്തി ഹീനമെങ്കിലും മാസ് ആയ സാങ്കല്പിക ക്ലൈമാക്സും , ഇത്തിക്കര പക്കി-കൊച്ചുണ്ണി ഭാഗങ്ങളും മാത്രമാണ്. ഒരു പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ സംഭാഷണത്തിനു വലിയ ഒരു പ്രാധാന്യം ഉണ്ട്......ആ കാല ഘട്ടത്തിലെ ആളുകളുടെ സംഭാഷണ ശൈലി പുനസൃഷ്ടിക്കാൻ വലിയ ഹോം വർക് , ക്രിയേറ്റിവിറ്റി ആവശ്യമാണ്.......എം ടി സാറിനെ പോലുള്ളവർക്ക് അത് ഒരു കേക്ക് വാക്ക് ആയിരിക്കും....എന്നാൽ, പ്രത്യേകിച്ചും പുതിയ തലമുറയിലെ എഴുത്തുകാർക്ക് അത് വളരെ ദുഷ്കരമാണ്....ബോബി-സഞ്ജയ് ടീമിന്റെ എഴുത്തു ഒരു പീരിയഡ് സിനിമയുടെ മൂഡിന് ഒത്തു നിൽകുന്നില്ല.... അഭിനയത്തിന്റെ കാര്യത്തിൽ മിക്കവാറും മിസ് ഫിറ്റ് ആണ്........ ഇത്തിക്കര പക്കിയുടെയും, കളരി ആശാനായ തങ്ങളുടെയും തലയെടുപ്പും, ഗാംഭീര്യവും മുഴച്ചു നിൽക്കുകയും, അതെ സമയം മറ്റു നടന്മാരുടെ പ്രകടനം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു... വേഗത ഇല്ലായ്മ ആണ് പ്രേക്ഷകർ നേരിടുന്ന പ്രധാന പ്രശ്നം........ഐതീഹ്യ മാലയിലെ കൊച്ചുണ്ണിയുടെ കഥയുടെ ആവേശത്തിന്റെ ഒരു തരി പോലും നല്കാൻ ഈ സിനിമക്ക് സാധിക്കുന്നില്ല.......കൊച്ചുണ്ണി എന്ന ഇതിഹാസ നായകന്റെ ജീവിതത്തെയും , ജീവിത സാഹചര്യത്തെ കുറിച്ചും ആവശ്യമായ പഠനം നടത്തി അതിന്റെ ആവേശം നഷ്ടപ്പെടുത്താതെ സ്*ക്രീനിലേക്കു ആവാഹിക്കാൻ മെനക്കെടാതെ മോഹൻ ലാലിനെ പോലുള്ള ഒരു താരത്തിന്റെ വ്യാപാര സാധ്യത പ്രയോജനപ്പെടുത്തിയും , ചരിത്രത്തെ വളച്ചൊടിച്ചു മാസ്സ് ആയ ഒരു ക്ലൈമാക്സ് തട്ടിക്കൂട്ടിയും പാവം പ്രേക്ഷകരുടെ തുട്ടു പെട്ടിയിൽ വീഴ്ത്താനുള്ള ഒരു ശ്രമം ആണ് അണിയറക്കാർ ചെയ്തിരിക്കുന്നത്..... ചുരുക്കി പറഞ്ഞാൽ, യഥാർത്ഥ കായം കുളം കൊച്ചുണ്ണിയുടെ ഐതീഹാസികമായ മോഷണങ്ങളെ വെല്ലുന്ന കവർച്ചയാണ് ഈ സിനിമയിലൂടെ റോഷനും സംഘവും പ്ലാൻ ചെയ്തികരിക്കുന്നത്...തീയറ്ററുകളിലെ ആബാല വൃധം ജനങളുടെ നീണ്ട നിര ഈ പദ്ധതി വിജയിച്ചു എന്ന് തന്നെ കാണിച്ചു തരുന്നു.. പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വൃത്തി കെട്ട കവർച്ച ശ്രമങ്ങളിൽ ഒന്നായി കായം കുളം കൊച്ചുണ്ണി എന്ന സിനിമയെ കാലം വിലയിരുത്തും ......തീർച്ച!.
Thanx Yodha machaa.. Orupaadu possibilities ulla plot aayirunnu. Padathil thanne kidu aakaavunna orupaadu scenes undu. But Roshante kanji direction pani aayi.!