1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ജനപ്രിയ നായകന്റെ കിംഗ്‌ ലയർ: ആനക്കാട്ടിൽ ചാക്കോച്ചിയുടെ റിവ്യൂ .

Discussion in 'MTownHub' started by Aanakattil Chackochi, Apr 3, 2016.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    [​IMG]

    Rating: 1/5

    ഇതൊരു ചെറിയ റിവ്യൂ ആണ്. അല്ലെങ്കിൽ ഇതൊരു റിവ്യൂ അല്ല. ഈ സിനിമയെ കുറിച്ചുള്ള എന്റെ ചിന്ത മാത്രം ആണ്. അധികം ഒന്നും പറയാൻ ഇല്ല ഈ സിനിമയെ കുറിച്ച്.

    ജനപ്രിയന്റെ ഏറ്റവും വലിയ ഹിറ്റ്‌ ആയ 2 കണ്ട്രീസ്'നു ശേഷം ഉള്ള സിനിമ. പ്രേമം എന്ന എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റഇന് ശേഷം 'സെലീൻ' നായികാ ആകുന്ന സിനിമ. ഇതിൽ എല്ലാം മുകളില 22 വര്ഷങ്ങള്ക് ശേഷം സിദ്ദിഖ് - ലാൽ എന്ന മെഗാ സംവിധായകരുടെ സിനിമ എന്ന വിശേഷണം. വലിയ പ്രതീക്ഷ ആയിരുന്നു സിനിമ കാണാൻ കേറിയപ്പോൾ. ട്രൈലേർ ഇത്രയും ബോർ ആയെങ്കിലും സിനിമ നന്നാകും എന്ന പ്രതീക്ഷ. സത്യം പറയാമല്ലോ, സിനിമ കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയതു. ചുരുക്കി പറഞ്ഞാൽ നല്ല അസ്സൽ ബോർ പടം.

    ദിലീപ് സിനിമകൾ പൊതുവെ വളരെ അധികം ഇഷ്ടം ഉള്ള ആളാണ് ഞാൻ. ടു കണ്ട്രീസ് ഒരു പരിധി വരെ ചിരിച്ചു ചിരിച്ചു കണ്ട പടം ആണ്.ടു കണ്ട്രീസ് എന്ന പടം ഇല്ലായിരുന്നെങ്കിൽ ജനപ്രിയന്റെ അവസ്ഥ കുറച്ചു പരുങ്ങലായേനെ. ദിലീപ് നല്ല ഒരു സിനിമ അഭിനയിച്ചാൽ അത് പൊളിയും എന്നാണല്ലോ പൊതുവെ കണ്ടു വരുന്ന ഒരു കീഴ്വഴക്കം. അതുകൊണ്ട് തന്നെ ദിലീപ് പക്ക കോമഡി മസാല സിനിമകൾ ചെയ്യുനതിനോട് ഒരു എതിര്പ്പും ഇല്ല. സ്കൂൾ അടച്ച സമയത്ത് പിള്ളേരും കുടുംബവും സിനിമയ്ക്കു വരുന്നത് പ്രധാനമായും ചിരിക്കാൻ വേണ്ടി തന്നെ ആണ്. അവിടെ ആണ് ജനപ്രിയന്റെ പ്രസക്തി. പക്ഷെ ജനപ്രിയന്റെ കോമഡി പാളി പോയാൽ പടം മൂക്കും കുത്തി വീഴുന്നതും നാം കണ്ടിട്ടുണ്ട്. ഒരു ഞാണിന്മേൽ കളി ആണു ഇത്. ഇവിടെ സംഭവിച്ചതും അതാണ്‌. പടം മൊത്തത്തിൽ പോര.

    ആദ്യ പകുതി പിന്നെയും സഹിക്കാം എന്ന് പറയാം. രണ്ടാം പകുതി ഒരു രക്ഷയും ഇല്ല...അത്ര അസ്സഹനീയം. ക്ലൈമാക്സ്‌ ഒക്കെ കാണികള കൂവുന്ന അവസ്ഥ ആയ്രിന്നു. എന്തിനാണു സിദ്ദിഖ് -ലാൽ ഇങ്ങനെ ഒരു കഥ ഒക്കെ സിനിമ ആക്കുന്നത്? ദുബായ് ഒക്കെ എന്തിനാണു? കേരളത്തിലെ nativity ഉള്ള നാടൻ കോമഡി സിനിമകൾ ചെയ്യാൻ ഇവരെ കഴിഞ്ഞേ ഉള്ളു ആരും. അപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു കഥ? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദിലീപ് മാത്രം ആണ് ഒരു പോസിറ്റീവ്. പിന്നെ ആ ഹരിഷ് എന്നാ നടനും. നല്ല കോമഡി സെന്സ് ആണ് പുള്ളിക്ക്. മഡോണ തരക്കേടില്ല. ആശ ശരത് ഓവർ ആക്ടിംഗ് ചെയ്തു കുളം ആക്കി. സംഗീതം ഒക്കെ നിലവാരത്തിലും താഴെ.

    ടു കണ്ട്രീസ് ഹാങ്ങോവർ ഉള്ള സമയം ആയതു കൊണ്ട് മാത്രം ഈ പടം ചിലപ്പോ ഹിറ്റ്‌ ആകും. പിന്നെ മലയാള സിനിമ മാറി കൊണ്ടിരിക്കുന്ന സമയത്ത് കണ്ടു മടുത്ത സിനിമ സന്ദർഭങ്ങൾ വീണ്ടും വീണ്ടും കാണിച്ചു വേരുപ്പിക്കരുതെ എന്നൊരു അഭ്യര്ത്ഥന ഉണ്ട്. ചാർളിയും മഹേഷും ബിജുവും ഒക്കെ മലയാള സിനിമയിലെ നല്ല മാറ്റങ്ങളെ ഉള്കൊണ്ട നല്ല സിനിമകൾ ആണ്. ഇതൊന്നും ചിലര് പറയുന്ന പോലെ facebook -ബുജികളുടെ പടങ്ങൾ ഒന്നും അല്ല. മഹേഷും ബിജുവും ഒക്കെ സാധാരണ ആളുകള്ക് relate ചെയ്യാൻ പറ്റുന്ന nativity ഉള്ള നല്ല സിനിമകൾ ആണ്. എന്ന് വെച്ച് കോമഡി സിനിമകൾ വേണ്ട എന്നല്ല. അതും വേണം. പക്ഷെ അതിനും വേണ്ടേ ഒരു നിലവാരം? കോമഡി സിനിമ ആയാൽ ഒരു നിലവാരവും വേണ്ട എന്നാണോ? കൊറേ ദ്വയാര്ത പ്രയോഗങ്ങളും അറയ്ക്കുന്ന 'സ്ലാപ്-stick ' സ്സിനുകളും ഉണ്ടായാൽ നന്നായി എന്നാണോ? അപ്പൊ അത് പ്രേക്ഷകരെ വില കുറച്ചു കാണുകയല്ലേ? സന്ദേശം ഒക്കെ ഇറങ്ങിയ industry ആണ് ഇത്. ഇവിടെ കോമഡി സിനിമ ചെയ്യുമ്പോളും കുറച്ചു നിലവാരം ഉണ്ടായാൽ നല്ലത്. ദിലീപ് എന്ന നടനിൽ ഉള്ള വിശ്വാസം കൊണ്ട് ഈ സിനിമ വിജയിക്കും. മിക്കവാറും വിഷു കൊണ്ട് പോകുന്നതും ജനപ്രിയൻ ആയിരിക്കും. പക്ഷെ ഇതൊരിക്കലും ഒരു നല്ല സിനിമ ആകില്ല.
     
    Last edited: Apr 3, 2016
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Superb Review Macha...
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa..Nice one.!:Giveup:

    Athra poliyaano.?
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    thx macha
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Chilappo kore expect cheythu poyathu kondakaam...ee siddiq lal padam ennokke parayumbol nammude manassil ramji rao, harihar nagar, godfather okke alle varunnathu. atrayum vendenkilum..enthenilkum undayirunnenkil....
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Bhaskar ishtapetto
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    ottum ishtappettilla....nalla bore ayittanu thonniyathu. especially aa villain character okke.
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ithano bhaskar aano better aayi thoniyat
     
  9. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Ithayirikkum. bhaskar first half was ok. pakshe second halfil aa villain varunnathodu koodi telungu padam pole aayi.
     
    Mayavi 369 likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks..

    Corct observation..

    Oru karyam dileep nalla movies cheythal vijayikkum sharikum matangalk thudakamita cinemakalilonnanu passenger athu hit ayille.. Pakshe pinned ore rolls cheythu ithe polulla cinemakalilek vazhithelich varunnu :doh:
     
    Aattiprackel Jimmy likes this.

Share This Page