ജെല്ലിക്കട്ട് കണ്ടു... എന്താ പറയുക... ഞെട്ടിതരിച്ചും കോരിതരിച്ചും ഇരുപ്പാണ്... wow what a feel.... എന്റെ ഏറ്റവും പ്രിയപ്പെട്ട ലിജോ ചിത്രം ആമേൻ ആയിരുന്നു... ഇനി മുതൽ അത് ജെല്ലിക്കട്ട് ആണ് എന്റെ ലിജോ അണ്ണാ.. നിങ്ങൾ എന്തോന്ന് മനുഷ്യനാണ്... നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ..ഒരേയൊരു ലിജോ . ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് തകർത്തു കളഞ്ഞു..ഇങ്ങേർ ഈ പടത്തിൽ പെപെയും സാബുമോനും കഷ്ടപെട്ടെന്റെ അത്ര തന്നെ കഷ്ടപെട്ടിട്ടുണ്ടാകും... ഇതിലെ fight "the best realistic fight scene of all time" ആയി ഞാൻ catergorise ചെയ്യുന്നു... അഭിനേതാക്കളിൽ പെപെ, സാബുമോൻ, ചെമ്പൻ എല്ലാരും തകർത്തു വാരി.... പ്രത്യേകിച്ചും പെപെ & സാബു..പെപെ ഒക്കെ ശരിക്കും കഷ്ടപെട്ടിട്ടുണ്ട്.. സാബുമോനോട് പലർക്കും ഒരു ഇഷ്ടം കൂടുതൽ തോന്നാൻ സാധ്യതയുണ്ട് (ഇയ്യാ ഹുവ്വ കുട്ടിച്ചൻ ..) BGM പൊളി !!!! ബാക്കി അഭിനയിച്ച എല്ലാ അര്ടിസ്റ്റ്നും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സല്യൂട്ട് ഇതിലെ ഒരു ചുംബന scene ചിലപ്പോ ഫെമിനിസ്റ്റ് വിവാദമാക്കിയേക്കാം...straw dogs ന് പണ്ട് പറഞ്ഞ പോലെ.. ലിജോ ജോസ് മൂവി ഇഷ്ടമുള്ളവർക്ക് ഒരു വിരുന്നാണ് പടം...probably his best work..so പോയി കാണുക.. അനുഭവിച്ചറിയുക ഈ വിസ്മയം !!! ഒരു ലിജോ ജോസ് ആരാധകൻ ആയതിൽ എന്നെന്നും ഞാൻ അഭിമാനിക്കുന്നു !!! VERDICT - Movie of the decade!!! Rating - 10/10 "MAN IS A BEAST, അന്നും ഇന്നും എന്നും...രണ്ട് കാലിൽ ഓടുന്ന മൃഗം..അത്രേയുള്ളൂ "