ഒരു ദിലീപ് ഒരു സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വിഭവങ്ങൾ ചേരുംപടിയിൽ, മായം ചേർക്കാതെ, രുചിക്കു വേണ്ടി കൃത്രിമ ചേരുവകൾ ചേർക്കാതെ തൃശൂരിന്റെ തൂശൻ ഇലയിൽ വിളമ്പിയ ഒരു തനി നാടൻ സദ്യ..... അതാണ് ജോർജേട്ടന്റെ പൂരം. ലളിതമായ പ്രമേയം മുടിയനായ പുത്രൻ അഭിമാനമാകുന്ന മൂല കഥയ്ക്ക് പുതുമയില്ലെങ്കിലും, കബഡി എന്ന തനി നാടൻ കായിക ഇന ത്തിന്റെയും, നഷ്ടപ്പെടുന്ന മൈതാനങ്ങൾ എന്ന കാലിക പ്രസക്തമായ വിഷയത്തെയും കോർത്തിണക്കിയതു വഴി ഒരു പുതുമയുടെ മേമ്പൊടി വിതരാൻ ശില്പികള്ക് കഴിഞ്ഞിട്ടുണ്ട് കബഡി പശ്ചാത്തലം ചിത്രത്തിന്റെ മുഖ്യ ആകര്ഷങ്ങളിൽ ഒന്ന് സിനിമയുടെ കബഡി പശ്ചാത്തലമാണ്.....പ്രശസ്ത കബഡി കളിക്കാരനായ മത്തായി കബഡി കളിയുടെ പ്രചരണാർത്ഥം ഇടവകക്കു എഴുതി കൊടുത്ത മത്തായി മൈതാനത്തിൽ കളിച്ചു വളർന്ന സ്ഥലത്തെ പ്രധാന ചേട്ടന്മാരായ ജോർജിന്റെയും കൂട്ടരുടെയും കഥയാണ് ചിത്രം പറയുന്നത്......ആവർത്തന വിരസത തോന്നാവുന്ന അടിസ്ഥാന പ്രമേയതിന്റെ പോരായ്മകൾ സിനിമ മറികടക്കുന്നത്* കബഡിയിലൂടെയാണ്. രണ്ടാം പകുതിക്ക് ഒരു സ്പോർട്സ് മൂവിയുടെ ആവേശവും നൽകാനും ഈ ഘടകം സഹായിച്ചിട്ടുണ്ട്. ചേട്ടന്മാര് ഒരുക്കുന്ന ചിരി മലയാള സിനിമയിൽ ചേട്ടന്മാരുടെ ചിരി തരംഗത്തിനു തുടക്കം കുറിച്ച ഇൻഹരിഹർ നഗർ എന്ന സിനിമ പോലെ ഇവിടെയും ചേട്ടന്മാരാണ് നർമം വിളമ്പുന്നത്. ചേട്ടന്മാർ തിരികൊളുത്തുന്ന ചെറുതും, വലുതുമായ നർമ്മ മുഹൂർത്തങ്ങളാണ് ആദ്യ പകുതിയുടെ കരുത്തു. സിനിമയെ ആദ്യാവസാനം സജീവമാകുന്നതും ഈ കൂട്ടുകെട്ടിന്റെ കെമിസ്ട്രിയാണ്. ശ്രദ്ധേയമായ സംഗീതം കുറെ നാളുകൾക്കു ശേഷം ഗോപി സുന്ദർ സിനിമയുടെ മാറ്റ് കൂട്ടൂന്ന സംഗീതം നൽകിയിരിക്കുന്നു. ആക്ഷേപ ഹാസ്യ ചുവയുള്ള "ചേട്ടന്മാർ"എന്ന തട്ട് പൊളിപ്പൻ ഗാനതോടൊപ്പം, "ഓമൽ ചിരിയോ" എന്ന മെലഡി ടച്ചുള്ള യുഗ്മ ഗാനവും, കബഡി പൊരിന്റെ ആവേശം ഒപ്പിയെടുത്ത ഗാനവും, ശോക ഗാനവും..... കൂടാതെ അനുയോജ്യമായ പശ്ചാത്തല സംഗീതവും...... സംവിധാന മികവ് ഡോക്ടർ ലൗ എന്ന സിനിമയിലൂടെ പ്രതീക്ഷ നൽകിയ സംവിധായകൻ ബിജു തന്റെ ക്രാഫ്റ്റ് ഒരു പടി ഉയർത്തിയിരിക്കുന്നു.....വിനിമയം ചെയ്യുന്ന കഥ മസാലകൾ ചേർത്ത് നശിപ്പിക്കാതെ, ഒഴുക്കോടെ അവതരിപ്പിക്കാൻ ബിജുവിന് സാധിച്ചു..... ക്ലൈമാക്സിലെ കബഡി രംഗങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. വൃത്തിയുള്ള ദിലീപ് എന്റർറ്റെയ്നർ സമീപകാലത്ത് ഇറങ്ങിയ ദിലീപിന്റെ സിനിമകളിൽ മികച്ചത് എന്ന് നിസ്സംശയം പറയാം. കുടുംബ പ്രേക്ഷകർക്ക് മുടക്കുന്ന കാശിനൊത്ത വിനോദ മൂല്യവും, സാംപിതൃപ്തിയും തരുന്ന ജോർജേട്ടന്റെ പൂരം വരും വെക്കേഷൻ നാളുകളിൽ തീയറ്ററുകൾ പൂരപറമ്പാക്കും എന്ന് ഉറപ്പ്....