1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഞാൻ കണ്ട 2 പൂജാ ചിത്രങ്ങൾ

Discussion in 'MTownHub' started by murugan, Oct 1, 2017.

  1. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    ഈ ദിവസങ്ങൾക്കുള്ളിൽ 28 നു പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങൾ ആണ് കണ്ടത് , ആദ്യം കാണണമെന്ന് കരുതിയ ചിത്രമായ sherlock toms ഇതുവരെ കണ്ടതുമില്ല( എന്തോ ഇപ്പൊ ബിജു അണ്ണനെ ഭയങ്കര ഇഷ്ടമാണ്)

    29/09 നു ആണ് ഞാൻ മപ്രണത്തെ വർണ സിനിമാസ് ൽ നിന്നും ഉദാഹരണം സുജാത കണ്ടത്
    60% ആൾകാർ ഉണ്ടായിരുന്നു കൂടുതലും ഫാമിലിസ്
    ഈ സിനിമയുടെ ഒർജിനൽ സിനിമകൾ ഒന്നും കണ്ടിരുന്നുമില്ല
    ടൈറ്റിൽ സോങ് തന്നെ നല്ല ഇഷ്ടമായി
    ആ ഇഷ്ടം അവസാനം വരെ നിലനിർത്താനായി എന്നതാണ് ഈ ഒരു കൊച്ചു ചിത്രത്തിന്റെ മനോഹാരിത
    മമ്ത മോഹൻദാസ് portion നും, അവസാനം കടന്നു വരുന്ന ചില cliche സീനും മാത്രമാണ് ഇഷ്ടപെടാതിരുന്നത്
    മഞ്ജു തന്റെ 2 ആം വരവില്ലേ ഏറ്റവും മികച്ച പ്രകടനം തന്നെ ആണ് സുജാതക് നൽകിയിരിക്കുന്നത്
    ചില രംഗങ്ങളിൽ വളരെ ഗംഭീരം ആയിട്ടും ഉണ്ട്..
    നെടുമുടി യെ പോലെ ഉള്ള നടൻ ചില ചിത്രങ്ങളിൽ വെറുതേ തലാകാണിച്ചു പോകുന്നത് കാണുമ്പൊൾ വിഷമം തോന്നാറുണ്ട് ...പക്ഷെ മാർട്ടിൻ തന്റെ സിനിമകളിൽ അദ്ദേഹത്തിന് കുറച്ചു importance കൊടുക്കാറുണ്ട്( അനിൽ രാധാകൃഷ്ണ മേനോനും)
    ഇതിലും importantaya വേഷം തന്നെ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത് അത് നന്നാകുകയും chaiythirikunnu
    പിന്നെ ജോജു ഈ സിനിമയുടെ entertaiment ന്റെ മുഖം അദ്ദേഹമാണ്‌
    വളരെ അധികം മെച്ചപ്പെട്ടിരിക്കുന്നു അദ്ദേഹം
    ജോജ്ജുവിന് ഒരു കൈയ്യടി
    പിന്നെ അനശ്വരരാജൻ തുടങ്ങി അഭിനയിച്ച എല്ലാരും നന്നായി ചൈയ്തു
    ക്യാമറ- മനോഹരമായിരുന്നു മധു നീലകണ്ഠൻ,പിന്നെ ഗോപിയുടെ സംഗീതവും മികച്ചുനിന്നു
    ഇത് പോലൊരു ചിത്രം എടുക്കാൻ ധൈര്യം കാണിച്ച ജോജു n മാർട്ടിനും നന്ദി ...
    പിന്നെ എടുത്തു പറയേണ്ടത് ഫാന്റം പ്രവീൺ എന്ന നവാഗത സംവിധായകനെ ആണ്..
    'അമ്മ എന്ന മനോഹരമായ സത്യത്തെ
    മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി....
    തുടക്കം വളരെ നന്നായി ഇനിയും നാളെയുടെ നല്ല പ്രതീക്ഷയായി അംങ്ങുണ്ടാകും... നിരസപ്പെടുത്തരുതെ എന്ന് പ്രാർത്ഥിക്കുന്നു...
    സുജാതക് ഒരു നല്ല കൈയടി കൊടുക്കാം..

    ഇന്നലെ 30/09 ഇരിഞ്ഞാലക്കുട- അക്കര
    ചിത്രം- രാമലീല,
    വർണ,ജെ കെ ഇവിടെ ഒന്നും ടിക്കറ്റ് കിട്ടാത്തത് കാരണം അക്കര യിൽ കണ്ണേണ്ടി വന്നു അവിടെയും 90% ആൾകാർ ഉണ്ടായിരുന്നു മാറ്റിനി ക്‌
    കുറെ നാളുകൾക്കു ശേഷം വന്ന പൊളിറ്റിക്കൽ ചിത്രം..
    ചിത്രം എനിക്കിഷ്ടപ്പെട്ടു..
    എന്നാൽ ഇതൊരു ദിലീപ് ചിത്രം ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് എന്റെ മറുപടി, ഈ ചിത്രത്തിൽ ദിലീപ് പകരം വേറെ ആര് ചായ്യ്തിരുനാലും വലിയ കുഴപ്പം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നി(റൺവേ ഒഴികെ dillepinte സീരിയസ് characters ഇഷ്ടമല്ലാത്ത ഒരാൾ എന്ന നിലയിൽ ആകാം )
    ഈ ചിത്രം പൂർണമായും സച്ചി എന്ന കഥാകൃത്തിന്റെ സൃഷ്ടി ആണ് എന്ന് പറയേണ്ടി വരും, അദ്ദേഹത്തിന്റെ തന്നെ ചിത്രമായ run baby run എന്ന ചിത്രത്തെ ഓര്മിപ്പിക്കുന്ന രീതിയിൽ ആണ് കഥാ ഘടനാ എങ്കിലും മനോഹരമായി തന്നെ സച്ചി ഇതിന്റെ തിരക്കഥ ഒരുക്കി എന്ന് പറയാം
    ആദ്യ പകുതി തരക്കേടില്ലാതെ പോയി
    എന്നാൽ അമ്മയും മകനും തമ്മിലുള്ള
    Scene നുകൾക് എന്തോ ഒരു അതിഭാവുകത്വം തോന്നി ഒരു ചേർച്ച ഇല്ലായ്മ,
    രണ്ടാം പകുതി വേറെ ഒരു രീതിയിലാണ് ചിത്രം പോകുന്നത് രാമനുണ്ണി തന്റെ niraparaditham തെളിയിക്കുന്നതിനായി നടത്തുന്ന പോരാട്ടങ്ങൾ.. ഇടയിൽ എപ്പോളോ ചിത്രത്തിന്റെ വേഗത നഷ്ടമാകുന്നുണ്ട് അവിടെ രക്ഷാകനാകുന്നത് നിസംശയം പറയാം shajon ആണ് he steals the show
    പിന്നെ നല്ല intresting ആയ ഒരു ക്ലൈമാക്സ് ഉം
    Perfomance ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഷാജോണിനെ ആണ്
    പിന്നെ സിദ്ദിഖ്(ആദ്യ രംഗത്തിൽ അദ്ദേഹത്തിന്റെ dialoge തകർത്തു)
    ദിലീപ് നന്നായി ചൈയ്തു
    ബാക്കി ഉള്ള എല്ലാവരും നന്നായി തന്നെ ചൈയ്തു ,രഞ്ജി പണിക്കർ സിനിമകളിലെ സ്ഥിരം നായികാ കഥാപാത്രങ്ങൾ ഇതിൽ രഞ്ജി പണിക്കരുടെ മകൾ ആയി അഭിനയിച്ചു
    പ്രയാഗ ആണ് ഇത്തവണ ആ വേഷം ആടിയിരിക്കുന്നത്
    ഒരു ജോഷി ചിത്രം കണ്ട പ്രതീതി ഉണ്ടാകാൻ നവാഗത സംവിധായകൻ അരുൺ നു സാധിച്ചിട്ടുണ്ട് നല്ല craft ഉള്ള director ആണെന്ന് തോന്നുന്നു
    Song, camera ഒക്കെ ശരാശരിയിൽ ഒതുങ്ങി
    ധൈര്യമായി കാണാവുന്ന ഒരു വിനോദ ചിത്രം ആണ് രാമലീല
     
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx muruga
     
    murugan likes this.

Share This Page